ARTICLES

തീക്കളി സൂക്ഷിച്ചുവേണം: ആഘോഷം അപകടത്തിൽ കലാശിക്കരുത്‌.

ഡോ. കേശവ്‌ മോഹൻ

വീണ്ടും ഒരു ദീപാവലി വന്നെത്തുന്നു. ദീപങ്ങളുടെ ആഘോഷം. പടക്കങ്ങളും പൂത്തിരികളും നമ്മെ കണ്ണജ്ജിപ്പിക്കും, ആഘോഷത്തിമർപ്പിലാക്കും. എന്നാൽ ഓർക്കുക തീക്കളി വളരെ സൂക്ഷിച്ചു വേണം, സുരക്ഷാ മുൻ കരുതലോടെ മാത്രമേ ചെയ്യാവൂ.

ആഘോഷങ്ങളോട്‌ അനുബന്ധിച്ച കരിമരുന്നുപ്രയോഗം ചെറുതും വലുതുമായ അപകടങ്ങൾക്ക്‌ കാരണമാകാറുണ്ട്‌ . ഇത്തരംസംഭവങ്ങൾമൂലം ചെറിയ പൊള്ളൽ മുതൽ ജീവഹാനിവരെ സംഭവിക്കുന്നുണ്ട്‌. പ്രായഭേദമെന്യെ കുട്ടികളും മുതിർന്നവരുംഅപകടത്തിൽപ്പെടാറുമുണ്ട്‌.

ചെറിയ കൈപ്പിഴ വലിയ അഗ്നിബാധക്കും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കും. ഈ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത്‌ ദീപാവലി രാവിൽഉണ്ടായ അഗ്നിബാധ ഒരു ഉദാഹരണമാണ്‌. ആകശത്ത്‌ വർണപ്രഭ ചൊരിയാൻ തൊടുത്തുവിട്ട റോക്കറ്റ്‌ സമീപത്തുള്ള വ്യാപാരശാലയിലാണുപതിച്ചത്‌. പ്ലാസ്റ്റിക്‌ പൈപ്പുകളുടെ ശേഖരം പൂർണമായി കത്തിയമർന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ്‌ ഉണ്ടായത്‌. തീപടർന്നുപിടിക്കതിരിക്കാൻ അഗ്നിശമന സേന ദീർഘനേരം പണിപ്പെടേണ്ടിവന്നു.

ഭാരത സർക്കാരിന്റെ നാഷണൽ ക്രൈം റിക്കാർഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം രണ്ടായിരത്തി പതിനാലിൽ 20377 പേർക്കാണ്‌ അഗ്നിബാധ മൂലം അപകടം ഉണ്ടായത്‌. രാജ്യത്തെ മൊത്തം അപകടങ്ങളിൽ 6.2 ശതമാനവും അഗ്നിബാധമൂലമാണ്‌. ഇതിൽത്തന്നെ 18.3 ശതമാനവും ഗൃഹാന്തരീക്ഷത്തിൽ സംഭവിക്കുന്നതുമാണ്‌. ഈ ഗണത്തിലാണ്‌ ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ പടക്കവും മറ്റുംഉപയോഗിക്കുംബോൾ ഉണ്ടാകുന്ന അപകടങ്ങൾ.

കരിമരുന്നു പ്രയോഗമ്മൂലമുള്ള ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാനുള്ള നിയമം ഉണ്ട്‌. എന്നിരുന്നാലുംസ്വരക്ഷക്കായി ജനങ്ങൾക്ക്‌ സുരക്ഷാബോധം ഉണ്ടായിരിക്കണം. ഇനി ആഘോഷത്തിന്‌ പടക്കം വാങ്ങുംബോൾ താഴെപ്പറയുന്നസുരക്ഷാമാർഗങ്ങൾ പാലിക്കണം.

· വീടിനുള്ളിൽ പടക്കം ശേഖരിച്ച്‌ വെക്കുവാൻ പാടില്ല.

· ഒരുതരത്തിലുമുള്ള പടക്കമോ പൂത്തിരിയോ വീടിനുള്ളിൽ കത്തിക്കുവാൻ പാടില്ല.

· മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ പടക്കമോ പൂത്തിരിയോ കത്തിക്കുവാൻ പാടുള്ളു.

· ചെറിയ കുട്ടികളെ സുരക്ഷിതമായ അകലത്തിൽ നിറുത്തണം.

· വീട്ടിലുള്ള എല്ലാവരും ഒരേ സമയം യധേഷ്ടം പടക്കം കത്തിക്കുവാൻ പാടില്ല. ഒന്നോ രണ്ടോ പേർ മാത്രം കത്തിക്കുംബോൾബാക്കിയുള്ളവർ അകലെ നിന്നു കാണണം.

· ഒരു ബക്കറ്റും മഗ്ഗും വെള്ളം നിറച്ച്‌ വെക്കണം.

· ഒരേതരത്തിലുള്ളവ - പടക്കങ്ങൾ, പൂത്തിരി, തറചക്രം, മത്താപ്പ്‌, റോക്കറ്റ്‌ എന്നിങ്ങനെ വേർതിരിച്ചുവച്ചിട്ട്‌ ഒരേക്രമംഅനുസരിച്ചുവേണം കത്തിക്കുവാൻ.

