ST.AUGUSTINE HSS KUTTANELLUR

സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി വിദ്യാലയത്തിലേക്ക് സ്വാഗതം..........തൃശ്ശൂർ ജില്ലയിലെ കുട്ടനെല്ലൂരിൽ 1944 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ്. അധ്യാപനമികവും നൂതന സാങ്കേതികതയും ആരോഗ്യ പരിപാലനവും നിറഞ്ഞു നിൽക്കുന്ന വിദ്യാലയ അന്തരീക്ഷം. സാംസ്‌കാരിക തനിമയും തനതായ വ്യക്തിപ്രഭാവവുമുള്ള വിദ്യാർത്ഥി സമൂഹത്തെ സമൂഹനന്മക്കുതകുന്ന വിധത്തിൽ വാർത്തെടുക്കുക എന്നതാണ് സെന്റ് അഗസ്റ്റിൻ വിദ്യാലയ കുടുംബത്തിന്റെ ഉദ്ദേശ്യം.

MANAGER

PROF. P. C. THOMAS.

  • വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനൻ.......
  • ഊർജതന്ത്രജ്ഞൻ. ബഹുഭാഷാപണ്ഡിതൻ. ഉജ്ജ്വലവാഗ്മി.
  • സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വം.
  • സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ സിരാ കേന്ദ്രം.

PRINCIPAL IN CHARGE

Shri. DENNIS XAVIER AKKARA.

  • സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി വിദ്യാലയത്തിലെ നിറസാന്നിധ്യം.
  • വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും സ്നേഹത്തോടെയും കരുതലോടെയും ഉള്ള ഇടപെടലുകൾ.
  • ഹയർസെക്കൻഡറി വിഭാഗത്തിന്റെ അമരക്കാരൻ.

HEAD MISTRESS

Smt. ANU ANAND K.

സെന്റ് അഗസ്റ്റിൻ വിദ്യാലയത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി , അധികാര പദവിയുടെ ആലങ്കാരികതയെ ലാളിത്യം കൊണ്ട് മറികടന്ന്, ഉത്തരവാദിത്വങ്ങൾ ഊർജ്ജ്വസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകുന്ന വനിതാ രത്നം.