Fish Biryani  (ഫിഷ് ബിരിയാണി )


ഫിഷ് വറുക്കുവാൻ ആവശ്യമായ ചേരുവകൾ 


മീൻ ( നെയ്മീൻ )  - 1/2 കിലോ 

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന് 

കുരുമുളകുപൊടി - 1 /2 ടീസ്പൂൺ

ഗരം  മസാല പൊടി - 1 ടീസ്പൂൺ


ബിരിയാണി മസാലയ്ക്ക് ആവശ്യമായ ചേരുവകൾ


അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

കിസ്മിസ്  - ആവശ്യത്തിന് 

എണ്ണ - 5 ടേബിൾസ്പൂൺ 

കറിവേപ്പില - കുറച്ച്

ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 2 ടേബിൾസ്പൂൺ

സവാള - 3

തക്കാളി - 2

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

മുളകുപൊടി - 1/2 ടേബിൾസ്പൂൺ

ഗരം  മസാല പൊടി - 1 ടേബിൾ സ്പൂൺ

കുരുമുളകുപൊടി - 1 /4 ടീസ്പൂൺ

മല്ലിപ്പൊടി - 1  ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന

തൈര് - 2 ടേബിൾസ്പൂൺ

മല്ലിയില  - കുറച്ച് 

പുതിന - കുറച്ച് 


റൈസിന് ആവശ്യമായ ചേരുവകൾ


നെയ്യ് - 3 ടേബിൾസ്പൂൺ

എണ്ണ - 2 ടേബിൾസ്പൂൺ

പേരുംജീരകം - 1 ടീസ്പൂൺ 

ഗ്രാമ്പു - 5 

പട്ട - 1 കഷ്ണം 

ഏലക്ക - 5 

തക്കോലം - 1 

ജാതി പത്രി -  കുറച്ച് 

ബേ ലീഫ് -  കുറച്ച് 

കറിവേപ്പില - കുറച്ച്

പച്ചമുളക് കീറിയത്  - 2

വെളുത്തുള്ളി അരിഞ്ഞത്  - 1 ടേബിൾസ്പൂൺ

സവാള - 1

ക്യാരറ്റ് - 1

വെള്ളം - 3 ഗ്ലാസ്സ്

ജീരകശാലറൈസ് - ഒന്നര ഗ്ലാസ്സ്

ഉപ്പ് - ആവശ്യത്തിന് 

മല്ലിയില  - കുറച്ച് 

പുതിന - കുറച്ച് 

പാല് - 2 ടേബിൾസ്പൂൺ 

മഞ്ഞൾപൊടി - 2 നുള്ള്‌



തയ്യാറാക്കുന്ന വിധം


പാനിൽ കുറച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു സവാള കനം കുറച്ചു അരിഞ്ഞതിട്ട് ഗോൾഡൻ ബ്രൗൺ നിറമായാൽ വറുത്തെടുക്കുക.


മീനിൽ അല്പം മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്‌, അല്പം വിനാഗിരി  ചേർത്തു തിരുമ്മി അര മണിക്കൂർ വച്ചശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് മീൻ  അതിലിട്ട് ഫ്രൈ ചെയ്തു മാറ്റിവെക്കുക. 


ഇതേ പാനിൽ തന്നെ അതേ  എണ്ണയിൽ ആദ്യം കറിവേപ്പില, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്ഇട്ട് നന്നായി വഴറ്റുക. പകുതി വഴന്നാൽ അതിലേക്ക് സവാളയിട്ട് വഴറ്റുക. അതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് വഴന്നു വന്നാൽ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാലപ്പൊടി,മല്ലിപ്പൊടി ഇത്രേം ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക.ആവശ്യത്തിന് ഉപ്പ്‌, മല്ലിയില, പുതിനയില അരിഞ്ഞത് ചേർത്ത് നന്നായി  ഇളക്കുക . അതിനുശേഷം തൈര് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് വറുത്തു വച്ച മീനു ഇട്ടു ഇളക്കുക. കുറച്ചു നേരം നന്നായി വേവിച്ചതിനു ശേഷം മാറ്റി വക്കുക.


ഒരു പാത്രത്തിൽ ആദ്യം നെയ്യ്,  എണ്ണ ഒഴിച്ച് ചൂടായാൽ പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ് ഇത്രേം ഇട്ട് ഫ്രൈ ചെയ്യുക. ഇതിലേക്ക്  പച്ചമുളക് കീറിയത്, കുറച്ച് കറിവേപ്പില,  വെളുത്തുള്ളി അരച്ചത് , സവാള, ക്യാരറ്റ് അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് 3 ഗ്ലാസ്സ് വെള്ളവും ആവശ്യത്തിന് ഉപ്പും, കുറച്ച് മല്ലിയില, അല്പം നെയ്യ്,  ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചാൽ ഒന്നര ഗ്ലാസ്സ് കഴുകി വൃത്തിയാക്കിയ റൈസ് ഇട്ട് അടച്ചുവച്ചു വേവിക്കുക. 


ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മീൻ  മസാല ആദ്യം ഇടുക. അതിനു മുകളിലായി വേവിച്ച റൈസ് ഇട്ട് അടച്ചു വച്ചു 10 മിനിറ്റ് ദം ( പാത്രത്തിന്റെ മുകളിൽ അടപ്പു വച്ച് അതിനു സൈഡിലായി മൈദ / ഗോതമ്പ് മാവ് കുഴച്ചത് ഒട്ടിച്ചു കാറ്റു പുറത്തേക്കു പോകാതെ അടച്ചു മുകളിൽ കനൽ ഇടുക ) ഇടുക. 10 മിനിറ്റ് കഴിഞ്ഞാൽ ചൂടോടെ സെർവിങ് പ്ളേറ്റിലേക്ക് മാറ്റുക..