· ഒരുവിധ പടക്കവും നേരിട്ട്‌ കൈകൊണ്ട്‌ കത്തിക്കരുത്‌. രണ്ടു മീറ്റർ നീളമുള്ള കബിയുടെ അഗ്രത്ത്‌ തുണിയോ കയറോ ചുറ്റി അതിൽനിന്നുവേണം പടക്കത്തിലേക്ക്‌ തീ പകരുവാൻ.

· കംബിത്തിരി, മത്താപ്പ്‌, റോക്കറ്റ്‌ എന്നിവയും നേരിട്ട്‌ കൈകൊണ്ട്‌ കത്തിക്കരുത്‌. അവ ഉചിതമായ പ്രതലത്തിൽ വച്ചതിനു ശേഷം മാത്രംതീ പകരുക.

· കത്താതെ അവശേഷിക്കുന്ന പടക്കത്തിനു സമീപം പോകരുത്‌. അത്‌ ഉപേക്ഷിക്കുക.

· പൊള്ളലേറ്റാൽ ധാരാളം വെള്ളമൊഴിച്ച്‌ തണുപ്പിക്കണം. ഉടൻ വൈദ്യ സഹായം തേടുകയും വേണം.

തീക്കളി സൂക്ഷിച്ചു വേണം. വർണ്ണ വെളിച്ചങ്ങളുടെ ആഘോഷത്തിൽ സ്പോടക വസ്തുക്കൾ ഒഴിവാക്കാം. മികവുറ്റ ശോഭയാർന്നകൈവിളക്കുകൾ തെളിയിച്ച്‌ ഉത്സവം നമുക്ക്‌ കേമമാക്കാം.

(ലേഖകൻ:

ഡയറക്ടർ, ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ലാൻഡ്‌ & ഡിസാസ്റ്റർ മാനേജ്‌മന്റ്‌

സംസ്ഥാന ദുരന്ത നിവാരണ അഥോററ്റി അഗം

പരിസ്ഥിതി ആഘാത നിർണയ സമതി വൈസ്‌ ചെയർമാൻ

ഡയറക്ടർ, ഇൻസ്റ്റിട്യൂട്ട്‌ ഫോർ ക്ലൈമറ്റ്‌ ചെയിഞ്ജ്‌ സ്റ്റഡീസ്‌ )

തുലാവർഷം വന്നു: ഇടിമിന്നലിനെ കരുതിയിരിക്കുക.

ഡോ. കേശവ്‌ മോഹൻ

കേരളത്തിൽ ഒക്ടോബർ - നവംബർ മാസങ്ങൾ തുലാവർഷം ഉണ്ടാകുന്ന സമയമാണ്‌. ഉച്ചയ്കു ശേഷമുള്ള ശക്തമായ ഇടിയും മഴയുമാണ്‌ തുലാവർഷത്തിന്റെ പ്രതേകത. കണ്ണജ്ജിപ്പിക്കുന്ന മിന്നൽപ്പിണറും കാതടപ്പിക്കുന്ന ഇടിമുഴക്കവും ഈ കാലത്ത്‌ സാധരണമാണ്‌. ഏപ്രിൽ - മെയ്‌ മാസങ്ങളിൽ വേനൽ മഴയോട്‌ അനുബന്ധിച്ചും കേരളത്തിൽ ഇടിമിന്നൽ ഉണ്ടാകാറുണ്ട്‌. ഇടിമിന്നലിന്റെ ആഘാതം മൂലം കേരളത്തിൽ പ്രതിവർഷം എഴുപതിൽപരം ജീവഹാനി ഉണ്ടാകുന്നു. പൊള്ളലേൽക്കുകയോ കാഴ്ച്ചയും കേഴ്‌വിയും നഷ്ടപ്പെടുകയോ ചെയ്യാം. വസ്തുവകകളുടെ നാശനഷ്ടങ്ങളും വളരെ വലുതാണ്‌.

കേന്ദ്ര ആഭ്യന്ദ്ര മന്ത്രാലയത്തിന്റെ എൻ സി ആർ ബി യുടെ കണക്കുപ്രകാരം ഇൻഡ്യയിൽ പ്രതിവർഷം ആയിരത്തിൽപരം ജീവഹാനി ഇടിമിന്നൽമൂലം സംഭവിക്കുന്നുണ്ട്‌. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഉഷ്ണക്കാറ്റ്‌ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുമായി താരതമ്യം ചെയ്യുംബോൾ, ഇടിമിന്നൽ മൂലം ഉണ്ടാകുന്ന മരണ നിരക്ക്‌ വളരെ വലുതാണ്‌. 2014 ൽ ഇടിമിന്നൽ മൂലം 2582 പേർക്ക്‌ ആഘാതം ഏറ്റിട്ടുണ്ട്‌. കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ, ഹരിയാന, ഹിമാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും ഇടിമിന്നൽ മൂലമുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളാണ്‌.

