കുരിശടയാളം
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനെ; പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍.
ആമ്മേന്‍.
ഉയിർപ്പു കാല ത്രിസന്ധ്യാ ജപം
(ഉയിർപ്പു ഞായർ തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായർ വരെ ചൊല്ലേണ്ടത്)
സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും...
ഹല്ലേലൂയ
എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ചയാൾ
ഹല്ലേലൂയ
അരുൾചെയ്തപോലെ ഉയിർത്തെഴുന്നേറ്റു
ഹല്ലേലൂയ
ഞങ്ങൾക്കുവേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കണമേ
ഹല്ലേലൂയ
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും
ഹല്ലേലൂയ
എന്തെന്നാൽ കർത്താവു സത്യമായി ഉയർത്തെഴുന്നേറ്റു
ഹല്ലേലൂയ
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ് തിരുമാനസായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഘേന നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു...
ആമേൻ.
സാധാരണ ത്രിസന്ധ്യാ ജപം
കര്‍ത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു.
1 നന്മ.
ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിലാകട്ടെ.
1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു .
1 നന്മ
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍……..
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാർത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
ആമേൻ. 3 ത്രിത്വ.