Chamayam

തിടമ്പ്

ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു പുറത്ത് എഴുന്നള്ളിക്കുന്ന വിഗ്രഹമാണ് തിടമ്പ്. ഉത്സവാദി വിശേഷാവസരങ്ങളിൽ ദേവനെ (ദേവിയെ) പുറത്തുകൊണ്ടുവന്ന് ആഘോഷങ്ങളിൽ പങ്കുകൊള്ളിക്കുക, ഭക്തർക്ക് ദർശനസായൂജ്യം നൽകുക എന്നിവയാകാം ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ചില പ്രദേശങ്ങളിൽ തിടമ്പിന് ചട്ടം എന്നും പേരുണ്ട്. തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ ആലവട്ടം, വെൺചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയും ഉണ്ടാകാറുണ്ട്. സാക്ഷാൽ വിഗ്രഹം ശ്രീകോവിലിനു പുറത്ത് കൊണ്ടുവരിക അസാധ്യമായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും എഴുന്നള്ളിക്കുന്നതിനുള്ള വിഗ്രഹം (തിടമ്പ്) ഉണ്ടായിരിക്കും. ശ്രീബലി വിഗ്രഹം (പ്രധാന വിഗ്രഹത്തിനു സമീപത്തായി ശ്രീകോവിലിൽ വച്ചു പൂജിക്കുന്ന ലോഹ വിഗ്രഹം) തിടമ്പിനുള്ളിൽ വച്ച് പ്രദക്ഷിണവും എഴുന്നള്ളത്തും നടത്തുന്ന രീതിയും ഉണ്ട്

നെറ്റിപ്പട്ടം

ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന ആനകളെ അലങ്കരിക്കുന്ന പ്രത്യേക ആഭരണമാണ്‌ നെറ്റിപ്പട്ടം. (ഇംഗ്ലീഷ്:Caparison). ആനയുടെ നെറ്റിയിലാണിതണിയിക്കുന്നത്. ചെമ്പും സ്വർണ്ണവും ഉപയോഗിച്ചുണ്ടാക്കുന്ന നെറ്റിപ്പട്ടം കേരളത്തിന്റെ തനതായ പാരമ്പര്യമാണ്‌. ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ നെറ്റിപ്പട്ടവും മുത്തുക്കുടയും.[1] ചൂരല്പ്പുലി, നാഗപടം, വണ്ടോട് എന്നിങ്ങനെ വിവിധതരം നെറ്റിപ്പട്ടങ്ങൾ പാരമ്പര്യമനുസരിച്ച് നിർമ്മിക്കപ്പെടുന്നു. നെറ്റിപ്പട്ടം എന്ന് പറയുന്നുവെങ്കിലും ക്ഷേത്രങ്ങളിൽ ഇതിനെ അറിയപ്പെടുന്നത് തലെകെട്ട് എന്നാണ്.[അവലംബം ആവശ്യമാണ്]

മുത്തുക്കുട

ഉത്സവാദി വിശേഷാവസരങ്ങളിൽ ദേവനെ (ദേവിയെ) പുറത്തുകൊണ്ടുവന്ന് ആഘോഷങ്ങളിൽ പങ്കുകൊള്ളിക്കുക, ഭക്തർക്ക് ദർശനസായൂജ്യം നൽകുക എന്നിവയാകാം ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ചില പ്രദേശങ്ങളിൽ തിടമ്പിന് ചട്ടം എന്നും പേരുണ്ട്. തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോൾ ആലവട്ടം, വെൺചാമരം, മുത്തുക്കുട എന്നിവയുടെ അകമ്പടിയും ഉണ്ടാകാറുണ്ട്. സാക്ഷാൽ വിഗ്രഹം ശ്രീകോവിലിനു പുറത്ത് കൊണ്ടുവരിക അസാധ്യമായതിനാൽ എല്ലാ ക്ഷേത്രങ്ങളിലും എഴുന്നള്ളിക്കുന്നതിനുള്ള വിഗ്രഹം (തിടമ്പ്) ഉണ്ടായിരിക്കും

ആലവട്ടം

മയിൽപീലികൾ, വിവിധവർണത്തിലുള്ള കടലാസുകള്‍, ചിപ്പികൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച വിശറിയാണ് ആലവട്ടം. ബുദ്ധമതക്കാരുടെ സംഭാവനയാണിത്. ഉത്സവങ്ങൾക്കും മറ്റുമാണിന്ന് ഇത് ഉപയോഗിക്കുന്നതെങ്കിലും പഴയകാലത്ത് രാജാക്കന്മാർക്ക് വീശുവാനായാണ്‌ ഉപയോഗിച്ചിരുന്നത്. ആലവട്ടത്തിനോട് ചേർത്ത് ഉപയോഗിക്കുന്ന മറ്റൊന്ന് വെൺചാമരം ആണ്

വെഞ്ചാമരം

ക്ഷേത്രോത്സവങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരു അലങ്കാരസാമഗ്രിയാണു് വെൺചാമരം (വെഞ്ചാമരം). പ്രധാനമായും ആനയെഴുന്നള്ളിപ്പിനാണ് ഇത് അവിഭാജ്യഘടകമായി ഉപയോഗിക്കുന്നത്. ഹിമപ്രദേശങ്ങളിൽ വളരുന്ന യാക്ക് എന്ന മൃഗത്തിന്റെ രോമം കൊണ്ടാണ് വെൺചാമരം നിർമ്മിക്കുന്നത്. സാധാരണയായി ഹിമാലയത്തിൽ നിന്നാണ് യാക്കിന്റെ രോമം കേരളത്തിലെ ഉത്സവങ്ങൾക്ക് കൊണ്ടുവരുന്നത്. അപൂർവമായ ഈ രോമം കൊണ്ടുണ്ടാക്കുന്നതിനാൽ വെൺചാമരങ്ങൾക്ക് വൻവിലയാണുള്ളത്. അതിനാൽത്തന്നെ ഉത്സവങ്ങൾക്ക് ഇവ വാടകയ്ക്കെടുക്കുകയാണ് പതിവ്. എന്നാൽ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന വെൺചാമരങ്ങൾ ഓരോ വർഷവും ഉണ്ടാക്കുന്നവയാണ്. പാറമേക്കാവ്, തിരുവന്പാടി ദേവസ്യങ്ങളുടെ അണിയറയിൽ പൂരത്തിന് മാസങ്ങൾക്കു മുന്പേ വെഞ്ചാമരങ്ങളുടെ നിർമ്മാണം തുടങ്ങാറുണ്ട്.