എന്താണ്‌ ഇടിമിന്നൽ? കൺവെക്റ്റീവ്‌ മേഘങ്ങളുടെ ഗണത്തിൽപ്പെട്ട കുമിലോ നിംബസ്‌ മേഘപാളികളിൽ - കാർ മേഘങ്ങളിൽ - ഉണ്ടാകുന്ന വിദ്യുത്‌ പ്രവാഹമാണ്‌ ഇടിമിന്നലായി കലാശിക്കുന്നത്‌. ഒരു മിന്നൽപ്പിണറിൽ എകദേശം രണ്ട്‌ ലക്ഷം ആംബിയർ - പതിനായിരത്തിൽപരം വോൾട്ട്‌‌ - വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. മിന്നൽപ്പിണർ പ്രവഹിക്കുന്ന പാതയിൽ അന്തരീക്ഷ വായുവിന്റെ താപനില 30000 കെൽവിൻ വരെ ആകും. ഇതുമൂലം വായു വികസിക്കുകയും മർദ്ദമുയരുകയും ചെയ്യും. ഇത്‌ ഇടിമുഴക്കത്തിൽ കലാശിക്കുകയും ചെയ്യുന്നു. കേവലം 373 കെൽവിൻ ആണ്‌ ജലം തിളക്കുവാനുള്ള ഊഷ്മം എന്നറിയുംബോൾ, മിന്നൽപ്പിണർ മൂലം ഉണ്ടകുന്ന ഊർജ്ജത്തിന്റെ ബാഹുല്യം ഊഹിക്കവുന്നതേയുള്ളു. ഭൗമാന്തരീക്ഷത്തിൽ ഓരോ സെക്കന്റിലും ശരാശരി 8 മിന്നൽപ്പിണർ ഉണ്ടാകുന്നു എന്നാണു കണക്ക്‌.

ഇടിമിന്നലിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് പത്ത്‌ കിലോമീറ്ററിനുള്ളിലാണ്‌ ആഘാത തീവ്രത ഏറെയുള്ളത്‌. മിന്നലിന്റെ പ്രഭവകേന്ദ്രം അറിയുവാൻ ഫ്ലാഷ്‌ ടു ബാങ്ങ്‌ രീതി ഉപയോഗിക്കാം. മിന്നൽ കണ്ട്‌ ഇടിമുഴക്കം കേൾക്കുന്നതുവരെ എത്ര സെക്കന്റ്‌ എന്ന് നോക്കുക. ഇതിനെ 5 കൊണ്ട്‌ ഹരിച്ചാൽ ഇടിമിന്നലിന്റെ കേന്ദ്രം എത്ര മൈയിൽ അകലെ ആണന്ന് അറിയാം. ഉദാഹരണം, മിന്നൽ കണ്ട്‌, ഇടിമുഴക്കം കേൾക്കാൻ 50 സെക്കന്റ്‌ എടുത്തു എന്നു കരുതുക. മിന്നലിന്റെ പ്രഭവ കേന്ദ്രം 10 മൈയിൽ അകലെ ആയിരിക്കും. മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ, തുടർന്നുള്ള അരമണിക്കൂർ അപായ സാധ്യതയുള്ള സമയമാണ്‌.

ഇടിമിന്നൽ ഉണ്ടാകാനിടയുള്ള കാലവും സമയവും അറിഞ്ഞിരിക്കുന്നതും സുരക്ഷാ മുൻ കരുതലുകളെക്കുറിച്ചുള്ള അവബോധവും അപായ സാധ്യത ലഘൂകരിക്കാൻ ഉതകും. ഇടിമിന്നൽമൂലം ഉണ്ടാകൻ സാധ്യതയുള്ള ദുരന്ത ആഘാത ലഘൂകരണത്തിന്‌ ഇനി പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാം.

: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

: ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

: ജന്നലും വാതിലും അടച്ചിടുക

: ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

: ഫോൺ ഉപയോഗിക്കരുത്‌.

: ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

: കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

: ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊബ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

: വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

: വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

: ഇടിമിന്നൽ ഉണ്ടാകുംബോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

: പട്ടം പറത്തുവാൻ പാടില്ല.

: തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

: ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

നമ്മുടെ സുരക്ഷ ഉറപ്പാകണമെങ്കിൽ വീടും സുരക്ഷിതമാകണം. അതിന്‌ ധാരാളം മാർഗമുണ്ട്‌. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ റഗുലേറ്റർ ഘടുപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത്‌ പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രധമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ കണ്ടാൽ ആദ്യ മുപ്പത്‌ സെക്കന്റ്‌ സുരക്ഷക്കയിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

തുലാവർഷം വന്നു, നമുക്ക്‌ ഇടിമിന്നലിനെ കരുതിയിരിക്കാം.

സുരക്ഷക്കായി നാട്ടറിവ്‌

ഡോ. കേശവ്‌ മോഹൻ

ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനമനുസരിച്ച ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചരിച്ചുവരുന്നു. ദുരന്ത ആഘാതങ്ങൾക്ക്‌ ഏറ്റവും വിധേയരാകേണ്ടിവരുന്നത്‌ കുട്ടികളും സ്ത്രീകളും ദുർബലരും വയോധികരുമാണ്‌. ഈ വിഭാഗങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2011 മുതൽ സ്റ്റെപ്‌ അപ്‌ എന്ന പ്രദിപാദ്യത്തോടെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ നടന്നുവരുന്നു.

2011 ൽ കുട്ടികളെയും 2012 ൽ സ്ത്രീകളെയും 2013 ൽ അംഗപരിമതി ഉള്ളവരെയും 2014 ൽ വയോധികരേയും ശാക്തീകരിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ദുരന്ത ആഘാത ലഘൂകരണതിനു ത്ദ്ദേശീയ - സാബ്രദായിക അറിവ്‌ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുക എന്നതാണ്‌ 2015 ൽ ലക്ഷ്യമിടുന്നത്‌.

