പന്നിമറ്റം - ഇടവകചരിത്രം
20-ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ റബർ കൃഷിക്കായി കടന്നുവന്ന യൂറോപ്യന്മാർ വെള്ളിയാമറ്റത്ത് താവളമടിച്ച് കൃഷി ആരംഭിച്ചു. വെള്ളിയാമറ്റത്തിൻ്റെ വടക്കുഭാഗത്തായി മൂന്ന് വശ ങ്ങളും മലകളാൽ ചുറ്റപ്പെട്ട്, കാട്ടുപന്നികളുടെ വിഹാരകേന്ദ്ര മായിരുന്ന കാട്ടുപ്രദേശത്തിന് പന്നിമറ്റം എന്ന് അവർ പേരിട്ടു എന്നാണ് ഐതിഹ്യം. കഠിനാദ്ധ്വാനികളായ നമ്മുടെ പൂർവ്വി കരുടെ പരിശ്രമം കൊണ്ട് ഫലഭൂയിഷ്ഠമായ ഈ പ്രദേശം വാസയോഗ്യമായി രോഗങ്ങളും പകർച്ചവ്യാധികളും അകറ്റി എല്ലാ സമ്യദ്ധിയും നൽകിയ ദൈവത്തിന് വസിക്കാൻ ഒരു ആലയം തങ്ങളുടെ പ്രദേശത്ത് ഉണ്ടാകണമെന്ന ആഗ്രഹവുമായി അവർ കലയന്താനി പള്ളി വികാരിയായിരുന്ന മൊതകുന്നേൽ വർഗീസ് അച്ചനെ സമീപിച്ചു. വി. സെബസ്ത്യാനോസിൻ്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും അച്ചൻ വാഗ്ദാനം ചെയ്തു. ദാനമായി കിട്ടിയതും പണം പിരിച്ച് വാങ്ങിയതുമായ സ്ഥലത്ത് അവർ ഒരു ഷെഡ് നിർമ്മിച്ചു. അങ്ങനെ 1952 മാർച്ച് 16 ന് ആദ്യമായി പന്നിമറ്റത്ത് വി. കുർബാന അർപ്പിച്ചു. തങ്ങളുടെ സ്വപ്പ്നം പൂവണിഞ്ഞതിൽ അവർ സന്തോഷ പുളകിതരായി.
1954-ൽ കൂടുതൽ സൗകര്യപ്രദമായ ഒരു ഷെഡ് പന്നിമറ്റത്ത് നിർമ്മിക്കപ്പെട്ടു. എന്നിരുന്നാലും സ്ഥിരമായി വി. കുർബ്ബാന അർപ്പണത്തിനുള്ള അനുവാദം ലഭിച്ചിരുന്നില്ല. 1955 മാർച്ച് മാസത്തിൽ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വി. കുർബ്ബാന അർപ്പിക്കാൻ അനുവാദം ലഭിക്കുകയും അതനു സരിച്ച് കലയന്താനി പള്ളിയിലെ വികാരിയച്ചന്മാർ ഇവിടെ യെത്തി ദിവ്യബലി അർപ്പിക്കുകയും ചെയ്തിരുന്നു.
1956 ആഗസ്റ്റ് 16-ാം തീയതി പന്നിമറ്റത്ത് സ്ഥിര മായി വി. കുർബാന അർപ്പിക്കുന്നതിന് അനുവാദം ലഭിച്ചതോടെ ബഹുമാനപ്പെട്ട ഏനാനിക്കൽ മത്തായി അച്ചൻ ഇവിടെ താമ സിച്ച് വി. കുർബ്ബാന അർപ്പിക്കാൻ ആരംഭിച്ചു. അതേ വർഷം സെപ്തംബർ 22-ാം തീയതി മുതൽ പള്ളിയിൽ സക്രാരി സ്ഥാപിച്ച് വി. കുർബ്ബാന സൂക്ഷിച്ച് ആരാധിക്കപ്പെടുന്നു.
