ഗജോത്സവം

Welcome all,

പൂർവികർ കൈമാറിയ പാരമ്പര്യങ്ങളുടെ ആഘോഷമാണ് നമ്മുടെ ഉത്സവങ്ങള്‍ .കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്മയുടെ ആവിഷ്കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്.


Service

കേരളത്തിലെ ക്ഷേത്രങ്ങൾ ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി കാലഘട്ടങ്ങളിലൂടെ കടന്നുപോകുകയും അനേകം മാറ്റങ്ങൾക്ക് വിധേയമാകുയും ചെയ്തിട്ടുള്ള മതസ്ഥാപനങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. ഇതിൽ പുരാതന സംസ്കാരിക മുദ്രപേറുന്നവയും ആധുനികകാലഘട്ടത്തിലെ നിർമ്മിതികളും ഉണ്ട്.


മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന്റെ തെളിവുകളിൽ ഏറ്റവും പഴക്കമുള്ളത് ക്രി.വ. 583-ലെ ആറാട്ടുപുഴ പൂരത്തിന്റെ വിവരണം മുതൽ ലഭ്യമാണ്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കേരളത്തിൽ ഉണ്ടായിരുന്ന ഒരു ആനയാണ് ചെങ്ങല്ലൂർ രംഗനാഥൻ. തൃശൂർ ജില്ലയിലെ അന്തിക്കാട് ചെങ്ങല്ലൂർ മനയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആന ആയിരുന്നു , തൃശൂർ പൂരത്തിന് പലവട്ടം തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു.

കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ വര്‍ണപൊലിമ വിരിയിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ യഥാര്‍ത്ഥ ആഘോഷങ്ങളാണ് ഉത്സവങ്ങള്‍. ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും. പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു

കേരളത്തിന്റെ തനതുവാദ്യകലകളില്‍ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങള്‍. തെക്ക്, വടക്ക് വ്യത്യാസമില്ലാതെ ഇവ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദിക്കപ്പെടുന്നു. നിരവധി കലാകാരന്മാര്‍ മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങള്‍ കേരളീയരുടെ ഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഹരം പകരുന്നു.