Holy Qurbana Timings
Sunday: 7.00 am, 10.00 am
Monday to Saturday: 6.30 am
NB: Second Saturdays: Marian Night begins with Holy Qurbana @ 5.00 pm
VICAR
Fr Jacob Rathappillil
📱9947511494
Official Contact
For official matters of the church Call/Message/WhatsApp:
📱90745 59944
📧stsebastianschurchpannimattom@gmail.com
ചരിത്ര വഴിയിൽ
1952 മാർച്ച് 16-ന് പന്നിമറ്റത്ത് ആദ്യമായി കലയന്താനി പള്ളി വികാരിയായിരുന്ന ബഹു. വർഗ്ഗീസ് മോതകുന്നേൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. 1955 മാർച്ച് മാസം മുതൽ ഇവിടെ എല്ലാ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. താൽക്കാലികമായി നിർമ്മിച്ച ഷെഡിലായിരുന്നു വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്.
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ 1954 ഫെബ്രുവരി 13, 14 തീയതികളിൽ ആദ്യമായി തിരുനാൾ നടത്തി. 1956 ആഗസ്റ്റ് പതിനാറാം തീയതി മുതൽ ഇവിടെ ബഹു. മത്തായി ഏനാനിക്കലച്ചൻ താമസിച്ചു കുർബാന ചൊല്ലി തുടങ്ങി. 1956 സെപ്റ്റംബർ 7-ന് ആദ്യ വെള്ളിയാഴ്ച ഭക്തി ഇടവകയിൽ നടപ്പാക്കി. 1956 സെപ്റ്റംബർ 22-ന് പള്ളിയിൽ സക്രാരി സ്ഥാപിച്ചു വിശുദ്ധ കുർബാന സൂക്ഷിക്കാൻ തുടങ്ങി. 1957 മെയ് 1-ന് പന്നിമറ്റം ഒരു സ്വതന്ത്ര ഇടവകയായി. 1959 മാർച്ച് ഏഴാം തീയതി ഇവിടെ ആരംഭിച്ച നിത്യസഹായം മാതാവിൻറെ നൊവേന ഉത്തരോത്തരം പ്രസിദ്ധമാവുകയും ആയിരക്കണക്കിന് ഭക്തജനങ്ങളെ ഈ കൊച്ചു ദേവാലയത്തിലേക്ക് ഇന്നും ആകർഷിക്കുകയും ചെയ്യുന്നു.
1960 ആഗസ്റ്റ് 15-ന് പുതിയ പള്ളിക്കുള്ള ശിലാസ്ഥാപനം അപ്പോഴത്തെ വികാരിയായിരുന്ന ബഹു. ജോർജ് നമ്പ്യാപറമ്പിലച്ചൻ നിർവഹിച്ചു. 1968 ജനുവരി 29-ന് കോതമംഗലം രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമുഴിപ്പിതാവ് പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.
Reach us here...
St Sebastian's Church,
Pannimattom P.O.,
Thodupuzha, Pin – 685588