History

ആന

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന .കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

ദക്ഷിണേഷ്യയിൽ ഏതാണ്ട് മുഴുവനായും ആനകളെ മെരുക്കിയെടുത്ത് വിവിധ ജോലികൾ ചെയ്യാൻ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങൾ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും മറ്റും.

സഫാരി മാതൃകയിൽ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയരീതിയായ ഷിക്കാർ എന്ന വേട്ടക്ക് (മുഖ്യമായും കടുവകളിൽ). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകൾക്കും, ഗതാഗതത്തിനും, വിനോദത്തിനും ആനകളെ ഉപയോഗിക്കുന്നു. സർക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന്റെ തെളിവുകളിൽ ഏറ്റവും പഴക്കമുള്ളത് ക്രി.വ. 583-ലെ ആറാട്ടുപുഴ പൂരത്തിന്റെ വിവരണം മുതൽ ലഭ്യമാണ്.


ഉത്സവം

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.[1]

സാധാരണയയായി എല്ലാ വർഷവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തപ്പെടുന്നു.ആണ്ടുതോറും നവധാന്യങ്ങൾ മുളപ്പിക്കുന്നതു മുതൽ തത്ത്വകലശാഭിഷേകം നടത്തി നടയടച്ച്, നിശ്ചിതസമയത്തിനുശേഷം നടതുറക്കുന്നതുവരെയുള്ള ചടങ്ങുകളാണ്‌ ഉത്സവത്തിലുള്ളത്.


ആറാട്ടുപുഴ പൂരം


കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം (ഇംഗ്ലീഷ്: Aarattupuzha Pooram). ഈ ഉത്സവം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു.[1]


2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടുംനടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നത്. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന[2] ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ ആറാട്ടുപുഴ പൂരം വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കു 108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു


തൃശൂർ പൂരം

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്

ഉത്രാളിക്കാവ് പൂരം

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ (ദുർഗ്ഗ) ഉഗ്രരൂപമായ "രുധിര മഹാകാളി" ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.