1956 സെപ്തംബർ 9-ന് ഇടവകയിൽ വിശ്വാസപരിശീ ലനം ആരംഭിച്ചു. ഇന്ന് 15 അദ്ധ്യാപകരുടെ നേതൃത്വത്തിൽ 12-ാം ക്ലാസുവരെ മുന്നൂറിലേറെ കുട്ടികൾ ദൈവീക ജ്ഞാനത്തിൽ വളർന്നുകൊണ്ടിരിക്കുന്നു.
1957 ജനുവരി 10-ാം തീയതി മാർ മാത്യു പോത്തനാമുഴി പിതാവ് കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി അഭി ഷിക്തനായി അതേവർഷം മെയ് 1-ാം തീയതി പന്നിമറ്റം ഒരു ഇടവകയായി ഉയർത്തപ്പെടുകയും ഇവിടെ വി. കുർബ്ബാന അർപ്പിക്കാൻ നിയമിതനായിരുന്ന ബഹു. ഏനാനിക്കൽ അച്ചൻ വികാരി അച്ചനായി ചാർജ്ജ് ഏറ്റെടുക്കുകയും ചെയ്തു.
1957 ജൂലൈ 12-ാം തീയതി ബഹു ജോർജ്ജ് നമ്പ്യാപറമ്പിൽ അച്ചൻ വികാരിയായി ഇടവകയിലേക്ക് കടന്നു വന്നു. ഇടവകയുടെ മുഖ്യശില്പിയായി അനുസ്മരിക്കപ്പെടുന്ന അച്ച നാണ് നിത്യസഹായമാതാവിൻ്റെ നൊവേന ആരംഭിച്ചതും ഇന്നു കാണുന്ന പള്ളിയുടെ പണിക്ക് തുടക്കം കുറിക്കുകയും ചെയ്തത്. ദൈവാനുഗ്രഹത്തിൻ്റെ നീർച്ചാലായ നിത്യസഹാ യമാതാവിന്റെ നൊവേന 1959 മാർച്ച് 7-ാം തീയതിയാണ് ആരം ഭിച്ചത്. അനേകർക്ക് അനുഗ്രഹപൂമഴയായി അത് ഇന്നും ഇടവ കയിൽ തുടരുന്നു.
1960 ആഗസ്റ്റ് 15-ാം തീയതിയാണ് ഇന്നു കാണുന്ന പന്നി മറ്റം പള്ളിയുടെ ശിലാസ്ഥാപനം നടന്നത്. നവംബർ 1-ാം തിയതി പണികൾ ആരംഭിച്ചു. പണമായി സഹായിക്കാൻ കഴി യാത്തവർക്കായി ശ്രമദാനമായിട്ടാണ് പണി മുന്നേറിയത്.
1961 ആഗസ്റ്റ് 4-ാം തീയതി ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹം നമ്മുടെ ഇടവകയിൽ സേവനമാരംഭി ച്ചു ദാനമായി കിട്ടിയ ചെറിയ കെട്ടിടത്തിൽ ആദ്യം ആരംഭിച്ച മഠം 2000 നവംബർ 28-ന് ഇപ്പോഴുള്ള സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. വികാരിയച്ചനോട് ചേർന്ന് വിശ്വാസപരിശീലനം, ആദ്യ കുർബ്ബാനസ്വീകരണം, സൈര്യലേപനം തുടങ്ങിയവയുടെ പരി ശീലനത്തിനും മറ്റ് ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളിലും അവർ സഹായിക്കുന്നു. അതോടൊപ്പം അനുഗ്രഹനികേതൻ സ്പെഷ്യൽ സ്കൂൾ, ജയ്റാണി കിൻ്റർ ഗാർട്ടൻ എന്നിവയും ബഹു. സിസ്റ്റേഴ്സിൻ്റെ നേതൃത്വത്തിൽ ഇടവകയെ ഉയരങ്ങളിലേക്ക് നയിക്കുന്നു.
