നിരാശ

ഗായകൻ : ബിജീഷ് കൃഷ്ണ

സംഗീതം : ബിജീഷ് കൃഷ്ണ

രാഗം : ചാരുകേശി

രചന : ഭാസ്കര ഗുപ്ത

Song Lyrics

ആനന്ദത്തിന്റെ മെത്തമേലേറി

പൊന്‍ കിനാക്കളെ പുല്‍കവേ

സൌഭാഗ്യത്തിന്റെ സൌരഭ്യം ചിന്തു

മന്തരംഗം തളിര്‍ക്കവെ


മാമകാശയ സാനുവില്‍ നറു

സൂനവൃന്ദം വിടരവെ

ഭാവനാമണിമച്ചിലെന്‍ പ്രേമ

ശോഭനമായ ജീവിതം


പ്രേമസൌഭഗമീവിധം നറു

സോമശീതളഛായയില്‍

പൊന്‍ കിനാക്കളൂറങ്ങിടുന്നൊരു

മുന്തിരിച്ചാറു മോന്തവേ


എങ്ങു നിന്നെത്തീ ദുര്‍ദശേ! മമ

ജീവിതത്തില്‍ നിരാശയായ്‌

മാമകാനന്ദ ശാരദാകാശേ

ബാലചന്ദ്രനുദിക്കവേ


നീറി നീറി നരകയാതന

യേറിടുന്നു നിരാശയാല്‍

വാടി വാടി യെന്‍ ജീവിതമേവം

നോവണമിനിയെത്രനാൾ?

English translation by Vishnu Vadakkepat for the Movie 'Scent of Cigar'


Upon the quilt of beatitude

embracing golden dreams

outpouring fragrance of prosperity

the mind sprouts awhile

in the vales of my thoughts

as myriads of fresh flowers bloom

in my subliminal attic, my love

blessed life

such a tranquil love

in the fresh chills of moon light

sipping grape wine where

golden dreams slumber

from where sprung such an ordeal

a despair in my life

in the pure sky of my bliss

when a new moon rises

searing, searing, torment in hell

Surging in despair

a life withers, withers

how long will pain endure

Poem Full Lyrics

ആനന്ദത്തിന്റെ മെത്തമേലേറി

പൊന്‍ കിനാക്കളെ പുല്‍കവേ

സൌഭാഗ്യത്തിന്റെ സൌരഭ്യം ചിന്തു

മന്തരംഗം തളിര്‍ക്കവെ


മാമകാശയ സാനുവില്‍ നറു

സൂനവൃന്ദം വിടരവെ

ഭാവനാമണിമച്ചിലെന്‍ പ്രേമ

ശോഭനമായ ജീവിതം


പ്രേമസൌഭഗമീവിധം നറു

സോമശീതളഛായയില്‍

പൊന്‍ കിനാക്കളൂറങ്ങിടുന്നൊരു

മുന്തിരിച്ചാറു മോന്തവേ


എങ്ങു നിന്നെത്തീ ദുര്‍ദശേ! മമ

ജീവിതത്തില്‍ നിരാശയായ്‌

മാമകാനന്ദ ശാരദാകാശേ

ബാലചന്ദ്രനുദിക്കവേ


ഇണ്ടലില്‍ കരിങ്കക്കര്‍ശമൊരു

കൊണ്ടല്‍ കൊണ്ടതു മൂടിതേ


നീറി നീറി നരകയാതന

യേറിടുന്നു നിരാശയാല്‍

വാടി വാടി യെന്‍ ജീവിതമേവം

നോവണമിനിയെത്രനാൾ?

മാമകാശയ സാനുവില്‍ - എന്റെ ആശയത്തിന്റെ കൊടുമുടി

സൂനവൃന്ദം - പൂക്കൾ

പോൾസൺ റെക്കോർഡിങ്ങ് വേളയിൽ ...

നാളുകൾ അടുത്തടുത്തു വരുന്നു. എന്റെ ഹൃദയതാളം വേഗത്തിലാണ്. പുതിയ സംഗീത സംരംഭത്തിന്റെ അവസാന റെക്കോർഡിങ്ങ് വേളയിലാണിപ്പോൾ. ഇന്നലെ വൈകീട്ട് ആരംഭിച്ച റെക്കോർഡിങ്ങ് ഇപ്പോൾ പുലർച്ചെ 3 മണിക്ക് തീർന്നു. 4 പാട്ടുകൾ പ്രോഗ്രാമിങ്ങ് ചെയ്ത് ജീവൻ നൽകിയ എന്റെ പ്രിയ സുഹൃത്ത്, ജ്യേഷ്ഠൻ അനിലേട്ടനും ഒരു ഗാനം വളരെ മനോഹരമായി ഗിറ്റാറിൽ ഒരുക്കിത്തന്ന മറ്റൊരു സുഹൃത്ത് സംഗീത് ഭായിയ്ക്കും സ്നേഹ- ആദരങ്ങളോടെ നന്ദി.

ഈ സൃഷ്ടിയുടെ അവസാന ലൈവ് റെക്കോർഡിങ്ങ് ഇന്ന് പുലർച്ചെ 3 മണിയോടെ അവസാനിച്ചു. തൃശ്ശൂരിന്റ സ്വന്തം അനുഗ്രഹീത കലാകാരൻമാരും എന്റെ കുട്ടിക്കാലം മുതലുള്ള പ്രിയ ചങ്ങാതിമാരും ആയ സുനിൽ, പോൾസൺ, റിസൺ ചേട്ടൻ എന്നിവരാണ് പാട്ടുകളെ അത്യുന്നതിയിലേക്ക് നയിച്ചവർ. റിസൺ ചേട്ടന്റെ ഭാവതീവ്രമായ ശൈലിയും, പോൾസന്റെ സിത്താറിന്റെ ശുദ്ധനാദവും, ഹിന്ദുസ്ഥാനി സംഗീതജ്ഞാനവും (ദാർവാഡ് സർവ്വകലാശാലയിലെ MA Rank gold medalist ആണ് മൂപ്പര് ).

പിന്നെ സുനിൽ, ...

താളമില്ലാതെ ലോകം തന്നെയുണ്ടോ ...?!

അതാണ് സുനി ...

അരുണാദൃതം എന്ന പാട്ടിൽ മാന്ത്രിക വിരലുകൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് ...

കാത്തിരിയ്ക്കുകയാണ് ... ഒരു മാസം കൂടി ... മികച്ച ഒരു പുതുവർഷത്തിനായ് ...

Bijeesh Krishna

© Vyaasa Chitra Productions, 2016-17