ഒന്നു പറയട്ടെ അല്‍പം നില്‍ക്കൂ

ഗായകൻ : വിജയ്‌ യേശുദാസ്

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : പഹാടി

രചന : ഭാസ്കര ഗുപ്ത

Song Lyrics

പറയേണമെനിക്കു നിന്നോടൊരല്‍പം

പതറാതെയതു കേട്ടുനില്‍ക്കുവാനോ,

സഹതാപതരത്തിലെന്റെ കാര്യം

പരിചിന്തനവിധേയമാക്കുവാനോ,


തരമാകുന്നളവൊന്നു തമ്മില്‍

കരുതിക്കൂട്ടിയടുത്തിരുന്നു കാണാന്‍

അതിവേഗതയില്‍ കുതിച്ചീടൂന്ന

ഗതികാണാത്തൊരു യാത്ര നിര്‍ത്തിവച്ചു


പുലരിക്കും ഉണ്ടിതുപോലൊരുള്ളം

മലരെല്ലാം കരിയുന്ന സന്ധ്യയെപ്പോല്‍

കുതുകത്തോടാമ്പലമ്പിളിക്കും

കമലത്തിന് അർക്കനോടുമല്പം

പ്രണയം പ്രണയം പ്രണയം


പ്രണയം പതിവുണ്ടതെക്കുറിച്ചു

വിനയം കൊണ്ടു നമുക്കു സംവദിക്കാം

Poem Full Lyrics

പറയേണമെനിക്കു നിന്നോടൊരല്‍പം

പതറാതെയതു കേട്ടുനില്‍ക്കുവാനോ,

സഹതാപതരത്തിലെന്റെ കാര്യം

പരിചിന്തനവിധേയമാക്കുവാനോ,


തരമാകുന്നളവൊന്നു തമ്മില്‍

കരുതിക്കൂട്ടിയടുത്തിരുന്നുകാണാന്‍

അതിവേഗതയില്‍ കുതിച്ചീടൂന്ന

ഗതികാണാത്തൊരു യാത്ര നിര്‍ത്തിവച്ചു


മതിസംതൃപ്തിയോടൊട്ടിരുന്നു പോകാം

സുഖമായ്‌ സുന്ദരമായ്‌ പറഞ്ഞിടാം

പഴുതുണ്ടെങ്കില്‍ നമുക്കിതിന്നൊരല്‍പം

എഴുതാമായതു കാവ്യഭാഷയാക്കാം


പകലത്തമ്പിളിയെന്തു കാര്യം

ഇരുളില്‍ വേളയിലെന്തു കാര്യം രവിക്കും

പറയാമിതുപോലെയേവരും

എന്നാല്‍ തൃസന്ധ്യനേരമിപ്പോള്‍


പുലരിക്കും ഉണ്ടിതുപോലൊരുള്ളം

മലരെല്ലാം കരിയുന്ന സന്ധ്യയെപ്പോല്‍

പകലാണെങ്കില്‍ വിഭാകരനും

ഇരവാണെങ്കിലിന്ദുവിനും തഥൈവ

ഇടപെട്ടു കശക്കുവാനിരിക്കാം

അതുപോലല്ലിതു സന്ധ്യയാണു നേരം


കുതുകത്തോടാമ്പലമ്പിളിക്കും

കമലത്തിനു മർക്കനോടുമല്പം

പ്രണയം പതിവുണ്ടതെക്കുറിച്ചു

വിനയം കൊണ്ടു നമുക്കു സംവദിക്കാം

പ്രണയം ... പ്രണയം തന്റെ സംഗീതത്തിലൂടെ പകർന്നു നല്കി മലയാളത്തിന്റെ ഗാന ഗന്ധർവ്വ രാജകുമാരൻ. ശബ്ദഗാഠഭീര്യം കൊണ്ട് അച്ഛനെ അനുസ്മരിപ്പിക്കുന്ന മകൻ.

വടക്കേപ്പാട്ട് ഭാസ്കരഗുപ്ത എഴുതിയ ഹൃദ്യമായ വരികൾ ഏറെ ശ്രദ്ധയോടെ കേട്ട് തന്റെ ടാബിലേക്ക് പകർത്തിയെഴുതിയെടുത്ത്, വളരെ സൗഹൃദത്തോടെ സഹകരണത്തോടെ എന്റെ ഏറ്റവും പുതിയ ഗാനത്തിന് പുതിയ മാനം നൽകി ഗംഭീരമാക്കി തന്നു. യുവത്വത്തിന്റെ പ്രസരിപ്പുള്ള ആ പാട്ടുകാരൻ മറ്റാരുമല്ല, വിജയ് യേശുദാസ്.

Bijeesh Krishna

© Vyaasa Chitra Productions, 2016-17