ലോക ജനസംഖ്യയിൽ 370 ദശലക്ഷം ജനങ്ങളും തദ്ദേശിയരാന്ന്. ഇവരാണ്‌ 24 ശതമാനം ഭൂമിയിലും വസിക്കുന്നത്‌. ലോകത്ത്‌ ആകെ സംസാരിക്കുന്ന ഏഴായിരം ഭാഷകളിൽ നാലായിരവും ഈ തദ്ദേശിയർ സംസാരിക്കുന്നതാണ്‌. ദുരന്ത ആഘാതത്തിനു ദോഷപൂർണ്ണത ഏറെയുള്ള ഈ വിഭാഗത്തിന്റെ നാട്ടറിവും പ്രയോഗവും സംരക്ഷിക്കപ്പെടണം. ലോക ജനസംഖ്യയിൽ അഞ്ചു ശതമാനം വരുന്ന തദ്ദേശീയ ആദിവാസി ജനവിഭാഗങ്ങളെ കേന്ദീകരിച്ചാണു 2015 ലെ സ്റ്റെപ്‌ അപ്പ്‌ പ്രാവർത്തികമാക്കുന്നത്‌. ഈ ഗ്രാമീണർ പരംബരാഗതമായി ആർജ്ജിച്ചുവന്ന അറിവ്‌ ശാസ്ത്രീയമായി പരിഷ്കരിച്ച്‌ ആധുനിക സമൂഹത്തിനാകെ പ്രയോജനപ്പെടുത്തണം.

ദുരന്ത ആഘാതങ്ങളുടെ തീവ്രത പ്രാദേശിയതലത്തിൽ വളരെ കൂടുതലാണ്‌. പ്രകൃതി ദുരന്തങ്ങൾ മൂലം ഗുരുതരമായ സാമൂഹ്യ സംബത്തിക പ്രത്യാഘാതങ്ങൾക്ക്‌ ഗ്രാമീണ ജനത വിധേയരാകേണ്ടിവരുന്നു. രക്ഷാ സന്നാഹങ്ങളുടെ അഭാവവും മുന്നൊരുക്ക കുറവും എല്ലാം ആഘാത തീവ്രതക്കു കാരണമാണ്‌. പ്രകൃതി ദുരന്തങ്ങൾക്ക്‌ വിധേയരായ 19.3 ദശലക്ഷം ഗ്രാമീണ ജനങ്ങൾക്ക്‌ 2014 ൽ സ്വന്തം വീടും ഉപജീവനവും വിട്ട്‌ കുടിഒഴിഞ്ഞു പോകേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ പ്രദേശികതലത്തിലുള്ള സമഗ്ര ശാക്തീകരണത്തിനു സെൻഡായി ഫ്രയിംവർക്ക്‌ ഊന്നൽ നൽകുന്നു.

വരൾച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്‌, ഭൂകബം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളെ മൂന്നറിയാനും നേരിടാനും തദ്ദേശിയ ജനതതിക്ക്‌ നാട്ടറിവും ആചാരങ്ങളും ഉണ്ടാവും. അത്തരം അറിവ്‌ ‌ ആധുനിക ശാസ്ത്രീയതയുമായി സമന്വയിപ്പിച്ച്‌ പ്രാദേശിയ വാസികളുടെ സുരക്ഷക്ക്‌ പ്രയോജനപ്പെടുത്തുവാൻ കഴിയണം.

2004 ക്രിസ്തുമസ്സ്‌ ദിനത്തിലെ സുനാമി നമുക്ക്‌ ഏൽപ്പിച്ച പ്രഹരം വളരെ വലുതായിരുന്നു. ഇന്ത്യയിൽ 12000 ൽ പരം മനുഷ്യ ജീവൻ പൊലിഞ്ഞു.ആന്ത്രപ്രദേശ്‌, തമിഴ്‌നാട്‌, കേരളം, ആൻഡമാൻ എന്നിവിടങ്ങളിലെ തീരദേശവാസികളാണു ആഘാതത്തിനു വിധേയരായത്‌. സുനാമി എന്ന പദം നമ്മുടെ നിഘണ്ടുവിൽ ഇടം നേടുന്നതുതന്നെ ഈ ദുരന്തത്തിനു ശേഷമാണ്‌. തമിഴ്‌നാട്ടിലെ പിച്ചവാരം, മുതുപേട്ട്‌ എന്നിവിടങ്ങളിൽ സുനാമിയുടെ പ്രഹരശേഷി കാര്യമായി കുറവായിരുന്നു. ആപ്രദേശങ്ങളിൽ ഇടതൂർന്നു വളർന്നുനിന്ന കണ്ടൽകാടുകളാണു രക്ഷാകവചമൊരുക്കിയത്‌.

അസ്സമിൽ ബ്രഹ്മപുത്ര നദി വർഷാവർഷം നിറഞ്ഞ്‌ കവിഞ്ഞ്‌ കലിതുള്ളി ഒഴുകും. നന്ദേശ്വര ഗ്രാമത്തിലെ നദീതട പ്രദേശങ്ങൾ പ്രളയ വിധേയമാണ്‌. കൃഷിക്കാരായ ഗ്രാമവാസികൾ പുഴയോരത്ത്‌‌ മുളംകാട്‌ വച്ചു പിടിപ്പിച്ചു. തഴച്ചു വളർന്ന ഇല്ലിമുളം കാടുകൾ തെന്നലേറ്റ്‌ ലല്ലലം പാടുക മാത്രമല്ല, ഗ്രാമീണരെ വെള്ളക്കെടുതിയിൽനിന്നും രക്ഷിക്കുകയും ചെയ്‌യുന്നു.

