Theatre

Scent of CIGAR

Based on the Panjabi Play 'Natak' by Kartar Singh Duggal

Intimate Theatre Drama, 26 Feb 2016, 6-8 pm

The Palakkad Fine Arts Society Hall, Tharekkad Village, Palakkad

Director : Nandajan KA

Artist : Manoj Kumar

Producer : Dr. Prahlad Vadakkepat, Vyaasa Chitra

Coordination: Shekharipuram Madhavan, Vinitha Cholayar, Sathian Kottayi

ചുരുട്ടിന്റെ ഗന്ധം

കർതാർ സിംഗ് ദുഗ്ഗൾ രചിച്ച പഞ്ചാബി നാടകത്തിന്റെ സ്വതന്ത്ര രംഗാവിഷ്കാരം

സംവിധാനം നന്ദജൻ : അവതരണം വ്യാസ ചിത്ര

മനോജ്‌ കുമാർ, ശേഖരിപുരം മാധവൻ, വിനിത ചോലയാർ, സത്യൻ കോട്ടായി

പ്രവേശനം 6 മുതൽ 6.20 വരെ. 6.20 നു വാതിൽ അടക്കുന്നു പിന്നീട് ഒരു കാരണവശാലും ആരെയും പ്രവേശിപ്പിക്കില്ല. നാടകം 6.30 ന്

പ്രവേശനത്തിന് നിങ്ങളുടെ പേര് 9656003099 ലേക്ക് SMS ചെയ്യുക

Jayaprakash Kulur, Playwright, Kerala Sangeeta Nataka Akademi Award 2006 for his contribution to drama.

ചുരുട്ടിന്റെ ഗന്ധം നിന്നിലൂടെ നാട് മുഴുവനും പരക്കട്ടെ. നാടകം മഹത്തരമാണ്. മനോജ്‌ നല്ല നടനാണ്‌. കാണികളുടെ പുണ്യം.

Adarsh Raja, Singapore Quotes: 'I felt like I was in the room listening to him express his emotions rather than an audience watching a play on a stage.''the audience enjoyed as the use of the olfactory sense through the smell.''You are taken on an incredible journey, through time and emotion, where you feel melancholic aura from the beginning, share the anger and pathos as the husband talks to you, and you are transported from that hall to your best friend's room, as he is sick and you're there listening to him, as you're both waiting for his wife to return.'

MEHFIL Member: വിദൂരമല്ലാത്ത ഒരു കാലത്ത് തകരാൻ പോകുന്ന ഒന്നാണ് നമ്മുടെ ഇന്ന് കാണുന്ന ഈ കുടുംബ വ്യവസ്ഥ. അതിനുള്ളിൽ നിന്നാണ് നാടകത്തിലെ സ്ത്രീ ഇറങ്ങി പോകുന്നത്‌, 3 കുട്ടികളുടെ അമ്മയും ഭാര്യയും ആയിരിക്കെ. കുറച്ചൊന്നുമല്ല അവരുടെ ധൈര്യം. സംവിധാനത്തിന്റെ മികവുകൊണ്ട് ഞങ്ങൾ കണ്ടിരുന്നവർ അവരെ പറ്റി ഓർത്തതേ ഇല്ല - അല്ലെങ്കിൽ ക്രൂരമായി ഉപന്യസിക്കാമായിരുന്നു. നിങ്ങൾ അവരെ കാണിച്ചതേ ഇല്ല, ശബ്ദം പോലും കേൾപ്പിച്ചില്ല, എന്നൊക്കെ.

പക്ഷെ സംശയം ബാക്കി, നിൽക്കുന്നു. അവർ ഇങ്ങനെ സഹാനുഭൂതിയാണോ അർഹിക്കേണ്ടത്? അവർ തന്നെ ഉപേക്ഷിച്ചു കളഞ്ഞ 'വീടി'നകത്തേക്ക് തിരിച്ചുവിളിക്കുകയാണോ വേണ്ടത്? വരാൻ പോകന്ന ഒരു 'നല്ല' കാലത്തിന്റെ പ്രതിനിധിയാണ് ആ സ്ത്രീ കഥാപാത്രം. അവരും മാന്യത അർഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.

