നിരാശ

ഗായകൻ : ബിജീഷ് കൃഷ്ണ

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : ചാരുകേശി

രചന : ഭാസ്കര ഗുപ്ത

Song Lyrics

ആനന്ദത്തിന്റെ മെത്തമേലേറി

പൊന്‍ കിനാക്കളെ പുല്‍കവേ

സൌഭാഗ്യത്തിന്റെ സൌരഭ്യം ചിന്തു

മന്തരംഗം തളിര്‍ക്കവെ


മാമകാശയ സാനുവില്‍ നറു

സൂനവൃന്ദം വിടരവെ

ഭാവനാമണിമച്ചിലെന്‍ പ്രേമ

ശോഭനമായ ജീവിതം


പ്രേമസൌഭഗമീവിധം നറു

സോമശീതളഛായയില്‍

പൊന്‍ കിനാക്കളൂറങ്ങിടുന്നൊരു

മുന്തിരിച്ചാറു മോന്തവേ


എങ്ങു നിന്നെത്തീ ദുര്‍ദശേ! മമ

ജീവിതത്തില്‍ നിരാശയായ്‌

മാമകാനന്ദ ശാരദാകാശേ

ബാലചന്ദ്രനുദിക്കവേ


നീറി നീറി നരകയാതന

യേറിടുന്നു നിരാശയാല്‍

വാടി വാടി യെന്‍ ജീവിതമേവം

നോവണമിനിയെത്രനാൾ?