ചരിത്രവഴികളിലൂടെ
കൂനമാവിലെയും പരിസരപ്രദേശങ്ങളിലെയും സവിശേഷ കഴിവുകളുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിന് വേണ്ടി വിശുദ്ധ ചാവറ പിതാവിന്റെ നാമത്തിൽ 1991 ഓഗസ്റ്റ് അഞ്ചിന് ചവറ സ്പെഷ്യൽ സ്കൂൾ സ്ഥാപിതമായി. സിഎംസി എറണാകുളം വിമല പ്രൊവിൻസിന്റെ ദീർഘവീക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും താങ്ങും തണലും ആവുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച ഈ സ്ഥാപനം ഇന്ന് 200 ഓളം കുട്ടികളും, സെന്റ് ജോസഫ് ഫാത്തിമ വൊക്കേഷണൽ ട്രെയിനിങ് സെന്റർ, ചെയ്തസ് റീഹാബിലിറ്റേഷൻ സെന്റർ, ചാവറ ഭവൻ ബോർഡിങ്, എന്നീ മൂന്ന് ഉപ ശാഖകളുമായി ഇതിന്റെ ജൈത്ര യാത്ര തുടരുന്നു. കൂടാതെ 2025 ചാവറയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ചാവറ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ചാവറിയുടെ ചരിത്രം ഈ കലാലയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമൂഹത്തിൽ ഭാഷാപരവും ചലനപരവും സ്വഭാവപരവും മാനസികവും ഭൗതികവു ആയ മനുഷ്യജീവിതത്തിന്റെ നാനാ വശങ്ങളെക്കുറിച്ച് പഠിച്ച് അതിന്റെ പരിമിതികൾക്കും അപ്പുറം അവരിലെ സാധ്യതകളെ ഉണർത്താൻ നോർത്ത് പറവൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രാർത്ഥന ഫൗണ്ടേഷന്റെ സമ്പൂർണ പിന്തുണയോടെ അതിരുകളിൽ ആയിരിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന പ്രാർത്ഥന ഫൗണ്ടേഷന്റെ സ്വപ്നത്തിന്റെ വിശാല വീക്ഷണം ചിൽഡ്രൻസ് വില്ലേജ് എന്ന നാമദേയത്തിൽ ചവറയിൽ പൂർത്തിയാകുന്നു. ഇത്തരുണത്തിൽ ഇതിന്റെ പിന്നിൽ കൈകോർത്ത എല്ലാവരോടുമുള്ള ചാവറ സ്പെഷ്യൽ സ്കൂളിന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തട്ടെ.
പഠനത്തോടൊപ്പം കലാപരവും കായികപരവുമായ പരിശീലനം നൽകുന്ന സ്പോർട്സ് ഗ്രൗണ്ട് ചാവറ പാർക്ക് കാർഷിക പ്രവർത്തനങ്ങൾ അക്കാദമിക് ആക്ടിവിറ്റീസ് എന്നിവ ഈ വിദ്യാലയത്തെ സമാനതകളിലാല്ലാത്തതാക്കുന്നു
പുതിയ സ്വപ്ന സാകാഷാൽ ക്കാരം
ശാരീരികവും ഭൗതികവുമായി വികസനത്തിൽ വൈകല്യമോ വൈകിയ വളർച്ചയോ കാണിക്കുന്ന ജനനം മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രൂപപ്പെടുത്തിയ ഒരു പ്രത്യേക ശുശ്രൂഷ വിഭാഗമാണ്ൽ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ.കുട്ടിയുടെ ജീവിതത്തിൽ ആദ്യഘട്ടത്തിൽ തന്നെ ഇടപെടുന്നത് മൂലം വികസന വൈകല്യങ്ങൾ കൂടുതൽ നിയന്ത്രിക്കപ്പെടുകയും കുട്ടി സാധാരണ ജീവിതത്തിലേക്ക് കൂടുതൽ സ്വാഭാവികമായി ചേരുകയും ചെയ്യുന്നു. ഇതിനുള്ള ബോധവൽക്കരണവും തെറാപ്പി സഹായവും സാധാരണ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണ് സമൂഹത്തിൽ സമ്പൂർണ്ണ പരിവർത്തനം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെ 2013 നോർത്ത് പറവൂരിൽ സ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റ് ആണ് പ്രർത്ഥന ഫൗണ്ടേഷൻ.