1964 ഏപ്രിൽ 10-ാം തീയതി ബഹു. ജോസഫ് ഇടപ്പാട്ടുകാവുങ്കൽ അച്ചൻ വികാരിയായി ചാർജെടുത്തു. അച്ചനാണ് സിമന്റ്റ് ക്ഷാമം മൂലം മുടങ്ങിക്കിടന്ന പള്ളി പണി പൂർത്തി യാക്കി മനോഹരമായ ദൈവാലയമാക്കിയത്. 1968 ജനുവരി 29-ാം തീയതി ബഹു. കോതമംഗലം രൂപതാ മെത്രാൻ മാർ മാത്യു പോത്തനാമുഴി പിതാവ് പള്ളി വെഞ്ചിരിച്ചു.
1968 ഏപ്രിൽ 3ന് ബഹു. ജോസഫ് കൂട്ടുങ്കൽ അച്ചൻ പള്ളി വികാരിയായി കടന്നുവന്നു. പള്ളിയിൽ പാരി ഷ്ഹാൾ, മണിമാളിക എന്നിവയുടെ പണി പൂർത്തിയാക്കിയത് അച്ചനാണ്. 1972 ജനുവരി 22-ാം തീയതി പള്ളി തിരുനാളിനോ ടനുബന്ധിച്ച് മുത്തോട്ടിൽ വി. അന്തോണീസിൻ്റെ കപ്പേള വെഞ്ചിരിച്ചു. ആ ഭാഗത്തുള്ളവരുടെ ശ്രമഫലമായിട്ടാണ് കപ്പേള ഉയർന്നുവന്നത്. ഇപ്പോഴും എല്ലാ ചൊവ്വാഴ്ചകളിലും വി. അന്തോണീസിന്റെ നൊവേന നടത്തപ്പെടുന്നു.
1972 ഏപ്രിൽ 20-ാം തീയതി പള്ളി വികാരിയായി ബഹു. മാത്യു പൂനാട്ടച്ചൻ നിയമിതനായി. പള്ളിയുടെ തേപ്പ്, വയറിംഗ് തുടങ്ങിയ പണികൾ പൂർത്തീകരിച്ചത് അച്ചനാണ്. 1974 ജൂൺ 8-ന് പുതിയ വികാരിയായി ബഹു. തോമസ് തെക്കേക്കരയച്ചൻ ഇടവകയിൽ സേവനമാരംഭിച്ചു. 1975 നവംബർ 15 ന് പള്ളിക്ക് ദാനമായി കിട്ടിയ സ്ഥലത്ത് ഒരു ആശുപത്രി സ്ഥാപിക്കുവാൻ തീരുമാനിച്ചു. ആശുപത്രിയുടെ ചുമതല ചേർത്തല ഗ്രീൻഗാർഡൻസിലെ അസ്സീസി സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു. 1977 മെയ് 22-ന് അസ്സീസി മഠത്തിന്റെയും മരിയൻ ആശുപത്രിയുടെയും ഉദ്ഘാടനവും വെഞ്ചിരിപ്പും ബഹു. മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് നിർവ്വഹിച്ചു. മതബോധനം, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ബഹു. സിസ്റ്റേഴ്സ് ഇടവകയ്ക്ക് ആശ്വാസമാകുന്നു. 1978 ജൂലൈ 13-ാം തീയതി വിൻസെൻഷ്യൻ സഭയിലെ ബഹു. ജയിംസ് പാലിയക്കുന്നേലച്ചൻ വികാരിയായി. 1980 മെയ് 15–ന് പുതിയ വികാരിയായി ബഹു. ജോൺ വലിയമറ്റമച്ചൻ നിയമിതനായി.
1984 മെയ് 5-ന് വലിയമറ്റമച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. മാത്യു മുണ്ടയ്ക്കലച്ചൻ വികാരിയായി ഇടവകയിലേക്ക് കട ന്നുവന്നു. ഈശോയച്ചൻ എന്നറിയപ്പെട്ടിരുന്ന അച്ചൻ ഇടവകയെ ആത്മീയമായി ഏറെ വളർത്തിയ വ്യക്തിയാണ്. ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളില്ലായിരുന്ന കാലത്ത് ആത്മീയകാര്യങ്ങൾക്കായി മേത്തൊട്ടി, മുത്തിയുരണ്ടയാർ എന്നീ സ്റ്റേഷൻ പള്ളികൾ ഈശോയച്ചൻ സ്ഥാപിച്ചതാണ്. മുത്തിയുരുണ്ടയാർ പള്ളി ഇന്ന് ഇടുക്കി രൂപതയുടെ ഭാഗമാണ്.
