വരമൊഴി ലിപ്യന്തരണം
വരമൊഴി വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷന്)
വരമൊഴി സജീവമാക്കല്‍ (ആക്റ്റിവേഷന്‍)
വരമൊഴി ലിപ്യന്തരണ പട്ടിക
വരമൊഴി സജീവമാക്കല്‍ (ആക്റ്റിവേഷന്‍)
വരമൊഴി വിന്യസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ് എന്ന് മറ്റൊരുപേജില് വിശദമക്കിയിട്ടുണ്ടല്ലൊ. അതനുസരിച്ച് വരമൊഴി വിന്യസിപ്പിച്ചു എന്ന് കരുതുക.
എങ്കില്‍ ഇപ്പോള്‍ മോണിറ്ററിന്റെ വലതുവശത്ത് താഴെയായി K എന്നെഴുതിയിട്ടുള്ള ഒരു കൊചു ഐക്കണ്‍ കാണാം, താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെ (ഇതാണ് കീമാന്‍ ഐക്കണ്‍) :
വിന്‍ഡോസ് ഓരോ തവണ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ഈ ഐക്കണ്‍ അവിടെ ഉണ്ടായിരിക്കും.
ഇനി മലയാളം ഏതു അപ്ലിക്കേഷനിലാണോ എഴുതേണ്ടത് ആ അപ്ലിക്കേഷന്‍ തുറന്നുവെക്കുക. ഉദാഹരണമായി മൈക്രോസോഫ്ട് വേര്‍ഡ് ല്‍ ആണ് എഴുതേണ്ടത് എങ്കില്‍ അത് തുറന്ന് വെക്കണം. മലയാളത്തില്‍ ഒരു ഇമെയില്‍ സന്ദേശം അയക്കണമെങ്കില്‍, മെയില്‍ബോക്സ് തുറന്ന്, സന്ദേശം എഴുതുവാന്‍ തയ്യാറാവുക. (ജിമെയിലില്‍ കമ്പോസ് മെയില്‍ (Compose Mail) ക്ലിക്ക് ചെയ്യണം. യാഹൂ മെയിലില്‍ ന്യൂ > ഇമെയില്‍ മെസ്സേജ് (New > Mail Message) ക്ലിക്ക് ചെയ്യണം )
അടുത്തതായി മുകളില്‍ സൂചിപ്പിച്ച കീമാന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണിച്ചിരിക്കുന്നതുപോലെ ചെറിയ ഒരു മെനു പ്രത്യക്ഷപ്പെടും:
ഈ മെനുവില്‍ ക എന്നെഴുതിയിട്ടുള്ള മൊഴി കീമാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് അത് തെരഞ്ഞെടുക്കുക, അപ്പോള്‍ കീമാന്‍ ഐക്കണ്‍ ഉണ്ടായിരുന്ന സ്ഥലത്ത് മലയാളത്തില്‍ ക എന്നെഴുതിയ ഒരു ഐക്കണ്‍ ഇങ്ങനെ കാണാം:
കമ്പ്യൂട്ടര്‍ ലിപിമാറ്റത്തിന് തയ്യാറായി എന്നാണ് ഈ ഐക്കണ്‍ സൂചിപ്പിക്കുന്നത്.
അപ്ലിക്കേഷനിലേക്ക് തിരിച്ചുപോവുക. കീബോര്‍ഡില്‍ കീകള്‍ പ്രസ്സ് ചെയ്യുമ്പോള്‍ ലിപിമാറ്റപ്പട്ടികയില് കൊടുത്തിട്ടുള്ളതുപോലെ മലയാള അക്ഷരങ്ങളായിരിക്കും മോണിറ്ററില്‍ പ്രത്യക്ഷപ്പേടുക.