ഇന്ത്യയിലെ കോവിഡ് -19 മഹാമാരി

നമുക്കെല്ലാവർക്കും ഒത്ത്ചേർന്ന് ഒരു പൊതു ആർക്കൈവ് സൃഷ്ടിക്കാം...


ഒരു പബ്ലിക് ആർക്കൈവ് ( പൊതു ശേഖരം) എന്തിന് ?

ഈ പബ്ലിക് ആർകൈവിലേക്ക് നിങ്ങൾ ഓരോരുത്തരുടെയും വിലപ്പെട്ട സംഭാവനകൾ (ഓർമ്മകൾ ,അനുഭവങ്ങൾ ) അഭ്യർത്ഥിക്കുകയാണ്.


കോവിഡ് മഹാമാരി തുടരുന്ന അവസ്ഥയിൽ, മുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത മാനസികാവസ്ഥകളിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോയ്കൊണ്ടിരിക്കുന്നത്. സങ്കടം, വിഷാദം, ദേഷ്യം, നിരാശ, നിസ്സഹായത, ഭയം, ആശങ്ക, പ്രതീക്ഷ അങ്ങിനെ എല്ലാ അവസ്ഥകളെയും ഓരോ വ്യക്തിയും വ്യത്യസ്തമായാണ് നേരിടുന്നത്. വളരെയധികം ആശങ്കയും, ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ സാഹചര്യത്തിൽ, രാജ്യമെമ്പാടുമുള്ള വ്യക്തികളുടെ യാത്രയും അനുഭവങ്ങളും ഡോക്യുമെന്റ് ചെയ്യാനും രേഖപെടുത്താനുമുള്ളതാണ് ഈ പബ്ലിക് ആർക്കൈവ് (പൊതു ശേഖരം). ഈ ആർക്കൈവീൽ ആർക്കും അവരവരുടെ അനുഭവങ്ങളും വികാരങ്ങളും പങ്കിടാനുള്ള ഒരു സുരക്ഷിത ഇടമാണെന്ന് ഉറപ്പുതരുന്നു. ഈ കാലഘട്ടത്തിലെ ഓർമ്മകളും അനുഭവങ്ങളും ചരിത്രമാകുമ്പോൾ മറന്നുപോകാനും മാഞ്ഞുപോകാതിരിക്കാനും വേണ്ടിയാണ്, ഞങ്ങൾ ഈ അനുഭവങ്ങൾ ശേഖരിക്കാനും, സൂക്ഷിക്കാനും, സംരക്ഷിക്കാനും തീരുമാനിച്ചത്.

സംഭാവന ചെയ്യാൻ കഴിയുന്ന വഴികൾ

ഓഡിയോ, വീഡിയോ, കുറിപ്പുകൾ, സ്കെച്ച്, ഫോട്ടോ, കത്തുകൾ അല്ലെങ്കിൽ മറ്റ് രേഖകൾ, വസ്തുക്കൾ, ...നിങ്ങളുടെ പാൻഡെമിക് അനുഭവത്തെ പ്രതിനിധീകരിക്കുന്ന എന്തും

Frequently Asked Questions


എന്തെങ്കിലും യോഗ്യതാ മാനദണ്ഡമുണ്ടോ?

ഇല്ല

സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഒന്നുമില്ല

ഇത് എന്റെ സ്വന്തം അനുഭവമായിരിക്കേണ്ടതുണ്ടോ?

ഉണ്ട്

എനിക്ക് പേര് വെളിപ്പെടുത്താതെ അജ്ഞാതമായി സംഭാവന നൽകാൻ കഴിയുമോ?

ഉവ്വ്, കഴിയും

മറ്റൊരാളുടെ കഥ ആർക്കൈവുചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും?

ഈ സംരംഭത്തെക്കുറിച്ച് അവരോട് പറയുകയും അവരുടെ അനുഭവം റെക്കോർഡ് ചെയ്യുവാനും രേഖപ്പെടുത്താനും സഹായിക്കുക, അവരുടെ സമ്മദപാത്രം കൂടെ ഉൾപ്പെടുത്തി വിവരങ്ങൾ ഞങ്ങൾക്ക് അയക്കാവുന്നതാണ്.

ആർക്കൈവുചെയ്യുന്നതിന് എനിക്ക് ഭൗതിക വസ്തുക്കൾ അയക്കാൻ കഴിയുമോ?

ഉവ്വ്, ‘കോവിഡ് -19 പാൻഡെമിക് ഇൻ ഇന്ത്യ ആർക്കൈവ്’ (Covid-19 Pandemic in India Archive) എന്ന തലക്കെട്ടുമായി ഇമെയിൽ അയക്കാവുന്നതാണ്. വസ്തുക്കൾ അയക്കേണ്ട വിലാസവും വിശദശാംശങ്ങളും ഇമെയിൽ വഴി നിങ്ങളെ അറിയിക്കുന്നതാണ്.


എനിക്ക് ഡിജിറ്റൽ മെറ്റീരിയലുകൾ ഗൂഗിൾ ഫോം വഴി അല്ലാതെ നേരിട്ട് ഇമെയിൽ വഴി അയക്കാൻ കഴിയുമോ?

ഇല്ല. നേരിട്ട് ഇമെയിൽ അയക്കാതെ ഗൂഗിൾ ഫോം വഴി മാത്രമാണ് സംഭാവനകൾ ചെയ്യുവാൻ കഴിയുക.

സമർപ്പിച്ചതിനുശേഷം കൂടുതൽ ആശയവിനിമയമോ ചോദ്യങ്ങളോ ഉണ്ടാകുമോ?

