നൃത്ത വേദിയിലേക്ക്‌

ഗായകൻ : ജയചന്ദ്രൻ (male) & ഗായത്രി അശോകൻ (female)

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : പഹാടി

രചന : ഭാസ്കര ഗുപ്ത

Song Lyrics

കാമുകാ വരൂ, ജീവിതാനന്ദ

ഗായകാ, പ്രേമദായകാ

ഭാസുര നവഭാസ്കരനതാ

ഭാവനാമയ സുന്ദരന്‍


പുല്‍ക്കൊടികളില്‍ മാരിവില്ലൊളി

ചിന്തിടും മഞ്ഞുതുള്ളികള്‍

ചെങ്കസവണിയംബരം ധരി-

ച്ചന്തികേ സന്ധ്യാസുന്ദരീ

താളമേളമായോടിടുന്നൊരു

നീലലോലതരംഗിണി


പുഞ്ചിരിച്ചിടാന്‍ വെമ്പിടുന്നൊരു

മഞ്ജുളമലർമൊട്ടുകള്‍

മന്ദഹാസം വിടരും താമര-

ച്ചന്തം ചിന്തുന്നവാടിക

നീലനീരദവാനിലോടിടും

മാലകന്നൊരാപക്ഷികള്‍

ഭാസുരം - സ്ഫടികം

വാടിക - പൂന്തോട്ടം, വീടിരിക്കുന്ന സ്ഥലം

നീരദം - മേഘം

മാൽ - തളര്‍ച്ച

മാലകന്നത് - തളര്‍ച്ച ഇല്ലാതെ

Poem Full Lyrics

കാമുകാ വരൂ, ജീവിതാനന്ദ

ഗായകാ, പ്രേമദായകാ

ഭാസുര നവഭാസ്കരനതാ

ഭാവനാമയ സുന്ദരന്‍


പുല്‍ക്കൊടികളില്‍ മാരിവില്ലൊളി

ചിന്തിടും മഞ്ഞുതുള്ളികള്‍

ചെങ്കസവണിയംബരം ധരി-

ച്ചന്തികേ സന്ധ്യാസുന്ദരീ

താളമേളമായോടിടുന്നൊരു

നീലലോലതരംഗിണി


പുഞ്ചിരിച്ചിടാന്‍ വെമ്പിടുന്നൊരു

മഞ്ജുളമലർമൊട്ടുകള്‍

മന്ദഹാസം വിടരും താമര-

ച്ചന്തം ചിന്തുന്നവാടിക

നീലനീരദവാനിലോടിടും

മാലകന്നൊരാപക്ഷികള്‍


ലോലചിത്തരായ്‌ നീങ്ങിടുന്നൊരു

വാലാഹകങ്ങള്‍ മാലിക

നിർമ്മല ജലപൂരിതം മൃദു-

വംബുജ ജനലാളിതം

ഹംസ നര്‍ത്തനമന്ദിരം നീല

വാനുപോല്‍ പൊയ്കമോഹനം


ഹേമവര്‍ണ്ണമനോഹരം വയ

ലോമനിക്കുന്ന കർഷകന്‍

പാടിയാടുന്നു തെങ്ങിനോലകള്‍

കൂടിയാനന്ദ തല്‍പരർ


കാമുകാ, ഹൃദയാവൃത, മൃദു

ഗായകാ, ഗാനലോലുപാ;

ഈദൃശ മനോമോഹനാനന്ദ

മോദിതയാകും മേദിനി

പോരുക, പ്രിയാ, നൃത്തമാടുവാന്‍

പോകുക പ്രേമഗായകാ

Recorded an incredible composition for the very talented flutist and Carnatic singer Bijeesh Krishna - by Gaayatri Ashok, 16 Nov 2015.

ഭാവഗായകൻ പി. ജയചന്ദ്രനോടൊപ്പം

ഇന്ന് (4 Nov 2015) തിശ്ശൂരിൽ ചേതന സ്ററുഡിയോയിൽ അദ്ദേഹം എന്റെ ഒരു സൃഷ്ടി ഭാവ സാന്ദ്രമാക്കി തീർത്തു. നന്ദി.

Bijeesh Krishna

തൃശ്ശൂരിന്റെ സ്വന്തം ഗായത്രി

ഒരുപാട് കാലത്തെ സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെങ്കിലും ഇന്നാണ് ഞങ്ങൾ ഒരു സൃഷ്ടിയ്ക്കായി ഒരുമിക്കുന്നത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ.

ഹിന്ദുസ്ഥാനി സംഗീതം, ഗസലുകൾ, ഭജൻസ്, പിന്നെ നല്ല സിനിമാ ഗാനങ്ങളും പാടി നമ്മെ സംഗീതത്തിന്റെ വിവിധ ആസ്വാദനതലങ്ങളിൽ എത്തിക്കുന്ന മലയാളത്തിന്റെ പ്രിയ പാട്ടുകാരി ...

കാവ്യാത്മകമായ വരികൾ വളരെ കൃത്യതയോടു കൂടി പഠിച്ച് ... ഇക്കാലത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു Detail Singing ആയിരുന്നു ആ ആലാപനത്തിന്റെ പ്രത്യേകത. ഞാൻ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ എല്ലാ സംഗതികളും അവർ എനിക്കു പാടി തന്നു. നന്ദി ഗായത്രി ...

ഏറ്റവും മികച്ച രീതിയിൽ അതു റെക്കോർഡിങ്ങ് ചെയ്ത പ്രിയ സുഹൃത്തും അനുജനുമായ പ്രവീൺ അയ്യരോടും എന്റെ സ്നേഹം അറിയിക്കുന്നു.

മനോജേട്ടനും സംഘവും എന്റെ കൂടെ തന്നെയുണ്ട്. അവരുടെ സാന്നിധ്യവും പ്രഹ്ളാദേട്ടന്റെ പിന്തുണയും ആണ് ഈ വർക്കിന്റെ ഏറ്റവും വലിയ വിജയം. ഈ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകുന്നതും അതു കൊണ്ടു തന്നെയാണ്.

Bijeesh Krishna

© Vyaasa Chitra Productions, 2016-17