Translation
കുണ്ഡലിനി ശക്തിയുടെ ഉണർവ്വ് ഒരു പരിണാമ പ്രക്രിയയാണ്. പ്രത്യക്ഷ രൂപത്തിൽ ,കുണ്ഡലിനി മനുഷ്യനെ പ്രപഞ്ചമായും വിശ്വമായും പിന്നെ വ്യക്തിയുടെ ബാഹ്യലോകമായും ഒന്നിപ്പിക്കുന്നു. ഇത് ബുദ്ധിപരവും ബോധപൂർവ്വവുമായ ഒരു ആത്മീയ ഊർജ്ജമാണ്. ഇതിന്റെ ഒരു ഭാഗം നമ്മുടെ ത്രികോണാസ്ഥിയിൽ നിന്ന് തുടങ്ങി നട്ടെല്ലിന്റെ ഉള്ളിലൂടെ ഉയരുന്നു. ഇത് മസ്തിഷ്ക്കത്തിനുള്ളിലൂടെ കടന്ന് തലയുടെ കിരീടഭാഗത്ത് പ്രത്യക്ഷമാകുന്നു. ഒരു ബാഹ്യബന്ധം അതിവേഗം സ്ഥാപിക്കപ്പെടുകയും, പിന്നീട് ക്രമേണ ശക്തിപ്പെടുകയും ചെയ്യുന്നു.
സ്വന്തം അവസ്ഥയെക്കുറിച്ചുള്ള അവബോധവും, ജീവിതത്തെക്കുറിച്ചുള്ള ധാരണയും കാലത്തിനനുസരിച്ച് മെച്ചപ്പെടുന്നു. മിക്ക ആളുകൾക്കും ജീവിതത്തിലെ ചില ബുദ്ധിമുട്ടുകൾ കുറയുകയും, കൂടുതൽ ക്ഷേമവും, സംതൃപ്തിയും അനുഭവപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ അനുഭവിച്ചറിയേണ്ട കാര്യങ്ങളാണ്, അല്ലാതെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കാവുന്നതോ, സാധ്യമായേക്കാവുന്നതോ മാത്രമായി വിശ്വസിക്കാനുള്ളതല്ല .സൗമ്യമായ പരീക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഒരു രൂപമാണ് ഇതിൽ ഉൾക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും സങ്കീർണ്ണമോ, കഠിനമോ, നിഗൂഢമോ ആയ ഒന്നും ആവശ്യമില്ല.
വളരെ വേഗത്തിൽ ഒരാൾക്ക് കൂടുതൽ ശാന്തമായ സ്ഥിതി അല്ലെങ്കിൽ ധ്യാനാവസ്ഥ കൈവരിക്കാൻ കഴിയും. കുറഞ്ഞ മാനസിക പ്രവർത്തനത്തോടൊപ്പം ബോധപൂർവമായ ജാഗ്രത ഉണ്ടായിരിക്കണം. ശരീരത്തിന് പൊതുവെ കൂടുതൽ സുഖം അനുഭവപ്പെടുന്നു. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു എന്നാണ് വൈദ്യശാസ്ത്രപരവും, മനഃശാസ്ത്രപരവുമായ വിലയിരുത്തൽ.
