ഗണനാഥന്‍

ഗായകൻ : ശ്രീകാന്ത്

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : വിടപി

രചന : ഭാസ്കര ഗുപ്ത


ദന്തമേകമെങ്കിലേറെ

ച്ചന്തമുള്ള മുഖാംബുജം

മോദദായകമാണതേ, വിഘ്ന -

ശോകനാശദമീശ്വരം

അക്ഷരങ്ങളക്ഷതങ്ങള്‍

അക്ഷയങ്ങളാകണം

ജാഥയായ്‌ വരിയെത്തുവാന്‍

ഗണനാഥനെന്നെത്തുണക്കണം


അക്ഷരം - നശിക്കാത്ത

അക്ഷതം - യവം, ധാന്യം, അക്ഷതങ്ങൾ - ഉണക്കലരികൾ

അക്ഷതങ്ങൾ - ക്ഷതങ്ങങ്ങൾ ഇല്ലാത്തത്

അക്ഷയം - നാശമില്ലാത്തത്, ക്ഷയിക്കാത്തതു്

മോദദായകം - സന്തോഷമേകുന്നത്