VEDA SAMHITA
The Vedas, Puranas, legends, special works and other customs and rituals existing in the Indian culture are here to learn, practice, live a prosperous and exemplary life, and become a guide for the coming generation.
Through this platform, anyone who is interested in Indian culture, which has been lost in the flow of time, can learn and get to know more closely, and not only that, this culture reserved for us by our ancient Suris, who realized long ago that any difficulties and obstacles for human beings can be eliminated with mantras, is being reborn again through this great yajna. Anyone who is interested in spiritual realization can join this Yajna. Let us journey together for a better tomorrow.
വേദ സംഹിത
ഭാരത സംസ്കാരത്തിൽ നിലനിൽക്കുന്ന വേദങ്ങളെയും,പുരാണങ്ങളെയും,ഇതിഹാസങ്ങളെയും ,വിശിഷ്ട കൃതികളെയും മറ്റു ആചാര ,അനുഷ്ടാനങ്ങളെയും കോർതിണക്കികൊണ്ട് അതിന്റെയെല്ലാം മഹിമ ഒട്ടും ചോരാതെ പഠിക്കാനും ,പ്രാവർത്തികമാക്കാനും,അതിലധിഷ്ഠിതമായ ഐശ്വര്യപരമായ,മാതൃകാപരമായ ഒരു ജീവിതം നയിക്കാനും ,വരും തലമുറയ്ക്ക് മാർഗ്ഗദർശി ആയി മാറാനും വേണ്ടി ഒരു വേദിയാണ് ഇവിടെ വേദ സംഹിത ഒരുക്കുന്നത് .
ഈ വേദിയിലൂടെ കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞു പോയികൊണ്ടിരിക്കുന്ന ഭാരതീയ സംസ്കാരത്തെ പ്രായഭേദമെന്യേ താല്പര്യമുള്ള ആർക്കും പഠിക്കാനും ,കൂടുതൽ അടുത്തറിയാനും ,മാത്രവുമല്ല മാനവ ജനതക്കുള്ള ഏതു പ്രയാസങ്ങളെയും ,പ്രതിബന്ധങ്ങളെയും ,മന്ത്രങ്ങളെ കൊണ്ട് ഇല്ലായ്മ ചെയ്യുവാൻ കഴിയും എന്ന് കാലങ്ങൾക്കു മുൻപേ മനസ്സിലാക്കിയ നമ്മുടെ പൂർവ്വ സൂരികൾ നമുക്കായി കരുതിവച്ച ഈ സംസ്കാരം വീണ്ടും ഇതാ ഈ മഹാ യജ്ഞത്തിലൂടെ പുനർജനിക്കുന്നു . ആത്മീയ സാക്ഷത്കാരത്തിലേക്കു താല്പര്യമുള്ള ആർക്കും ഈ യജ്ഞത്തിലേക്കു കടന്നുവരാം .ഒരു നല്ല നാളെക്കായി ,നമുക്ക് ഒരുമിച്ചു പ്രയാണം ചെയ്യാം.