പലപ്പോഴും ചിന്താപ്രക്രിയ കുറച്ച് നേരത്തേക്ക് നിലക്കുന്നു, അത് ഒരു ചികിത്സാരീതിയാണ്. ധ്യാനം എന്നത് ചിന്തകളില്ലാത്ത അല്ലെങ്കിൽ വളരെ കുറച്ച് ചിന്തകളുള്ള ഒരു അവസ്ഥയാണ്, അത് നേടേണ്ടതുണ്ട്. ധ്യാനം അവതരിപ്പിക്കേണ്ട ഒരു പ്രവർത്തിയല്ല. എന്നാൽ നേരെമറിച്ചാണ് എന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവും. വിദഗ്ദ്ധർ എന്ന് വിളിക്കപ്പെടുന്ന പലരും ധ്യാനത്തിന്റെ വിദ്യകൾ പഠിപ്പിക്കുകയോ, അത് കച്ചവടമാക്കുകയോ ചെയ്യുന്നു. പക്ഷെ അവയെല്ലാം കൃത്രിമമാണ്. വിപണിയിലുള്ള അവരുടെ അവകാശവാദങ്ങൾക്കനുസരിച്ച് എത്താൻ അവർക്ക് കഴിയുന്നില്ല. ശ്രീ മാതാജി വിശദീകരിച്ചതുപോലെ, ഒന്നുകിൽ നിങ്ങൾ വീടിനുള്ളിലാണ്, അല്ലെങ്കിൽ അതിന്റെ പുറത്താണ്. ഒന്നുകിൽ നിങ്ങൾ "ധ്യാനാവസ്ഥയിലാണ്" അല്ലെങ്കിൽ "അല്ല". എന്നാൽ നിങ്ങൾക്ക് ധ്യാനം “ചെയ്യാൻ” കഴിയില്ല.
സൂക്ഷ്മ ശരീരത്തിന്റെ ഗ്രാഫിക് [ English page ]
ദർശനം [ English page ]
Quotations from Shri Mataji Nirmala Devi
ശ്രീ മാതാജി നിർമ്മല ദേവിയിൽ നിന്നുള്ള ഉദ്ധരണികൾ
"കുണ്ഡലിനി ശക്തി ഉയരാൻ തുടങ്ങുമ്പോൾ ഒരു പുതിയ ജീവിത പ്രക്രിയ മനുഷ്യന്റെ അവബോധത്തിൽ ആരംഭിക്കുന്നു. അത് ആത്മീയതയുടെ വളർച്ചയിലേക്ക് നയിക്കുന്നു. ഈ ആത്മീയ ജീവിതം ഒരു പുതിയ അവസ്ഥയാണ്, അതിലാണ് മനുഷ്യൻ വളരാൻ പോകുന്നത്- അവന്റെ സഹജമായ ദൈവീകതയിലേക്ക്. ഇത് അവന്റെ ശാരീരികവും, മാനസികവും, വൈകാരികവും, ആത്മീയവുമായ സ്വഭാവത്തെ പ്രകാശിപ്പിക്കുന്നു."
സഹജയോഗ പുസ്തകം ഒന്നിൽ നിന്ന്.
"സാങ്കേതികമായതൊന്നും ഇതിലില്ലെന്ന് ആളുകളോട് വിശദീകരിക്കുക ബുദ്ധിമുട്ടാണ്"
പൊതുപരിപാടി, ലണ്ടൻ, ഇംഗ്ലണ്ട് 1980.
"മനുഷ്യ ശരീരം ദൈവത്തിന്റെ ആലയമാണ്. എന്നാൽ ഈ ക്ഷേത്രം പ്രബുദ്ധവും, ഐശ്വര്യമുള്ളതുമായിരിക്കണം. നിങ്ങളുടെ അസ്തിത്വത്തെ പൂർണ്ണമായി തിളക്കമുള്ളതും വൃത്തിയുള്ളതും ആക്കി എടുക്കണം. അങ്ങനെ അത് ദൈവത്തിന് വസിക്കാനുള്ള ഒരു മനോഹരമായ ക്ഷേത്രമാകണം."
പൊതുപരിപാടി, ലണ്ടൻ, ഇംഗ്ലണ്ട് 1980.
"നിങ്ങൾ ജനിച്ചത് മനുഷ്യരാകാൻ വേണ്ടി മാത്രമല്ല, പക്ഷെ നിങ്ങൾ അമാനുഷിക വ്യക്തികളാകണം. നിങ്ങൾ സ്വയം സന്തോഷിക്കണം. നിങ്ങളുടെ ജീവിതം ആസ്വാദകരമായിരിക്കണം. അത് പരമാനന്ദമായിരിക്കണം. അത് ഒരു ശാപമായിരിക്കരുത്- അതിനെക്കുറിച്ചും ഇതിനെക്കുറിച്ചും വേവലാതി പൂണ്ടതായിരിക്കരുത്."
പൊതുപരിപാടി ,ലണ്ടൻ, ഇംഗ്ലണ്ട് 2001.