Study of Shrimad Narayaneeyam

Melpatthur Narayanabhattathiri, who was crippled with rheumatism, was treated by Tunchathezhuttachchan by touching the fish!!! Melpathur realized that what he said in Vyagyabhasha was a work that incorporated the incarnations of Lord Matsyavataram! Thus Narayaniyam, which he composed in 100 days and 100 decades with the help of his brother, sitting in front of Guruvayurappan's Thirunada - Vathalayesan, cured him!!

There are many experiencers who got cured by serving Lord Narayanim which is divine medicine!!

Popularized in Maharashtra, Narayaneeyam, today people from all over the world, perform it in groups before Lord Guruvayur and get the healing and fulfillment of their wishes according to the concept of each one!

Moreover, there have been experiences where even cancer has been cured by doing 21 and 41 days of Narayaniya Archana divinely and faithfully at the end!!!

It is so special to do Narayaniyam as Archana!! Bhagavan has given us suitable hymns through Melpathur.

Hari Om


ശ്രീമദ് നാരായണീയ പഠനം 

വാതരോഗം കൊണ്ട് അവശനായ മേൽപ്പത്തൂർ നാരായണഭട്ടതിരിക്ക് ,തുഞ്ചത്തെഴുത്തച്ഛൻ നിർദ്ദേശിച്ച ചികിത്സയായിരുന്നു മീൻ തൊട്ടുകൂട്ടൽ!!! വ്യഗ്യഭാഷയിൽ അദ്ദേഹം പറഞ്ഞത് മത്സ്യാവതാരം തൊട്ടുള്ള ഭഗവാന്റെ അവതാരങ്ങളെ കോർത്തിണക്കിയ കൃതിയാണെന്ന് മേൽപ്പത്തൂർ മനസ്സിലാക്കി! അങ്ങനെ ഗുരുവായൂരപ്പന്റെ തിരുനടയിൽ- വാതാലയേശന്റെ മുന്നിലിരുന്ന്,തന്റെ സഹോദരന്റെ സഹായത്തോടെ 100 ദിവസങ്ങളിൽ 100 ദശകങ്ങളായി രചിച്ച നാരായണീയം, അദ്ദേഹത്തെ രോഗവിമുക്തനാക്കി.

    ഭഗവാൻ  ദിവ്യ ഔഷധമായിതന്ന നാരായണീയം  സേവിച്ച് രോഗശാന്തി ലഭിച്ച അനുഭവസ്തർ ധാരാളം ഉണ്ട്!!

മഹാരാഷ്ട്രയിൽ പ്രചുരപ്രചാരം സിദ്ധിച്ച നാരായണീയം, ഇന്ന് ലോകത്തിന്റെ നാനാഭാഗത്തും ഉള്ളവർ, ഗ്രൂപ്പുകളായി ഗുരുവായൂർ ഭഗവാന്റെ  തിരുമുമ്പിൽ അവതരിപ്പിച്ച് ഓരോരുത്തരുടേയും സങ്കല്പത്തിനനുസരിച്ച് രോഗശാന്തി,ആഗ്രഹപൂർത്തി കൈവരിച്ച് സംതൃപ്തരാകുന്നു.

മാത്രമല്ല, 21, 41 ദിവസങ്ങൾ മുടങ്ങാതെ നാരായണീയ അർച്ചന ദൈവജ്ഞന്മാർ വിധിച്ച് ,നിഷ്ഠയോടെ ചെയ്ത് പരിസമാപ്തിയിൽ കാൻസർ പോലും  സുഖപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അത്ര വിശേഷമാണ് നാരായണീയം അർച്ചനയായി ചെയ്യുന്നത്!! അതിനുതകുന്ന ശ്ലോകങ്ങളാണ് മേല്‍പ്പത്തൂരിലൂടെ ഭഗവാൻ  നമുക്ക് തന്നിരിക്കുന്നത്.