കുറ്റ്യാട്ടൂരിലെ അതിപുരാതനമായ ദേവാലയങ്ങളില്‍ ഒന്നാണ് കുറ്റ്യാട്ടൂര്‍ തിട്ടയില്‍ ശ്രീ ദൈവത്താര്‍ ക്ഷേത്രം. ഊര്പഴശ്ശീയും വേട്ടക്കൊരുമകനും പ്രധാന ആരാധനാ മൂര്തികളായി കുടികൊള്ളുന്നു.
ഊര്പഴശ്ശീയും വേട്ടക്കൊരുമകനും
ഐതിഹ്യം അനുസരിച്ച് വേട്ടക്കൊരുമാകാന് ശിവാംശമാണ്. തന്റെ കഴിവുകളില്‍ അഹംഭാവം കൊള്ളുന്ന അര്‍ജ്ജുനനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ശിവനും പാര്‍വതിയും ആദിവാസി വേട്ടക്കാരന്റെ രൂപം സ്വികരിച്ചു. ഈ കാലഘട്ടത്തിൽ ശിവനും പാർവതിക്കും ഒരു ഉണ്ണി ജനിച്ചു. വിക്രതിയയിരുന്ന ആ ഉണ്ണി അമ്പും വില്ലും ഉപയോഗിച്ച് മുനിമാരെയും മറ്റു വിശ്വാസികളെയും ശല്ല്യം ചെയ്യാന്‍ തുടങ്ങി. മുനിമാരുടെ ആവിശ്യ പ്രകാരം മഹാവിഷ്ണു ഉണ്ണിയില്‍ നിന്നും അമ്പും വില്ലും വാങ്ങിക്കുകയും ഒരു ചുരിക നല്‍കുകയും ചെയ്തു. ഈ ഉണ്ണിയാണ് വേട്ടക്കൊരുമകന്‍. കുറച്ചു കാലത്തിനു ശേഷം വലിയ യോദ്ധാവയ വെട്ടക്കൊരുമകന്റെ അഹങ്കാരം ദേവന്മാരെയും ധുരിധത്തിലക്കി. ദൈവങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് വിഷ്ണു ഒരു വേട്ടക്കാരനെ പോലെ വേഷംമാറി വില്ലും അമ്പും എടുത്ത് വെട്ടക്കൊരുമകനുമായി മല്ലയുദ്ധത്തില്‍ ഏർപ്പെട്ടു. രാത്രിയും പകലും എന്നില്ലാതെ യുദ്ധം നീണ്ടുനിന്നു. തന്റെ എതിരാളി ഒരു സാധാരണക്കാരനല്ല എന്നും ഒരു ദിവ്യത്വമുള്ള ആളാണെന്നും മനസിലായ വേട്ടക്കൊരുമകന്‍ ചോദിച്ചു. രണ്ടുപേരെയും കണ്ടാല്‍ ഒരുപോലെ ശക്തിയും ഒരുപോലെ "നീ ദൈവത്തില്‍ ആരാണ്". അപ്പോള്‍ മറുപടി കിട്ടയത് ദൈവത്താര്‍ എന്നയെരുന്നു. അതു വൈഷ്ണവാംശമായ ഊര്പഴശ്ശീ ആയിരുന്നു. ഊര്പഴശ്ശീയില് തല്പരനായി വേട്ടക്കൊരുമകന്‍ അങ്ങനെ അഹങ്കാരം അവസാനിപ്പികുകയും ചെയ്തു.
ഭഗവതി
ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനുള്ളില്‍ ശ്രീകോവിലിനു വടക്കുപടിഞ്ഞാറേമൂലയില്കിഴക്കോട്ടുദര്ശനമായാണ് ഭഗവതി നിലകൊള്ളുന്നത്.ഭക്തര്‍ക്ക് അന്നത്തിനു മുട്ടുണ്ടാക്കാതെ സംരക്ഷിയ്ക്കുന്ന ലോകമാതാവായ അന്നപൂര്ണ്വേശരി ദേവിയിവിടെ കുടികൊള്ളുന്നു
ബ്രഹ്മരക്ഷസ്സ്
ക്ഷേത്രമതില്ക്കത്ത് വടക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട് ദര്ശനമായാണ്ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ് ബ്രഹ്മരക്ഷസ്സായി കുടിയിരുത്തുക.നിത്യപൂജയും നിവേദ്യവും അര്‍പ്പിക്കുന്ന മലബാറിലെ ഏകക്ഷേത്രം
നാഗസ്ഥാനം
ക്ഷേത്രത്തിനു വടക്കുപടിഞ്ഞാറേ വടക്കുഭാഗത്തായി ക്ഷേത്രമതില്ക്കത്ത് കിഴക്കോട്ട് ദര്ശനമായാണ്നാഗയക്ഷിയും സര്‍പ്പദൈവങ്ങളും നിലകൊള്ളുന്നത്.