തൈര് സാദം (Curd Rice)


ചോറ് - 2 കപ്പ്‌

ചെറിയ ഉള്ളി - 4

ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ക്യാരറ്റ് - പകുതി

തക്കാളി - 1

പച്ചമുളക് - 2

മല്ലിയില - കുറച്ച്

കറിവേപ്പില - 1 തണ്ട്

തൈര് - 2 കപ്പ്‌


എണ്ണ - 2 ടേബിൾ സ്പൂൺ

കടുക് - ¼ ടീസ്പൂൺ

ഉഴുന്ന് പരിപ്പ് - ½ ടീസ്പൂൺ

കടലപ്പരിപ്പ് - 1 ടീസ്പൂൺ

ഉണക്കമുളക് -1

കറിവേപ്പില - കുറച്ച്

വെളുത്തുള്ളി - 2-3


ഒരു പാത്രത്തിൽ ചോറ്, സവാള, ക്യാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില അരിഞ്ഞത് കറിവേപ്പില, ഉപ്പ്, തൈര് എല്ലാം കൂടെ നന്നായി കൈ കൊണ്ടു ഇളക്കുക.


ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടുകും, ഉഴുന്ന് പരിപ്പും, ഒരു ഉണക്കമുളകും കൂടെ ഇട്ട് വഴറ്റി സാദത്തിൽ ഒഴിച്ച് ഇളക്കുക. സാദം റെഡി.