സുമാത്രയിലെ സിമേലു എന്ന കൊച്ചു ഗ്രാമത്തിൽ എണ്ണായിരത്തിൽപ്പരം ജനസംഖ്യ ഉണ്ട്‌. ബഹുഭൂരിപക്ഷവും കടൽത്തീരത്താണു ജീവിക്കുന്നത്‌. എന്നാൽ 2004 ലെ സുനാമി അവരെ ബാധിച്ചതേയില്ല. സുനാമിക്കു മുന്നേയുള്ള ഭൂചലനം ഉണ്ടായപ്പോൾതന്നെ പ്രദേശവാസികൾ സമീപത്തുള്ള കുന്നിലേക്ക്‌ ഓടിക്കയറി രക്ഷപെട്ടു. സിമേലു നിവാസികൾക്ക്‌ സുനാമിയെ വിളിക്കൻ ഒരു പേരുണ്ട്‌: സ്മോങ്ങ്‌. സുനാമിയോട്‌ അനുബന്ധിച്ച എല്ലാ പ്രക്രിയകളും - ഭൂകംബം, കടൽ ഉൾവലിയൽ, ഭീമൻ തിരകൾ - എന്നിവയെല്ലാം സ്മോങ്ങ്‌ സൂചിപ്പിക്കുന്നു. ഇത്‌ ദുഷ്ടരെ ശിക്ഷിച്ച്‌ ശിഷ്ടരെ സംരക്ഷക്കുന്ന ദൈവ നീതി ആണന്നു സിമേലുക്കാർ വിശ്വസിക്കുന്നു. സ്മോങ്ങിന്റെ ആരംഭം അറിയുംബോൾത്തന്നെ രക്ഷക്കായി അവർ മല ദൈവത്തെ അഭയം പ്രാപിക്കുന്നു. തലമുറകളായി പകർന്നുകിട്ടിയ ഈ അറിവ്‌ സിമേലുക്കാർ തെറ്റാതെ ആചരിച്ചുവരുന്നു.

സുമാത്രയിലെ മെൻടാവി ദ്വീപസമൂഹം ഭൂകംബ ബാധിത പ്രദേശമാണ്‌. ഭൂകംബം ഉണ്ടാകുംബോൾ തുറസ്സായ സ്ഥലത്തേക്ക്‌ മാറി അപായത്തിൽ നിന്ന് രക്ഷ നേടണമെന്ന് ഗ്രാമവാസികൾക്ക്‌ അറിയാം. ഈ അറിവിനു പിന്നിൽ തലമുറകളായി പ്രചാരത്തിലുള്ള ഒരു മുത്തശ്ശി കഥയുണ്ട്‌. പുര നിർമ്മാണത്തിനിടെ ചതിവിൽ കൊല ചെയ്യപ്പെട്ട ഒരു മൂപ്പന്റെ ആത്മാവാണ്‌ പ്രതികാര ദാഹിയായി വീട്‌ കുലുക്കുന്നതെന്നും രക്ഷപെടാൻ പുറത്തേക്ക്‌ ‌ ഓടണമെന്നുമാണ്‌ കഥയുടെ സാരം. ഈ കഥ തലമുറകളായി അവർ പറഞ്ഞു പഠിപ്പിക്കുന്നു. ഈ മൂപ്പനെ പ്രീതിപ്പെടുത്തുവാൻ ഇപ്പോഴും വീടു വയ്കുംബോൾ കാൽനാട്ടു കുഴിയിൽ അവർ പ്രത്യേകം ആരാധന നടത്തുന്നു. കേരളത്തിലെ ഗൃഹ നിർമാണവേളയിൽ കന്നിമൂലയിൽ നടത്തുന്ന പൂജക്ക്‌ ഇത്തരത്തിൽ ദുരന്ത ലഘൂകരണവുമായി ബന്ധം ഉണ്ടാകുമോ?

2014 ൽ ലോകമെംബാടും 324 പ്രകൃതി ദുരന്തങ്ങൾ ഉണ്ടായി. ഇത്‌ കഴിഞ്ഞ പത്തു വർഷത്തെ ശരാശരിയിൽ കുറവാണ്‌. കഴിഞ്ഞ വർഷം പ്രകൃതി ദുരന്തങ്ങളിലൂടെ 99 ബില്യൺ ഡോളർ നഷ്ടമായപ്പോൾ മുൻ ദശാബ്ദത്തിൽ ശരാശരി 162 ബില്യൺ ഡോളർ നഷ്ടമായി. ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന ആൾ നാശത്തിനും ധന നഷ്ടത്തിനും കുറവു വന്നിട്ടുണ്ട്‌. മാനവരാശിയുടെ സുരക്ഷക്കായി ആഗോള തലത്തിലുള്ള കൂട്ടയ്മയുടെയും നടപടികൾടെയും ഫലമാണിത്‌. ദുരന്ത ആഘാത ലഖൂകരണത്തിന്‌ സമഗ്രമായ മുന്നൊരുക്കം ആവശ്യമാണ്‌. ആയതിന്‌ നാട്ടറിവും ശാത്രവും സമന്വയിക്കണം. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക്‌ ആക്കം കൂട്ടുവാനും ജനതയുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഒക്ടോബർ പതിമൂന്ന്‌ പ്രചോദനമേകുമെന്ന്‌ പ്രത്യാശിക്കാം.

