Film Awards

Best of Fest, The Covellite International Film Festival Butte, USA 2017 : News

Best Experimental Feature Film, The Accolade Global Film festival, California 2017

Three nominations for the best film, direction and lead actor, The Madrid International Film Festival 2017

Official Selection, Noida International Film festival, India 2017

Official Entry for Competition & Outstanding Feature Film, Calcutta International Cult Film Festival 2017

ഹരി: സംവിധാനത്തിൻ്റെ മികച്ച സാരഥ്യത്തിൽ, ശബ്ദ സംഗീത സന്നിവേശത്തിൻ്റെ മാസ്മരികതയിൽ, ഏകാംഗാഭിനയത്തിൻ്റെ ചാരുതയിൽ "ചുരുട്ടിൻ്റെ ഗന്ധം" അവിസ്മരണീയമായ ഒരു അനുഭൂതിയുളവാക്കുന്നു. നല്ല പ്രവൃത്തി മനോജ്. ജീവിത സങ്കീർണതയുടെ കവനപ്രയാണം അഭ്രപാളികളിൽ തരംഗായതി സൃഷ്ടിക്കുന്നു. ആദ്യന്തം ഒരു നിർന്നിമേഷ ചിത്താവസ്ഥയിൽ നമ്മെ പ്രതിഷ്ഠിച്ചു കളമാടിക്കളിച്ചു മറഞ്ഞുപോകുന്നു കഥാരൂപം. പരീക്ഷണ ചിത്രം എന്നവർ പറയുന്നത് അംഗീകരിക്കാനകുന്നില്ല. അതു ഗംഭീരമാണ്. പ്രേക്ഷകനോട് അകലം പാലിച്ചു കഥ പ്രയാണം തുടരുമ്പോൾ, അറിയാതെ തന്നെ നമ്മൾ ഒപ്പത്തിനൊപ്പം എത്തിചേരുന്നു. കഥാനായകൻ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു മുന്നേറുമ്പോഴും, പിന്നീട് സമസ്വരതയിലെത്തുമ്പോഴും, തോളോടുതോൾ നിന്ന പ്രാണസഖി, സ്വന്തം നഷ്ടബോധങ്ങളുടെ സഞ്ചൈകയിൽ കുരുങ്ങി പ്രേമാതുരതയുടെ നിറകനിവോടെ അന്യപുരുഷൻ്റെ സമ്പർക്ക സുഖത്തിൽ സ്വന്തം പ്രണയം തിരിച്ചറിയാൻ ശ്രമിക്കുന്നു. നായകൻ നമ്മുക്കവ്യക്തയായ നായികയുടെ നഷ്ട സ്വർഗ്ഗങ്ങൾക്ക് സാന്ത്വനമായിതീർന്നില്ല. വിപ്ലവമോഹഭംഗങ്ങളും പ്രണയാതുരതയുടെ തിരിച്ചറിവില്ലായ്മയും അയാളെ ചുരുട്ടിൻ്റെ ഗന്ധം അഭയാർഥിയാക്കുന്നു. തിരിച്ചറിവിൻ്റെ അപൂർവ നിമിഷങ്ങളിൽ പ്രണയത്തിൻ്റെ പ്രശ്നോത്തരി നിർദ്ധാരണം ചെയ്യാനാവാതെ അയാൾ തളർന്നു പോകുന്നു. സഹാനുഭൂതിയുടെ വൈകാരിത വിപ്ലവ സങ്കല്പങ്ങളിലെന്ന പോലെ, സ്വന്തം ഭാര്യയോടുള്ള സമീപനത്തിലും സന്നിവേശിപ്പിക്കുന്നതിന് അയാൾ നിർബന്ധിതനായിതീരുന്നു. സ്വയം അവൾക്കൊരു നിരുപാധിക അഭയകേന്ദ്രമായിതീരാൻ അയാൾ കൊതിക്കുന്നു.

© Vyaasa Chitra Productions, 2016-17