ഊര്പഴശ്ശീയും വേട്ടക്കൊരുമകനും
ഐതിഹ്യം അനുസരിച്ച് വേട്ടക്കൊരുമാകാന് ശിവാംശമാണ്.തന്റെ കഴിവുകളില്‍ അഹംഭാവം കൊള്ളുന്ന അര്‍ജ്ജുനനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ശിവനും പാര്‍വതിയും ആദിവാസി വേട്ടക്കാരന്റെ രൂപം സ്വികരിച്ചു.ഈ കലഗട്ടതില് ശിവനും പാർവതിക്കും ഒരു ഉണ്ണി ജനിച്ചു.വിക്രതിയയിരുന്ന ആ ഉണ്ണി അമ്പും വില്ലും ഉപയോഗിച്ച് മുനിമാരെയും മറ്റു വിശ്വാസികളെയും ശല്ല്യം ചെയ്യാന്‍ തുടങ്ങി. മുനിമാരുടെ ആവിശ്യ പ്രകാരം മഹാവിഷ്ണു ഉണ്ണിയില്‍ നിന്നും അമ്പും വില്ലും വാങ്ങിക്കുകയും ഒരു ചുരിക നല്‍കുകയും ചെയ്തു.ഈ ഉണ്ണിയാണ് വേട്ടക്കൊരുമകന്‍. കുറച്ചു കാലത്തിനു ശേഷം വലിയ യോദ്ധാവയ വെട്ടക്കൊരുമകന്റെ അഹങ്കാരം ദേവന്മാരെയും ധുരിധത്തിലക്കി.ദൈവങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് വിഷ്ണു ഒരു വേട്ടക്കാരനെ പോലെ വേഷംമാറി വില്ലും അമ്പും എടുത്ത് വെട്ടക്കൊരുമകനുമായി മല്ലയുദ്ധത്തില്‍ ഏർപ്പെട്ടു. രാത്രിയും പകലും എന്നില്ലാതെ യുദ്ധം നീണ്ടുനിന്നു. തന്റെ എതിരാളി ഒരു ധാരണക്കാരനല്ല എന്നും ഒരു ദിവ്യത്വമുള്ള ആളാണെന്നും മനസിലായ വേട്ടക്കൊരുമകന്‍ ചോദിച്ചു.രണ്ടുപേരെയും കണ്ടാല്‍ ഒരുപോലെ ശക്തിയും ഒരുപോലെ "നീ ദൈവത്തില്‍ ആരാണ്". അപ്പോള്‍ മറുപടി കിട്ടയത് ദൈവത്താര്‍ എന്നയെരുന്നു.അതു വൈഷ്ണവാംശമായ ഊര്പഴശ്ശീ ആയിരുന്നു.ഊര്പഴശ്ശീയില് തല്പരനായി വേട്ടക്കൊരുമകന്‍ അങ്ങനെ അഹങ്കാരം അവസാനിപ്പികുകയും ചെയ്തു.
ക്ഷേത്ര ചരിത്രം
ദ്വാപരയുഗത്തിന്റെ മദ്ധ്യകാലഘടത്തില് ജീവിച്ചിരുന്ന ഖരമഹര്‍ഷിയുടെ സഹോദരന്മാര് ശിവഭക്തമ്മാരെ അപമാനിച്ചതുകരണം ഉന്മാദരോഗം പിടിപെട്ടു. നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരം ഇതിനുപരിഹാരമായി മൂന്നിടത്തു ശിവലിംഗം പ്രതിഷ്ഠിച് ആരാധിച്ചു. ഇതിലൊരിടമാണ് കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം. വര്‍ഷങ്ങള്‍ക്കുശേഷം തിട്ടയില്ലത്തെ ബ്രഹ്മണര്‍ ഒരു ശിവപ്രതിഷ്ഠ നടത്തുവാന്‍ തിരുമാനിക്കുകയും .ഖരപ്രതിഷ്ഠയായ ശിവലിംഗത്തെ ആരുഢമാക്കി ക്ഷേത്രനിര്‍മ്മാണം നടത്തി. ഇല്ലം വാകയായുള്ള വൈകല്യം സംഭവിച്ച മഹാവിഷ്ണു വിഗ്രഹം ശരിയായ രിതിയില്‍ അല്ലാതെ പ്രതിഷ്ഠ നടത്തിയതിനാല്‍ ഇല്ലത്ത് സന്താനദുരിധങ്ങളും മാറ്റ് അനവധി ദോഷങ്ങളും ഉണ്ടാകുകയും, ആ കാലത്ത് നാട്ടുപ്രമാണിയും ചിറക്കല്‍ രാജാവും ചേരുന്ന് ക്ഷേത്രം പിടിച്ചെടുക്കുകയും അതില്‍ മനം നൊന്ത് ഇല്ലത്തുള്ള ബ്രഹ്മണ ശ്രേഷ്ടന് ഇറങ്ങിപ്പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ഈ ശിവന്റെ പകുതി ചൈതന്യം ഇല്ലത്തേക്ക് പോയി എന്നാണ് ഐതിഹ്യം .ഈ ബ്രഹ്മണനെ ധനപഹരണാര്ത്ഥം നാട്ടുപ്രമാണി വധിച്ചു .ദുഃഖിതയായ അന്തര്‍ജ്ജനം സമിപത്തുള്ള ഊര്പഴശ്ശീക്കവില് ഭാജനമിരുന്നു. ദൈവത്താര്‍ ഈശ്വരന് കുടെയുണ്ടെന്ന വിശ്വാസത്തോടെ അന്തര്‍ജ്ജനം ഇല്ലത്തേക്ക് മടങ്ങി . മടങ്ങിയെത്തിയ അന്തര്‍ജ്ജനം മുറ്റത്ത് കുട വെച്ചശേഷം കുളത്തില്‍ കുളിക്കാന്‍ പോയെ. തിരിച്ചുവന്നു കുടയെടുക്കുമ്പോള്‍ അതവിടെ ഉറച്ചുപോയതാണ് കണ്ടത് .ഊര്പഴശ്ശീയുടെയം വേട്ടക്കൊരുമകന്റെയും ചൈതന്യം അവിടെ ഉദ്ഭവിക്കുകയും ചെയ്തു. ആതാണ് 700 വര്‍ഷത്തിലതികം പഴക്കമുളള കുറ്റ്യാട്ടൂര്‍ തിട്ടയില്‍ ശ്രീ ദൈവത്താര്‍ ക്ഷേത്ര തിരുസന്നിധി.