(കഥ: മെൻടാവിയിലെ മൂപ്പൻ: സുമാത്രയിലെ മെൻടാവി ദ്വീപസമൂഹത്തിൽപെട്ട സൈബെറൂട്‌ എന്ന കൊച്ചു ദ്വീപിൽ പുരാതന കാലത്ത്‌ ഒരു കൂട്ടുകുടുംബം ഉണ്ടായിരുന്നു. അവിടെ വലിയ തറവാടു പുര വയ്കുവാൻ കാരണവർ തീരുമാനിച്ചു. വലിയ തറവാടു പുരക്ക്‌ യൂമ എന്നണ്‌ അവർ വിളിക്കുക. യൂമയുടെ നിർമ്മാണവേളയിൽ ദുഷ്ടനായ കാരണവർ സ്വന്തം സ്യാലനെ ചതിവിൽ കൊലപ്പെടുത്തി. നിർമ്മാണത്തിന്‌ ആവശ്യമായ സാമഗ്രികളെല്ലാം അവർ സജ്ജമാക്കി. ജോലി ചെയ്യാൻ ബന്ധുക്കളേയും സമീപവാസികളേയും വിളിച്ചു വരുത്തി. കാൽ നാട്ടുവാനായി ആഴത്തിൽ കുഴികൾ എടുത്തു. തറ കാണുവാനയി കാരണവർ സ്വന്തം സ്യാലനെ വിളിച്ചു. ചുറ്റിനടന്നു കാണിക്കുന്നതിനിടെ കാരണവർ തന്റെ കയ്യിലിരുന്ന ഉളി മൂല കുഴിയിലേക്ക്‌ ഇട്ടു. ഉളി എടുക്കാൻ കുഴിയിൽ ഇറങ്ങിയ സ്യാലന്റെമേൽ വലിയ മൂലക്കാൽ ഇറക്കി കാരണവർ അയാളെ കൊലപ്പെടുത്തി. പ്രതികാര ദാഹിയായ സ്യാലൻ അവസരം നോക്കിയിരുന്നു. പുര വാസ്തോലി ദിനത്തിൽ വിപുലമായ സൽക്കാരമാണ്‌ കാരണവർ ഒരുക്കിയത്‌. സ്യാലന്റെ ആത്മാവ്‌, ഭാര്യയുടെയും മക്കളുടെയും അടുത്തെത്തി പുറത്ത്‌ തുറസ്സായ സ്ഥലത്തേക്ക് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട്‌ വലിയ ശബ്ദത്തോടെ തറവാട്ടുപുര കുലുക്കി. അത്‌ നിശേഷം തകർന്നു. പുറത്ത്‌ തുറസ്സായ സ്ഥലത്തേക്ക് മാറി നിന്നവരൊഴിച്ച്‌ എല്ലാവരും മരിച്ചു. സ്യാലന്റെ ആത്മാവിനെ മൂപ്പനായി ആരാധിച്ച് ഗൃഹനിർമ്മാണവേളയിൽ ‌ പ്രീതിപ്പെടുത്തുവാൻ ഗ്രാമവാസികൾ ശ്രദ്ധിക്കുന്നു. മൂപ്പൻ എന്ന് അർത്ഥം വരുന്ന ടേടിയൂ എന്നണ്‌ ഭൂകംബത്തിന്‌ അവർ നൽകിയിരിക്കുന്ന പേര്‌.)

ഓസോൺ: ഭൂമിദേവിയുടെ സ്വന്തം സൺ സ്സ്ക്രീൻ: സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം:

OZONE: THE BLUE LINE BETWEEN U & UV

ഓസോൺ പാളിയുടെ ശോഷണം തടയുന്നതിനായുള്ള വിയന്ന കണ്വൻഷൻ ന്റെ 30 ആം വാർഷികമാണു 2015. ഇതു സംബധിച്ച മോണ്ടിയൽ പ്രോട്ടോകോളിന്റെ സ്മരണക്ക്കായി സെപ്റ്റംബാർ 16 നു ഓസോൺ ദിനമായി ആചരിക്കുന്നു. പരിസ്തിതി സംരക്ഷണത്തിനായുള്ള ഏറ്റവും ഫലപ്രദമായ അന്താരാഷ്ട്ര കരാർ വിയന്ന കൺവൻഷനിൽ രൂപപ്പെട്ടതും ഒപ്പുവച്ചതും 1985 മാർച്ച്‌ 22 ആണു.197 രാജ്യങ്ങൾ ഒപ്പുവച്ച പരിസ്തിതി സംരക്ഷണത്തിനായുള്ള് വിയന്ന കരാർ 1988 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു.

ഭൂമി ദേവിയുടെ സ്വന്തം സൺ സ്ക്രീൻ ആണു ഓസോൺ. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 20 - 30 കി മി ഉയരത്തിലുള്ള സ്രാറ്റോസ്പീയറിൽ ആണു ഓസോൺ പാളിയുടെ സ്താനം. സൂര്യ രശ്മിയിലുള്ള ദോഷകാരിയായ അൾട്രാ വയലറ്റ്‌ (UV B) കിരണങ്ങളെ ഭൗമ അന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതിരിക്കുക എന്നതാണു ഓസോൺ പാളിയുടെ ദൗത്യം.

99 ശതമാനം UV B കിരണങ്ങളെയും ഭൂമിയിലേക്ക്‌ കടത്തിവിടാതെ അതിശക്തമായ പ്രതിരോധം തീർക്കുകയാണു ഓസോൺ പാളി.

