About

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങള്‍ .കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്.

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ചടങ്ങുകളുടെയും ആചാരങ്ങളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.[1]

സാധാരണയയായി എല്ലാ വർഷവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തപ്പെടുന്നു.ആണ്ടുതോറും നവധാന്യങ്ങൾ മുളപ്പിക്കുന്നതു മുതൽ തത്ത്വകലശാഭിഷേകം നടത്തി നടയടച്ച്, നിശ്ചിതസമയത്തിനുശേഷം നടതുറക്കുന്നതുവരെയുള്ള ചടങ്ങുകളാണ്‌ ഉത്സവത്തിലുള്ളത്