സമർപ്പിച്ച മെറ്റീരിയലുകളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കുന്നതല്ല. ഈ ആർക്കൈവ് നിർമ്മിക്കുന്ന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ‘കോവിഡ് -19 പാൻഡെമിക് ഇൻ ഇന്ത്യ ആർക്കൈവ്’ (Covid-19 Pandemic in India Archive)എന്ന തലക്കെട്ടുള്ള ഒരു ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക.


എന്തുകൊണ്ട് ഒരു ആർക്കൈവ്?

വിവിധ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന വസ്തുക്കളുടെയും കഥകളുടെയും ശേഖരം സംരക്ഷിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ആർക്കൈവ്. പകർച്ചവ്യാധിയുടെ സമയത്ത് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ശേഖരങ്ങൾ വർഷങ്ങളായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാൻ ഉപകരിക്കും. ഈ ആർക്കൈവ് നിങ്ങളുടെ അനുഭവങ്ങളുടെ ഓരോ ചെറിയ വിശദാശംങ്ങൾക്കും ശ്രദ്ധ നൽകുകയും നിങ്ങളുടെ സമർപ്പിക്കലുകളുടെ സ്വഭാവം അവയുടെ യഥാർത്ഥ രൂപത്തിൽ നിലനിർത്തുകയും ചെയ്യും. നിങ്ങൾ സമർപ്പിക്കുന്ന മെറ്റീരിയൽ‌ ഓർ‌ഗനൈസ് ചെയ്യുകയും വേൾ‌ഡ് വൈഡ് വെബ് (ഇന്റർനെറ്റ്) വഴി കൂടുതൽ‌ പ്രേക്ഷകർ‌ക്ക് അവതരിപ്പിക്കുകയും ചെയ്യും. ഒരു പാൻഡെമിക്കിന്റെ വ്യക്തിഗതവും കൂട്ടായതുമായ അനുഭവങ്ങൾ സംരക്ഷിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് വിവിധ പ്രൊഫഷണലുകളുടെ സഹായത്തോടെ ഈ വർഷത്തിൽ ക്യൂറേറ്റുചെയ്‌ത ഒരു സൗജന്യ ആക്സസ് പ്ലാറ്റ്‌ഫോമായിരിക്കും ആർക്കൈവ്.

ഞാൻ എന്തിന് ആർക്കൈവിലേക്ക് എൻറെ അനുഭവങ്ങൾ ചേർക്കണം?

കൂട്ടായ ഓർമ്മകൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പ്രക്രിയയിൽ, ഓരോ ശബ്ദവും പ്രാധാന്യമർഹിക്കുന്നു. എന്നിരുന്നാലും, എല്ലാ ശബ്ദങ്ങളും റെക്കോർഡുചെയ്യപ്പെടുന്നില്ല. ഈ പകർച്ചവ്യാധി സമയത്ത്, അത് മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ അനുഭവം ഭയങ്കരമായതോ, ആഖാതമുള്ളതോ, സന്തോഷമുള്ളതോ പ്രതീക്ഷ ഉളവാക്കുന്നതോ ആണെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നതിനേക്കാൾ പങ്കുവെക്കുന്നതുവഴി നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിച്ചേക്കാം. ദീർഘകാലയളവിൽ, ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന അനുഭവങ്ങൾ ഗവേഷകർക്ക് അല്ലെങ്കിൽ വായനക്കാർക്ക് ‘അറിയാനുള്ള’ ഒരു പ്രധാന മാർഗ്ഗം കൂടിയായിരിക്കും ഈ പബ്ലിക് ആർക്കൈവ്. അല്ലെങ്കിൽ സംസ്ഥാനത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും വീക്ഷണകോണിലൂടെ ചരിത്രം പരിമിതപ്പെടുത്തപ്പെടും, പൊതുജനങ്ങളുടെ ശബ്ദങ്ങൾ മായ്ക്കപ്പെടുകയും ചെയ്യും.

എന്താണ് ഇതിന്റെ പ്രസക്തി?

ഈ പകർച്ചവ്യാധിയുടെ സമയത്ത് നമ്മുടെ വികാരങ്ങൾ പങ്കുവെക്കാനോ പ്രകടിപ്പിക്കാനോ നമ്മൾ എല്ലാവരും പല രീതിയിൽ ഇടം തേടുന്നുണ്ട്. നിങ്ങളുടെ അനുഭവം കേൾക്കുന്നതും കാണുന്നതും, നിങ്ങൾ അനുഭവിച്ചതുപോലെ തോന്നിയ, എന്നാൽ സ്വയം പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു വ്യക്തിയെ ഇത് അവരെക്കൂടി നല്ലരീതിയിൽ കേട്ടതായും കാണപ്പെടുന്നതായും തോന്നിപ്പിച്ചേക്കാം. നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളുള്ള ആളുകളുടെ ഓർമ്മകളെറിഞ്ഞും കെട്ടും കാഴ്ചപ്പാട് വിശാലമാക്കുന്നതിനും സ്റ്റോറികളുമായി സഹാനുഭൂതി കാണിക്കുന്നതിനും ഇത് സഹായിച്ചേക്കാം. ഈ കാലഘട്ടത്തിൽ നിങ്ങൾ ജീവിച്ചതിനാൽ നിങ്ങളുടെ കഥകൾ പ്രാധാന്യമർഹിക്കുന്നുണ്ട്.

Terms of Contribution

  • Contributors are expected to share only personal accounts and objects which belong to them or from the public domain.

  • If you have recorded someone else's experience, you are requested to seek their consent before submitting it.

  • If you have identified other people in your experience, either use aliases or you must seek their permission.

  • Any material shared here should not infringe on another person's privacy or right to consent.

  • No ethical or copyright restrictions have been violated while creating/sharing the content.

  • Contributors are responsible for any legal implications of their action. The project facilitators will have to take down the material in case of any dispute and share the details of the contributor with concerned members/institutions.