അൾട്രാ വയലറ്റ്‌ രശ്മിയുടെ അളവ്‌ ഭൂമിയുടെ ഉപരിതലത്തിൽ കൂടുന്നത്‌ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാണു. അൾട്രാ വയലറ്റ്‌ (UV B) കിരണങ്ങൾ മൂലം കണ്ണിനു തിമിരവും ചർമ്മത്തിനു മാരകമയ കാൻസറും ബാധിക്കാം. മാത്രമല്ല ഭൂമിയിലെ ജൈവവൈവിധ്യത്തെയും സാരമായി ബാധിക്കും. ഹരിത ഗേഹ വാതകമായ കാർബൺ ഡൈ ഓക്സൈഡ്‌ നെ വലിയ അളവിൽ ആഗീരണം ചെയ്യുന്ന കടലിലെ ഏകകോശ ജീവികളായ ഫയിറ്റോപ്ലാങടനു ഉന്മൂലനാശം സംഭവിക്കാം. ഇത്‌ ആഗോള താപനത്തിനു ആക്കം കൂട്ടുകയും ചെയ്യും. ഹാലോകാർബണുകൾക്ക്‌ ആഗോളതാപന ശേഷി കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 2000 മടങ്ങ്‌ ആണു. ആയതിനാൽ ഓസോൺ പാളിയുടെ സുസ്തിരത ഭൂമിയിലെ ജീവന്റെ സുരക്ഷക്ക്‌ അത്യന്താപേക്ഷിതമാണു.

മൂന്ന് ഓക്സിജൻ ആറ്റം ചേർന്നാണു ഓസോൺ തന്മാത്ര ഉണ്ടകുന്നത്‌. ഓസോൺ നീല നിറമുള്ള വാതകമാണു. ഓസോൺ, അൾട്രാ വയലറ്റ്‌ (UV) കിരണങ്ങളെ ആഗീരണം ചെയ്യുകയും സ്വയം വിഘടിച്ച്‌ ഓക്സിജൻ തന്മാത്രയും ഓക്സിജൻ ഫ്രീറാഡിക്കലും ഉണ്ടാകുകയും ചെയ്യുന്നു. ഇപ്രകാരം അൾട്രാ വയലറ്റ്‌ (UV) കിരണങ്ങളെ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാതെ സ്വയം എരിഞ്ഞ്‌ അണയുന്ന ഓസോൺ, പ്രതിപ്രവർത്തന ശേഷി വളരെയേറയുള്ള ഓക്സിജൻ ഫ്രീറാഡിക്കലിന്റെ സഹായത്തൊടെ പുനർജ്ജനിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണു സ്രാറ്റോസ്പിയറിലെ ഓസോൺ സന്തുലിതാവസ്ത നിലനിർത്തുന്നത്‌. ഓസോൺ പുനസൃഷ്ടിക്കപ്പെടുംബോൾ ഊർജ്ജം ബഹിർഗ്ഗമിക്കുന്നു. ഇങ്ങനെ ഉപരി സ്ടാറ്റോസസ്പിയ്‌ർ കൂടുതൽ താപം ഉള്ളതായി കാണുന്നു.

1974 ൽ അന്തരീക്ഷത്തിൽ ഓസോണിന്റെ സാന്ദ്രത ശരാശരി 315 DU( Dobson Unit) ആയിരുന്നു. ഡോബസൺ ഓസോൺ സ്പെക്ടോമീറ്റർ ഉപയോഗിച്ച്‌ ഷാങ്ക്ലിൻ, ബ്രിയാൻ, ജോ ഫാർമൻ എന്നീ ശാസ്ത്രഞ്ഞർ 1985 ൽ അന്റാർട്ടിക്കയിൽ നടത്തിയ പടനത്തിൽ ഓസോൺ സാന്ദ്രത 220 DU ആയി കുറഞ്ഞിട്ടുള്ളതായി കണ്ടു. ഇതാണൂ ഒസോൺ ഹോൾ ആയി വിശേഷിപ്പിച്ചിട്ടുള്ളത്‌.

1970 ൽ തന്നെ ഭൗമോപരിതലത്തിലെ അൾട്രാ വയലറ്റ്‌ ഇൻഡക്സ്‌ (UVI) കൂടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്‌. എന്നാൽ എൺപതുകളിലാണു അൾട്രാ വയലറ്റ്‌ ഇൻഡക്സ്‌ ന്റെ വർദ്ധനവും ഓസോൺ പാളിയുടെ ചോഷണവും ആയതിനുള്ള കാരണവും വ്യക്തമായി മനസ്സിലാക്കാൻ ശാസ്ത്രഞ്ഞന്മാർക്ക്‌ കഴിഞ്ഞത്‌. ഈ കാലഘട്ടതിൽ മനുഷ്യ നിർമ്മിതമായ CFC, ഹാലോൺ എന്നീ ഹലോകാർബണുകളുടെ സാന്നിധ്യം ബഹിരാകശത്ത്‌ കണ്ടെത്തുകയുണ്ടായി. ഇവ നിരവധി വ്യവസായിക ആവശ്യങ്ങൾക്കുള്ള രാസപദാർദ്ധങ്ങൾ ആണു. അഗ്നിശമനി, റഫ്രിജറന്റ്‌, ഏറോസോൾ, ഇഡസ്ടിയൽ സോൾവന്റ്‌, അഗ്രോ കെമിക്കൽ എന്നീ ആവശ്യങ്ങൾക്കാണു ഹാലോകാർബണുകൾ ഉപയോഗിക്കുന്നത്‌. അന്തരീക്ഷതിൽ കലരുന്ന CFC, ഹാലോൺ എന്നീ രാസപദാർധങ്ങൾ 10 - 100 വർഷങ്ങൾ വരെ വിഘടിക്കാതെ നിൽക്കും.