1988 ഒക്ടോബർ 1-ാം തീയതിയാണ് കോതമംഗലം രൂപ താദ്ധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് മേത്തൊ ട്ടിയിലെ ആദ്യ പള്ളി വെഞ്ചിരിച്ചത്. ഈശോ അച്ചന്റെ നേത്യ ത്വത്തിൽ ചാവറ ഏലിയാസ്, അൽഫോൻസ, തിരുഹൃദയ കപ്പേളകൾ സ്ഥാപിതമായി.
1991 ഏപ്രിൽ മാസത്തിൽ ഈശോയച്ചൻ ഇടവകയോട് വിടപറയുകയും ബഹു ജോസഫ് കോയിക്കക്കുടിയച്ചൻ വികാ രിയായി നിയമിതനാവുകയും ചെയ്തുതു. ഇപ്പോഴുള്ള മനോഹ രമായ പള്ളിമുറിയുടെയും മേത്തൊട്ടിയിലെ പള്ളിയുടെയും പണി പൂർത്തിയായത് അച്ചൻ്റെ കാലത്താണ്.
1996 മെയ് മാസത്തിൽ ഇടവക വികാരിയായി നിയമിത നായ ബഹു ആന്ററണി പുതുശ്ശേരി അച്ചൻ്റെ കാലത്താണ് പുതിയ പള്ളിമണി വാങ്ങിയതും ഇടിമിന്നലേറ്റ് നശിച്ചുപോയ പള്ളി യുടെ മുഖവാരം മനോഹരമായി പുനർനിർമ്മിച്ചതും.
1999 മെയ് 29-ാം തീയതി പുതുശേരിയച്ചന് പകരമായി ബഹു. ജോയി അറയ്ക്കലച്ചൻ വികാരിയായി കടന്നുവന്നു. പന്നി മറ്റത്ത് വി. കുർബ്ബാന അർപ്പിക്കപ്പെട്ടതിൻ്റെ സുവർണ്ണജൂബിലി 2002-ൽ വളരെ മനോഹരമായി ആഘോഷിച്ചു. ജൂബിലി വർഷ ത്തിൽ അൻപതുവർഷം ദൈവം ചൊരിഞ്ഞ എല്ലാ നന്മകൾക്കും ഇടവകജനം നന്ദി അർപ്പിച്ചു. മദ്ബഹ സീലിംഗ് നടത്തിയത് ജോയി അച്ചന്റെ കാലത്താണ്. 2002 മെയ് മാസത്തിൽ സ്ഥലം മാറിപ്പോയ ബഹു. ജോയി അറയ്ക്കലച്ചന് പകരമായി ബഹു. മാത്യു തെക്കേക്കരയച്ചൻ നിയമിതനായി. അച്ചനാണ് പള്ളി യുടെ മദ്ബഹ ഒഴികെയുള്ള ഭാഗങ്ങൾ സീലിംഗ് നടത്തിയത്.
2005 മെയ് മാസത്തിൽ ബഹു. ജോൺ മറ്റപ്പിള്ളിൽ അച്ചൻ ഇടവക വികാരിയായി കടന്നുവന്നു. പള്ളിയും പള്ളിമുറ്റവും ടൈൽ വിരിച്ച് മനോഹരമാക്കിയതും സെമിത്തേരിയിലെ കപ്പേള പണികഴിപ്പിച്ചതും മദ്ബഹ നവീകരിച്ചതും അച്ചന്റെ കാലത്താണ്.