Ramakrishnan, Palakkad MEHFIL Member: ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ സമ്മേളന തിരക്കിനിടയിലാണ് 'ചുരുട്ടിന്റെ ഗന്ധം' കണ്ടത്. തുടർന്ന് സമ്മേളന ചുമതലകളിലേക്ക് മടങ്ങി. നാടകത്തെക്കുറിച്ച് പ്രതികരിക്കാൻ ഇപ്പോഴാണ് സമയം കിട്ടിയത്.

തുടക്കം ഞെട്ടിച്ചു. കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് കടന്നു വരുന്നില്ല. പ്രേക്ഷകൻ നാടകത്തിലേക്ക് പ്രവേശിക്കുകയാണ്.

മനോജ് എന്ന നടന്റെ രൂപം, ഭാവം, ശബ്ദം, സംഗീത പരിജ്ഞാനം ഇവയെല്ലാം കണക്കിലെടുത്താണ് ആ കഥാപാത്രത്തെ നന്ദജൻ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നി.

നാടകത്തിന്റെ സ്ക്രിപ്റ് മുഴുവൻ മനോജിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ മനോജിന്റെ കഴിവും പ്രതിബദ്ധതയും പ്രശംസനീയം തന്നെയാണ്. ഒരൊറ്റ നടനിൽ ശ്രദ്ധ അർപ്പിച്ച് പ്രേക്ഷകർ ഒന്നര മണിക്കൂർ മുഷിയാതെ ഇരിക്കുന്നു എന്നത് ഈ നാടകത്തിലെ അത്ഭുതമാണ് . നന്ദജനും മനോജിനും അഭിനന്ദനം !

ഉപേക്ഷിക്കപ്പെട്ട പുരുഷനെയാണ് അവതരിപ്പിക്കുന്നതെങ്കിലും സ്ക്രിപ്റ്റ് വ്യക്തമായും സ്ത്രീ പക്ഷത്താണ്.

അസ്വസ്ഥതയുടെയും അസുരക്ഷയുടെയും ആക്രമണത്തിന്റെയും ദൃശ്യങ്ങൾ രാഷ്ട്രീയമായ ഒരു അന്തർധാരയുടെ സൂചകങ്ങളായി തോന്നി. എന്നാൽ ആ പ്രതലം അത്ര വ്യക്തമായതുമില്ല.

നാടക സങ്കേതങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക്' അവസാന ദൃശ്യത്തിന്റെ അർത്ഥം മനസ്സിലായില്ല. ഒരു പുലരിയാണോ ഉദ്ദേശിച്ചത് ?

ഏതായാലും തിരക്കിനിടയിൽ ചെലവിട്ട ഒന്നര മണിക്കൂർ നഷ്ടമല്ല. അതു തീർച്ച!

Premsundar, Palakkad MEHFIL Member: ചുരുട്ടിന്റെ ഗന്ധം പുതുമയുള്ള അവതരണ ശൈലി കൊണ്ട് ഗംഭീരമായി. പ്രേക്ഷകരും ഒപ്പം അഭിനയിക്കേണ്ടി വന്നതും, വിവിധ ഗന്ധങ്ങളുടെ അനുഭവവും, പുതിയ വിസ്മ യാനുഭൂതി പകർന്നു.

സംവിധായകൻ നന്ദജേട്ടന്റെ പരീക്ഷണ മികവിന് അംഗീകാരങ്ങൾ വരാനിരിക്കുന്നുതേയുള്ളൂ. മനോജേട്ടന്റെ ഒന്നര മണിക്കൂറിലധികം നീണ്ട അഭിനയ പ്രകടനം കഥാപാത്രത്തിന് കരുത്തേകി. അഭിനന്ദനങ്ങൾ. മറ്റ് അഭിനേതാക്കൾക്കും. അണിയറ പ്രവർത്തകർക്കും അനുമോദനങ്ങൾ.

© Vyaasa Chitra Productions, 2016-17