ബഹിരാകശത്ത്‌ CFC, ഹാലോൺ മുതലായവ അൾട്രാ വയലറ്റ്‌ കിരണങ്ങളെ ആഗീരണം ചെയ്ത്‌ വിഘടിച്ച്‌ ഹാലജൻ ഫ്രീറാഡിക്കൽ ഉണ്ടാകും. ഇവ അതീവ പ്രവർത്തനശേഷി ഉള്ളതാണു. ഒരു ഹാലജൻ ഫ്രീറാഡിക്കലിനു അനേകം മടങ്ങ്‌ ഓസോൺ തന്മാത്രകളെ അതിവേഗം വിഘടിപ്പിക്കുവാൻ കഴിയും. ഓസോൺ പാളിയുടെ ചോഷണത്തിനു വഴിവെക്കുന്ന പദാർദ്ധങ്ങളെ ODS ( ozone depleting substances) എന്നാണു അറിയപ്പെടുന്നത്‌.

1987സെപ്റ്റംബർ 16 നു ഇരുപത്തിനാലു രാജ്യങ്ങൾ മോണ്ട്രിയയിൽ സമ്മേളിച്ച്‌ ODS വരുത്തിവെക്കാവുന്ന വിനാശത്തെക്കുറിച്ച്‌ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്താനത്തിൽ വിലയിരുത്തുകയുണ്ടായി. OSD യുടെ ഉത്പാദനവും ഉപഭോഗവും സമയബന്ധിതമായി നിയന്ത്രിക്കാനും അവസാനിപ്പിക്കാനും മാർഗ്ഗരേഗ്ഖ പുറപ്പെടുവിക്കയും ചെയ്തു. ഇതാണു മോണ്ട്രിയൽ പ്രോട്ടോകോൾ. 2030 ഓടുകൂടി OSD യുടെ ഉൽപ്പാദനം പൂർണ്ണമായി അവസാനിപ്പിക്കാനാണു മർഗ്ഗനിർദ്ദേശമുള്ളതു.1994 ൽ യൂ എൻ പൊതുസഭ സപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കൻ പ്രഖ്യാപിക്കയും 1995 മുതൽ ഓസോൺ ദിനം ആചരിച്ചു വരികയും ചെയ്യുന്നു.

മോൺട്രിയൽ പ്രോട്ടോകോൾ പ്രാവർത്തികമാക്കിയതിന്റെ ഫലമായി ഹാലോകാർബൺ ന്റെ ഉൽപാദനം പൂർണ്ണമായി അവസാനിപ്പിച്ചു. ആയതിനാൽ ഓസോൺ സാന്ദ്രത പൂർവ്വസ്തിതി പ്രാപിക്കുന്നതായി കാണുന്നു. 1993 ൽ അന്റാർട്ടിക്കയിൽ ഹാലോകാർബന്റെ സാന്ദ്രത 3.6 ppb ( parts per billion) ആയിരുന്നു. ഇതു ഗണ്യമായി കുറച്ചു കൊണ്ടുവരുവാൻ മോണ്ട്രിയൽ പ്രോട്ടോകോൾമൂലം കഴിഞ്ഞിട്ടുണ്ട്‌. ഇപ്രകാരം ODS നിയന്ത്രണ വിധേയമായിരുന്നില്ലായെങ്കിൽ 2030 ൽ 9 ppb ആയി ODS ടെ സാന്ദ്രത കൂടുമായിരുന്നു.ഓസോൺ ഹോൾ 2030 ഓടെ 40 ശതമാനം വർധിക്കുമായിരുന്നു. ഭൗമോപരിതലത്തിലെ അൾട്രാ വയലറ്റ്‌ ഇൻഡക്സ്‌ പത്ത്‌ ഇരട്ടി കൂടുമായിരുന്നു. ത്വക്‌ കാൻസർ പ്രതിവർഷം 14 ശതമാനം കൂടി 2030 ഓടെ രണ്ട്‌ ദശലക്ഷം പേർ രോഗബാധിതർ ആകുമായിരുന്നു.

ഓസോൺ ശോഷണം മൂലമുള്ള്‌ വർധിച്ച ആഗോള താപനവും അനുബന്ധ പാരിസ്തിതി പ്രശ്നങ്ങളും ജൈവ വൈവിധ്യ ശോഷണവും ഭൂമിയിലെ ജീവന്റെ സുസ്തിരതയെ സാരമായി ബാധിക്കുമായിരുന്നു. മോൺട്രിയൽ പ്രോട്ടോകോൾ ഈ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടു. ഏഴ്‌ ദശ ലക്ഷം സ്വപ്നങ്ങൾക്ക്‌ ഒരേ ഒരു ഭൂമിയാണുള്ളത്‌. ഓസോൺ ദിനാചരണം ശാസ്ത്രീയ പരിസ്തിതി സംരക്ഷണത്തിന്റെ പ്രസക്തി ഓർമ്മപ്പെടുത്തലാണു.