ഇന്‍സ്ക്രിപ്റ്റ് രീതി
എന്തുകൊണ്ട് ഇന്‍സ്ക്രിപ്റ്റ്?
ഇന്‍സ്ക്രിപ്റ്റ് വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷന്)
ഇന്‍സ്ക്രിപ്റ്റ് സജീവമാക്കല്‍ (ആക്റ്റിവേഷന്‍)
ഇന്‍സ്ക്രിപ്റ്റ് കീകളുടെ വിന്യാസം
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വിന്യസിപ്പിക്കല് : വിന്‍ഡോസ് എക്സ്.പി.യില്‍
‘വിന്‍ഡോസ് എക്സ്പി എസ്പി 2‘ എന്ന ഓപ്പരേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായി ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലഭിക്കുന്നതിന്നുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടൂണ്ട്. ഈ കീബോര്‍ഡ് ലേഔട്ട് നമുടെ സൌകര്യമനുസരിച്ച് ഉപയോഗിക്കാറാക്കന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ വിശദമാക്കാന്‍ ശ്രമിക്കുന്നത്.
5. ‘ഡീടെയിത്സ്’ (Details) എന്ന ബാര്‍ പ്രസ് ചെയ്യുക.
6. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ “ആഡ്’ (Add) എന്ന ബാര്‍ പ്രസ് ചെയ്യുക.
7. ‘കീബോര്‍ഡ് ലേഔട്ട്/ഐ.എം.ഇ.’ (Keyboard layout/IME) എന്നെഴുതിയതിനടുത്തുള്ള ചതുരത്തില്‍ ടിക് ചെയ്യുക.
വലതുവശത്തുള്ള ‘ഡൌണ്‍ ആരോ’ യില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റില്‍നിന്ന്
‘Inscript Keyboard for Malayalam in Windows Operating System' എന്ന ഐറ്റം തെരഞ്ഞെടുക്കുക.
8. ഓ. കെ. പ്രസ് ചെയ്യുക.
9. ‘ലാങ്ഗ്വേജ് ബാര്‍’ (Language Bar...) എന്ന ബാറില്‍ പ്രസ് ചെയ്യുക.
10. ‘ഷോ ദി ലാങ്ഗ്വേജ് ബാര്‍ ഓണ്‍ ദി ഡസ്ക്ടോപ്’ (Show the language bar on the desktop) എന്ന്
എഴുതിയതിന്നടുത്തുള്ള ചതുരത്തില്‍ ടിക് ചെയ്യുക. തുടര്‍ന്ന് ഓ. കെ. പ്രസ് ചെയ്യുക.
11. ചിത്രത്തില്‍ കാണിച്ചിട്ടുള്ള വിന്‍ഡോയിലെ ‘അപ്ലൈ’ (Apply) ഓ.ക്കെ. എന്നീ ബാറുകള്‍ പ്രസ് ചെയ്യുക.
12. അവസാനമായി, ചിത്രത്തില്‍ കാണിച്ചിട്ടുള്ള വിന്‍ഡോയിലെ ‘അപ്ലൈ’ (Apply) ഓ.ക്കെ. എന്നീ ബാറുകള്‍ പ്രസ് ചെയ്യുക.
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വിന്യസിപ്പിക്കല് : സി-ഡാക്ക് ഇന്സ്റ്റാളര് പ്രോഗ്രാം വഴി
ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്ന് സി-ഡാക്ക് ഒരു ഇന്സ്റ്റാളര് പ്രോഗ്രാം തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രോഗ്രാം ഉപയോഗിച്ചും നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്ക്രിപ്റ്റ് കീബോറ്ഡ് ഇന്‍സ്റ്റാള്‍ ചെയ്യാം. പ്രോഗ്രാം ലഭിക്കുന്നതിന്ന് താഴെ കൊടുത്തിട്ടുള്ള ശരാഗ്രത്തില് ക്ലിക്ക് ചെയ്യുക.
സി-ഡാക്ക് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇന്സ്റ്റാളര് പ്രോഗ്രാം ഇവിടെ
ശരാഗ്രത്തില് ക്ലിക് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു ജലകം പ്രത്യക്ഷപ്പെടും.
‘സേവ് ഫയല്‍’ (Save File) എന്ന ബാറില്‍ പ്രസ് ചെയ്യുക. പ്രോഗ്രാം ഏതെങ്കിലും ഫോള്‍ഡറില്‍ സേവ് ചെയ്യുക. സേവ് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു ഐക്കണ്‍ ഫോള്‍ഡറില്‍ കാണാം:
ഈ ഐക്കണില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാം റണ്‍ ചെയ്യുക.