നിത്യസഹായമാതേ
നിത്യസഹായമാതേ,
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹ നാഥേ...
നീറുന്ന മനസങ്ങൾ
ആയിരം ആയിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളെ നീ
നിത്യസഹായ മാതേ, ...
നിത്യവിശുദ്ധയാം കന്യാമറിയമേ
നിത്യവിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിൻ സ്നേഹ വാത്സല്യങ്ങൾ
ഞങ്ങള്ക്കനുഗ്രഹമാകട്ടെ
(നിത്യ...)
കാറ്റു വിതച്ചു കൊടുംകാറ്റ് കൊയ്യുന്ന
മേച്ചിൽ പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ
(നിത്യ...)
ദുഖിതർ ഞങ്ങൾക്കായി വാഗ്ദാനം കിട്ടിയ
സ്വർഗ്ഗകവാടത്തിന് മുൻപിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങൾ
(നിത്യ...)
Hail, Holy Queen Enthroned Above
Hail, holy Queen enthroned above,
O María. Hail, Queen of mercy and of love,
O María. Triumph, all ye Cherubim;
Sing with us, ye Seraphim.
Heav’n and earth resound the hymn:
Salve, Salve, Salve, Regína.
The cause of joy to all below, O María.
The spring through which all graces flow, O María.
Angels, all your praises bring;
Earth and heaven, with us sing;
All creation echoing:
Salve, Salve, Salve, Regína.
O gentle, loving, holy one, O María.
The God of light became your son, O María.
Triumph, all ye Cherubim;
Sing with us, ye Seraphim.
Heav’n and earth resound the hymn:
Salve, Salve, Salve, Regína.