STUDENT POLICE CADET

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.

  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.

  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.

  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.


മനുഷ്യാവകാശ ദിനാചരണം : ST. AUGUSTINE HSS KUTTANELLUR SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ International Human rights day ആചാരിച്ചു.

പ്രധാനധ്യാപിക ശ്രീമതി അനു ടീച്ചർ, SPC Cadet Angel Rose Biju, Ollur CPO ശ്രീ Vinish Sir എന്നിവർ സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മറ്റ് ധീരയോദ്ധാക്കളുടെയും വിയോഗത്തിൽ ൽ അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ SPC Cadets ദൃശ്യാവിഷ്കാരം നടത്തി.മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ Essay Writing, Drawing Competition വിജയികൾക്കുള്ള സമ്മാന ദാനം നടത്തി. SPC കേഡറ്റുകളും, PTA അംഗങ്ങളും, Guardian SPC അംഗങ്ങളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.

പ്രിയരേ ,

നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് അനുവദിച്ചു കിട്ടിയ വിവരം സന്തോഷപൂർവ്വം ഏവരേയും അറിയിക്കുന്നു. പാഠ്യ പഠനേതര രംഗത്തു വ്യത്യസ്തമായ മാത്യകകൾ കാഴ്ചവച്ച് മുന്നേറുന്ന നമ്മുടെ വിദ്യാലയത്തിന്റെ മേന്മകളിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. പുതുതായി അനുവദിക്കപ്പെട്ട SPC യൂണിറ്റുകളുടെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2021 സെപ്തം ബർ 17 ന് വൈകുന്നേരം 3.30 മണിക്ക് ഓൺലൈനായി നിർവ്വഹിക്കു ന്നതാണ്. ഇതിന്റെ ഭാഗമായി അന്നേ ദിവസം 3.30 നു നമ്മുടെ സ്കൂളിൽ അനുബന്ധ പരിപാടികളും SPC ഓഫീസ് റൂം ഉദ്ഘാടനവും നടത്തുന്നതാണ്.ഏവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

SPC program is now spreading its wings to more schools in Kerala. Hon. Chief Minister of Kerala, Shri. Pinarayi Vijayan will virtually inaugurate the state level launch of SPC program in 165 schools on 17th September, 2021 at 3.30 PM.

SUBSCRIBE & Watch LIVE 🔔

https://www.youtube.com/channel/UCNqDDUDTp7hWoqKim5pjR4g


FOLLOW & Watch LIVE 🔔

https://www.facebook.com/StudentPoliceCadet