അഞ്ചുവർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പ്പോയ ബഹു. മറ്റപ്പിള്ളിലച്ചന് പകരമായി ബഹു. മാത്യൂസ് നന്ദളത്തച്ചൻ നിയമിതനായി. പന്നിമറ്റം ഇടവകയ്ക്കായി കൂടു തൽ സൗകര്യപ്രദമായ പാരിഷ് ഹാൾ നിർമ്മാണത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചത് അച്ചൻ്റെ കാലത്താണ്. പിന്നീട് മുന്ന് മാസക്കാലത്തേക്ക് ബഹു. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ അച്ചൻ ഇടവകയിൽ സേവനമനുഷ്ഠിച്ചു.
2011 മെയ് മാസത്തിൽ ബഹു. മാത്യു ചന്ദ്രൻകുന്നേൽ അച്ചൻ വികാരിയായി ഇടവകയിൽ ചാർജെടുത്തു. വിശാലമായ പാരിഷ്ഹാൾ പണിതീർത്തത് അച്ചൻ്റെ കാലത്താണ്. 2013 മെയ് 25-ാം തിയതി ബഹു. ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് പാരി ഷ്ഹാൾ വെഞ്ചിരിച്ചു.
2015 മെയ് മാസം ബഹു. ജോൺ കടവനച്ചൻ പള്ളി വികാ രിയായി ചാർജെടുത്തു. ദൈവാലയത്തിൻ്റെ മുൻവശത്തുള്ള ലൂർദ്ദ് മാതാവിൻ്റെ ഗ്രോട്ടോ അച്ചൻ്റെ കാലത്ത് പണി കഴിപ്പിച്ച താണ്. മേത്തൊട്ടി പള്ളിയുടെ ഷീറ്റ് മേയുകയും അൾത്താര നവീകരിച്ച് പള്ളി സീലിംഗ് നടത്തിയതും ഈ സമയത്താണ്.
ഇടവകയുടെ കീഴിൽ സെൻ്റ് ജോസഫ് എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നു. ആധ്യാത്മികതയിൽ ഊന്നിനിന്ന് വിദ്യാഭ്യാ സമേഖലയിലും കലാകായികരംഗത്തും എന്നും നാടിന് അഭി മാനമായി സെൻ്റ് ജോസഫ് എൽ.പി. സ്കൂൾ നിലകൊള്ളുന്നു.
1949-ൽ പണിത സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് മോശമായതിനാൽ പുതിയ കെട്ടിടത്തിന് 2017 മെയ് 13-ാം തീയതി ഫാത്തിമ മാതാ ദർശന ശതാബ്ദി ദിനത്തിൽ ബഹു. ജനറാളച്ചൻ റവ. ഡോ. ജോർജ്ജ് ഒലിയപ്പുറം ശിലാ സ്ഥാപനം നടത്തി.
ഇന്നലെകൾ കഷ്ടപ്പാടിൻ്റെയും കഠിനാദ്ധ്വാനത്തിന്റെതുമാണ്. നാളെയും അങ്ങനെ തന്നെ. ഇന്നലെകളാണ് നമ്മെ മുന്നേറാൻ പ്രചോദിപ്പിക്കേണ്ടത്. ഒരു നാടിന്റെ കൂട്ടായ പ്രയതത്തിന്റെ, കഠിനാദ്ധ്വാനത്തിൻ്റെ ചരിത്രമാണ് നാമിവിടെ കണ്ട ത്. നിത്യസഹായമാതാവിൻ്റെ കരം പിടിച്ച് ഒരു ജനത ഓടി ത്തുടങ്ങിയ ഓട്ടത്തിൻ്റെ ചരിത്രമാണിത്. പിൻതിരിഞ്ഞ് നോക്കാതെ ഈ ഓട്ടം തുടരേണ്ടത് നാമോരോരുത്തരുമാണ്. അമ്മയുടെ കരം പിടിച്ച് വികാരിയച്ചന്മാരോടൊപ്പം, സന്യസ്തരോടൊപ്പം ഈശോയിലേക്കുള്ള ഈ ഓട്ടം നമുക്ക് തുടരാം. വഴി തെറ്റാതെ.....