ഇന്‍സ്ക്രിപ്റ്റ് രീതി
എന്തുകൊണ്ട് ഇന്‍സ്ക്രിപ്റ്റ്?
ഇന്‍സ്ക്രിപ്റ്റ് വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷന്)
ഇന്‍സ്ക്രിപ്റ്റ് സജീവമാക്കല്‍ (ആക്റ്റിവേഷന്‍)
ഇന്‍സ്ക്രിപ്റ്റ് കീകളുടെ വിന്യാസം
എന്തുകൊണ്ട് ഇന്‍സ്ക്രിപ്റ്റ്?
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് (C-DAC : Centre for Development of Advanced Computing) എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തതാണ് ഇന്‍സ്ക്രിപ്റ്റ് എന്ന പദ്ധതി. 1984 ല്‍ ആണ് സി-ഡാക്ക് സ്ഥാപിതമായത്. ഭാരതീയ ഭാഷകള്‍ തനതു ലിപിയില്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യുന്നതിന്നുവേണ്ടിയാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഒരു നിവേശക രീതിയാണ് (Input Method) ഇത്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്.
ഇന്‍സ്ക്രിപ്റ്റ് രീതിക്ക് ഒരുപാടു ഗുണങ്ങളുണ്ട്.
ഒന്നാമത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാരതീയ ഭാഷയില്‍ ഇന്പുട് ചെയ്യാന്‍ അറിയാമെങ്കില്‍ മറ്റുഎല്ലാ ഭാരതീയ ഭാഷകളിലും ഇന്പുട് ചെയ്യന്‍ കഴിയും.
ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് അക്ഷരങ്ങള്‍ കീബോര്‍ഡില്‍ വിന്യസിച്ചിരിക്കുന്നത്.
സര്‍ക്കര്‍ അംഗീകരിച്ച ഇന്പുട് രീതിയാണ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും,ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ഇന്‍സ്ക്രിപ്റ്റ് തന്നെ.
ഇന്‍സ്ക്രിപ്റ്റ് ഉപയൊഗിച്ച് കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യന്‍ കഴിയും.
ഇസ്ക്രിപ്റ്റ് രീതിയില്‍ കീബോര്‍ഡിലെ ഓരോ കീയും നിശ്ചിതമായ ഒരു മലയാള അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണമായി h എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്ന കീ എല്ലായ്പ്പോഴും ‘പ’ എന്ന അക്ഷരത്തെമാത്രം സൂചിപ്പിക്കുന്നു. H എന്ന ഇംഗ്ലീഷ് അക്ഷരംകൊണ്ട് സൂചിപ്പിക്കുന്ന് കീ പ്രസ്സ് ചെയ്യുമ്പോള്‍ എല്ല്ലായ്പോഴും ‘ഫ’ എന്ന അക്ഷരം ലഭിക്കുന്നു.
എന്നാല്‍ ലിപ്യന്തരണത്തിലാകട്ടെ, h എന്ന കീ പ്രസ്സ് ചെയ്യുമ്പോള്‍ എന്ത് ലഭിക്കുന്നു എന്നത് അത് പ്രസ്സ് ചെയ്യുന്നതിന്നുമുന്പും പിന്‍പും എന്ത് കീകളാണ് പ്രസ്സ് ചെയ്തത് എന്നതിനെക്കൂടിആശ്രയിച്ചിരിക്കുന്നു. h, a എന്നീ കീകള്‍ ഒന്നിനു പുറകെ ഒന്നായി പ്രസ്സ് ചെയ്യുമ്പോള്‍ ‘ഹ’ എന്ന് ലഭിക്കുന്നു. k, h, a എന്നിവ പ്രസ്സ് ചെയ്യുമ്പോഴാകട്ടെ ‘ഖ’ എന്നാണ് ലഭിക്കുന്നത്. ഇതേപോലെ c, a എന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ക' എന്നും, c, h, a എന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ച' എന്നും, c, h, h, a എന്നിവ പ്രസ്സ് ചെയുമ്പോള്‍ 'ഛ' എന്നും ലഭിക്കുന്നു.
ഇന്‍സ്ക്രിപ്റ്റില്‍ ‘പ’ എന്ന് ലഭിക്കുന്നതിന്ന് h എന്ന ഒറ്റ് കീ മാത്രം പ്രസ്സ് ചെയ്താല്‍ മതി. ലിപ്യന്തരണത്തിലാകട്ടെ p, a എന്ന രണ്ട് കീകള്‍ പ്രസ്സ് ചെയ്യേണ്ടതുണ്ട്. ഇന്‍സ്ക്രിപ്റ്റില്‍ ‘ഛ’ എന്ന് ലഭിക്കുന്നതിന്ന് ' : ' (കോളന്‍ കീ) എന്ന ഒറ്റ കീ പ്രസ്സ് ചെയ്താല്‍ മതി. ലിപ്യന്തരണത്തിലാകട്ടെ, c, h, h, a എന്നിങ്ങനെ നാല് കീകള്‍ പ്രസ്സ് ചെയ്യണം. പ്രസ്സ് ചെയ്യേണ്ട കീകളുടെ എണ്ണം കുറവായതുകൊണ്ട് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ ടൈപ്പ് ചെയ്യന്‍ കഴിയും
ഇന്‍സ്ക്രിപ്റ്റ് രീതിക്ക് ചില ദോഷങ്ങളുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും തുടക്കക്കാര്‍ക്ക് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുന്നതില്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടാതിരിക്കില്ല. ഏതേത് കീകളാണ് ഇന്നയിന്ന മലയാളം അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് പഠിച്ച് ഓര്‍ത്ത് വെക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിന്നുള്ള കാരണം. ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടുന്നതിന്ന് കുറച്ചുകാലത്തെ പരിശീലനം അത്യാവശ്യമാണ്.