വരമൊഴി ലിപ്യന്തരണം
വരമൊഴി വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷന്)
വരമൊഴി സജീവമാക്കല്‍ (ആക്റ്റിവേഷന്‍)
വരമൊഴി ലിപ്യന്തരണ പട്ടിക
വരമൊഴി വിന്യസിപ്പിക്കല് (ഇന്സ്റ്റളേഷന്)
കമ്പ്യൂട്ടറില്‍ മലയാളം ലിപിയില്‍ തന്നെ മലയാളം എഴുതുന്നത് സാധ്യമാക്കുന്ന പ്രോഗ്രാമുകളൂടെ ഒരു പാക്കേജാണ് വരമൊഴി.
ഈ പാക്കേജ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ മോണിറ്ററില്‍ മലയാളം ലിപിയില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെങ്ങനെ, കമ്പ്യൂട്ടറിനെക്കൊണ്ട് മലയാളം ലിപിയില്‍ പ്രിന്റ് ചെയ്യിക്കുന്നതെങ്ങനെ എന്നിവ മനസ്സിലാക്കുന്നതിന്ന് തുടര്‍ന്ന് വായിക്കുക.
വരമൊഴി പാക്കേജ് കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നതെങ്ങനെ?
വരമൊഴി പാക്കേജിലെ പ്രോഗ്രാമുകള്‍ അവയുടെ സ്രഷ്ടാവ് രൂപകല്പന ചെയ്ത വിധത്തില്‍ ത്തന്നെ കമ്പ്യൂട്ടറില്‍ വിന്യസിപ്പിക്കണം. ഇങ്ങനെ വിന്യസിപ്പിക്കുന്നതിന്ന് വേണ്ടിയുള്ള പ്രത്യേകമായൊരു പ്രോഗ്രാം വരമൊഴിയുടെ സ്രഷ്ടാവ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിന്യാസ-പ്രൊഗ്രാമിന്റെ പേര് “വരമൊഴി ഇന്സ്റ്റാളര് 1.08.03.ഇഎക്സ്ഇ“ (VaramozhiInstaller1.08.03.exe) എന്നാണ്. ഈ വിന്യാസ-പ്രോഗ്രാം കമ്പ്യൂട്ടറില്‍ ലഭ്യമാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
പാക്കേജ് ലഭിക്കുന്നതിന്ന് ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം (ചുവപ്പ് നിറത്തിലുള്ള ശരരേഖ ഉണ്ടായിരിക്കില്ല):
സേവ് ഫയല്‍ (Save File) ബട്ടണ്‍ പ്രസ്സ് ചെയ്ത് വിന്യാസ-പ്രോഗ്രാം കമ്പ്യൂട്ടറില്‍ ലഭ്യമാക്കുക (സേവ് ചെയ്യുക).
പ്രോഗ്രാമുകള്‍ വിന്യസിപ്പിക്കുന്നതെങ്ങനെ?
വിന്യാസ-പ്രോഗ്രാം സൂക്ഷിച്ചിട്ടൂള്ള ഫോള്‍ഡര്‍ തുറന്ന് പ്രോഗ്രാമിന്റെ പേരിന്മേല് ഡബ്ബ്ള്-ക്ലിക്ക് ചെയ്യുക. ഡബ്ബ്ള്-ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
റണ്‍ (Run) ബട്ടണ്‍ പ്രസ്സ് ചെയ്ത് വിന്യാസ-പ്രോഗ്രാം ആരംഭിക്കുക. റണ്‍ (Run) ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
നെക്സ്റ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
പാക്കേജിലുള്ള പ്രോഗ്രാമുകള്‍ ഏതെല്ലാമാണ് എന്ന് മുകളിലുള്ള ജാലകത്തില്‍ കൊടുത്തിട്ടൂണ്ട്.
Varamozhi Editor
Malayalam Fonts
Mozhi Keyman
നെക്സ്റ്റ് (Next) ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
ടാവുല്‍ടെസോഫ്ട് കീമാന്‍ (Tavultesoft Keyman) എന്ന പ്രൊഗ്രാം കമ്പ്യൂട്ടറില്‍ വിന്യസിപ്പിക്കട്ടെ എന്നാണ് ചെറിയ ജാലകത്തിലൂടെ ചോദിക്കുന്നത്. വരമൊഴിയുടെ ഭാഗമായി ടാവുല്‍ടെസോഫ്ട് കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. അതുകൊണ്ട് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ (Install) ബട്ടണ്‍ പ്രസ്സ് ചെയ്യണം അപ്പോള്‍ സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
നെക്സ്റ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
ഈ ജാലകത്തില്‍ “I accept this license“ എന്ന് എഴുതിയതിന്റെ ഇടത് വശത്ത് മൌസ് ഉപയോഗിച്ച് ടിക്ക് ചെയ്യണം. അതിനുശേഷം നെക്സ്റ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക. അപ്പോള്‍ സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
നെക്സ്റ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
നെക്സ്റ്റ് ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
“സ്റ്റാര്‍ട്ട് കീമാന്‍ ഇമ്മീഡിയറ്റ്ലി” (Start Keyman immediately), “സ്റ്റാര്‍ട്ട് കീമാന്‍ വിത് വിന്‍ഡോസ്” (Start Keyman with windows) എന്നീ സന്ദേശങ്ങളൂടെ ഇടത് വശത്ത് മൌസ് ഉപയൊഗിച്ച് ടിക്ക് ചെയ്യുക. തുടര്‍ന്ന് ഫിനിഷ് (Finish) ബട്ടണ്‍ പ്രസ്സ് ചെയ്യുക. സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
ടാവുല്‍ടെസോഫ്ട് കീമാന്‍ (Tavultesoft Keyman) എന്ന പ്രൊഗ്രാം ഇപ്പോള്‍ത്തന്നെ ആരംഭിക്കുന്നു എന്നാണ് ഈ ജാലകം സൂച്പ്പിക്കുന്നത്.
അല്പസമയത്തിനു ശേഷം സ്ക്രീനില്‍ താഴെ കാണുന്നതുപോലുള്ള ഒരു ജാലകം (വിന്‍ഡോ) കാണാം:
ക്ലോസ് (Close) ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടുകൂടി വരമൊഴി പാക്കേജ് വിന്യസിപ്പിക്കുന്ന പ്രക്രിയ അവസാനിക്കുന്നു.