ചൈൽഡ് ഡെവലപ്മെന്റ് സെന്റർ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരോട് പക്ഷം ചേരുക പ്രാർത്ഥന ഫൗണ്ടേഷന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്സമൂഹത്തിൽ പിന്തുണ പെടുന്ന പ്രത്യേക ആവശ്യകതകൾ ഉള്ള കുട്ടികൾക്ക് അധ്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന പുതിയ കേന്ദ്രം ചവറ സ്പെഷ്യൽ സ്കൂൾ അങ്കണത്ത് മാത്രമാകാതെ നോർത്ത് പറവൂർ ബ്ലോക്കിന്റെ കീഴിൽ വരുന്ന 5 പഞ്ചായത്തിൽ ഉൾപ്പെടുന്ന കുട്ടികളെ കൂടെ ഇതിൽ ഉൾ ചേർക്കുന്നു എന്നത് പ്രാർത്ഥന ഫൗണ്ടേഷന്റെ സാമൂഹിക പ്രേതിഭതത്തയെ വെളിപ്പെടുത്തുന്നു. .ചലന സംസാര ബുദ്ധി പരിമിതികൾ കുറയ്ക്കാനുള്ള ബിഹേവിയർ തെറാപ്പി തെറാപ്പി സ്പീച്ച് തെറാപ്പി ഫിസിയോതെറാപ്പി പാരന്റ് ആൻഡ് ചൈൽഡ്കൗൺസിലിംഗ് റെമഡിയിൽ ടീച്ചിംഗ് മെഡിക്കൽ ഡോക്ടർ എന്നീ വിദഗ്ധരായവരുടെ സേവനങ്ങൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഇവിടെ ലഭ്യമാക്കുന്നു. ഇവരുടെ കൂട്ടുത്തരവാദിത്വത്തോടെ ശൈശവത്തിൽ തന്നെ തിരിച്ചറിയലും ഇടപെടലും ലഭിക്കേണ്ട കുട്ടികൾക്ക് സേവനങ്ങൾ ഇവിടെ ഉറപ്പുവരുത്തുന്നു.
ചവറ സ്പെഷ്യൽ സ്കൂളും പ്രാർത്ഥനയും ചേർന്നുള്ള ഈ സംരംഭം വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തിൽ മാറ്റം വരുത്തും എന്ന് പ്രതീക്ഷിക്കുന്നു.
ചവറ സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ ഉന്നമനത്തിനായി ഒരുക്കുന്ന ഓരോ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഓരോ ദിവസവും സവിശേഷമായ കഴിവുകൾ കുട്ടികളിൽ രൂപപ്പെടുത്തുവാനും സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനും അവർക്ക് പ്രാപ്തി നൽകുന്നു. അതിന്റെ വലിയ തെളിവാണ് 2025 ജൂലൈ മാസത്തിൽ ഛത്തീസ്ഗഡിൽ നടന്ന ബോച്ചേ ച്യെ മത്സരം വിഭാഗത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് അച്ചു പി എം എന്ന വിദ്യാർത്ഥി പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തതു. കൂടാതെ ഡാൻസ് പാട്ട് ബാൻഡ് ചെണ്ട ബാസ്ക്കറ്റ്ബോൾ മ്യൂസിക് തെറാപ്പി ഫുട്ബോൾ എന്നിവയും ഇവിടെ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
ചുരുക്കത്തിൽ ചാവറയുടെ ചരിത്രം തുടരുമ്പോൾ ഡെവലപ്മെന്റ് സെന്റർ കൂനമാവിന്റെ തന്നെ വിജയമാണ്
CHAVARA SPECIAL SCHOOL FOR MENTALLY RETARDED KOONAMMAVU
BRIEF'HISTORY
Chavara Special School for Mentally Retarded Children under C.M.C Vimala Province Emakulam was started on August 8e 1991 attzched to ST.Tresa's convent koonammavu. This institution was registered according to Societies Registration Act (ER.311194) our financial source depends on Central Government grant-in-aid started &om 1998-1999.We started aboarding in the year 2001as a memorial of the 10ft anniversary of the school with all facilities for 50 students. We got temporary Recognition for the School &om general education department in the basis of PWD Act (XAD0A8/2014) at d renewed with effect from 21912014. Thers we started a Convent by the name 'Madona' for the protection and care of the children in the boarding. After the completion of the building 9 Sisters guided by Sr. Ephrem Stayed with the Children. It was on 1$ June 2005 we opened a Separate wing as Vocational Training Ce.ntre for the Children above 18 years old and was registered according to PWD Act the year 2011. ln this academic year we have 30 Children in the boarding and total 278 students in our School. We have facilities for the following items
Special Education
Occupational Therapy
Physiotherapy unit
Speech Therapy Unit
Sensory integration Room for Autistic Children
Band set
NIOS
Vocational Training Centre
I T Centre
.Basket Ball Ground
Hand Ball Settings
Traasportation Facilities
Chavara park
We use the above started facilities and man power for the all round development of o,.g disabied children. There are 45 staff (teaching &, Non teaching) in this institution We th.anktc God almighty, Ministry of Social Justice and Ernporverment and all our well wishers for supporting and guiding us all through these 30 years to work for the upliftment of our Chiidren with special needs with love and joy.