പരിശുദ്ധാത്മാവേ നീ ഏഴുന്നള്ളി വരണമേ
പരിശുദ്ധാത്മാവേ നീ ഏഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ദിവ്യ ദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവ സ്നേഹം നിറയ്ക്കണേ....
പരിശുദ്ധാത്മാവേ നീ ഏഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ദിവ്യ ദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവ സ്നേഹം നിറയ്ക്കണേ....
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ നിർഗ്ഗളിക്കും പ്രകാശമേ
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ നിർഗ്ഗളിക്കും പ്രകാശമേ
അന്ധകാര വിരിപ്പ് മാറ്റിടും ചന്തമേറുന്ന ഗീതമേ
കേഴുമാത്മാവിൽ ആശവീശുന്ന മോഹന ദിവ്യ ഗാനമേ
പരിശുദ്ധാത്മാവേ നീ ഏഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ദിവ്യ ദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവ സ്നേഹം നിറയ്ക്കണേ....