ഇന്‍സ്ക്രിപ്റ്റ് രീതി
എന്തുകൊണ്ട് ഇന്‍സ്ക്രിപ്റ്റ്?
ഇന്‍സ്ക്രിപ്റ്റ് വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷൻ)
ഇന്‍സ്ക്രിപ്റ്റ് സജീവമാക്കല്‍ (ആക്റ്റിവേഷൻ)
ഇന്‍സ്ക്രിപ്റ്റ് കീകളുടെ വിന്യാസം
ഇന്‍സ്ക്രിപ്റ്റ് കീകളുടെ വിന്യാസം
മുന്നറിയിപ്പ്
1991 ല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോ അംഗീകരിച്ച് നടപ്പിലാക്കിയ കീബോര്‍ഡിനെ
അടിസ്ഥാനപ്പെടുത്തിയാണ് താഴെ കൊടുത്തിരിക്കുന്ന വിവരണം തയ്യറാക്കിയിരിക്കുന്നത്.
1992 ല്‍ ചില ചില്ലറ പരിഷ്കാരങ്ങള്‍ വരുത്തിയതിനുശേഷം കീബോര്‍ഡ് ലേഔട്ടില്‍
കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല.
എന്നാല്‍ 2010 സെപ്റ്റംബറില്‍ സി-ഡാക്ക് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിന്റെ ഒരു പുതുക്കിയ മാതൃക ചര്‍ച്ചക്കും
അംഗീകാരത്തിനുമായി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കീബോര്‍ഡ് ലേഔട്ടിന് പഴയതില്‍നിന്ന് വളരെയേറെ
വ്യത്യാസങ്ങള്‍ ഉണ്ട്. ചില്ലക്ഷരങ്ങള്‍ക്ക് ഒറ്റ കീ ഏര്‍പ്പെടുത്തി എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം.
നിര്‍ദ്ദേശിക്കപ്പെട്ട പുതുക്കിയ കീബോര്‍ഡ് ലേഔട്ടിനെക്കുറിച്ച് അറിയുന്നതിന്ന് ഇവിടെ ക്ലിക് ചെയ്യുക.
ഇതെഴുതുമ്പോള്‍ (മേയ് 2011) വിന്‍ഡോസ് എക്സ്.പി. യില്‍ ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് 1991 ല്‍
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ബ്യൂറോ അംഗീകരിച്ച് നടപ്പിലാക്കിയ കീബോര്‍ഡിനെ
അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.
സി-ഡാക്കിന്റെ ഇന്സ്റ്റാളര് പ്രോഗ്രാം ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന കീബോര്‍ഡ്, ഭാഗികമായി,
2010 ലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്.
സ്വരങ്ങള്‍
വ്യഞ്ജനങ്ങള്‍
ചില്ലുകള്‍
കൂട്ടക്ഷരങ്ങള്‍
കീബോര്‍ഡിലുള്ള നാലു കീകള്‍ പ്രത്യേകം ശ്രദ്ധിക്കുക:
രണ്ടാമത്തെ വരിയില്‍ വലത്തെ അറ്റത്തുള്ള കീയില്‍ അടിയില്‍ ZWJ എന്നെഴുതിയ കീ. സാധാരണ കീബോര്‍ഡില്‍ ഈ കീ പ്രസ് ചെയ്യുമ്പോള്‍ ലഭിക്കുക ] (വലത് ചതുര ബ്രാക്കറ്റ് ചിഹ്നം) എന്ന ചിഹ്നമാണ്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ZWJ (Zero Width Joiner) കീ എന്നാണ് ഇതറിയപ്പെടുന്നത്. ചില്ലക്ഷരങ്ങള്‍ ലഭിക്കുന്നതിന്നാണ് ഇത് ഉപയോഗിക്കുന്നത്.
മൂന്നാമത്തെ വരിയില്‍ സാധാരണ കീബോര്‍ഡില്‍ d എന്ന അക്ഷരത്തിന്റെ സ്ഥാനത്തുള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിലെ കീ. കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുന്നതിന്നാണ് ഇത് ഉപയോഗിക്കുന്നത്. ഉദാഹരണമായി ‘ക്ഷ’ എന്ന് ലഭിക്കുന്നതിന്ന് k d < എന്ന മൂന്ന് കീകള്‍ പ്രസ് ചെയ്യണം.
നാലാമത്തെ വരിയില്‍ ഇടതുവശത്തായി, സാധാരണ കീബോര്‍ഡില്‍ X എന്ന അക്ഷരത്തിന്റെ സ്ഥാനത്തുള്ള, ZWS എന്ന് അടയാളപ്പെടുത്തിയ കീ. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ZWS (Zero Width Space) കീ എന്നാണ് ഇതറിയപ്പെടുന്നത്. ക്ക എന്ന അക്ഷരം ക്ക എന്ന രൂപത്തില്‍ എഴുതണമെന്നിരിക്കട്ടെ. ക്ക എന്നെഴുതാന്‍ k d k എന്നീ കീകള്‍ പ്രസ് ചെയ്യുന്നു; ക്ക എന്ന് ലഭിക്കുവാന്‍ k d X k എന്നീ കീകള്‍ പ്രസ് ചെയ്യണം.
ഒന്നാമത്തെ വരിയില്‍ വലത്തെ അറ്റത്തുള്ള കീയില്‍ അടിയില്‍ ZWNJ എന്നെഴുതിയ കീ. സാധാരണ കീബോര്‍ഡില്‍ ഈ കീ പ്രസ് ചെയ്യുമ്പോള്‍ ലഭിക്കുക \ (ബാക്ക്വേഡ് സ്ലാഷ്) എന്ന ചിഹ്നമാണ്. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ZWNJ (Zero Width Non-Joiner) കീ എന്നാണ് ഇതറിയപ്പെടുന്നത്. ZWNJ, ZWS എന്നീ കീകളുടെ പ്രവര്‍ത്തനം ഏകദേശം ഒരുപോലെയാണ്.