എന്റെ ചുറ്റും നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് ഫേസ് ബുക്ക്, വേഡ്പ്രസ്സ്, ബ്ലോഗ്, ഗൂഗിൾ പ്ലസ്സ് എന്നിങ്ങനെയുള്ള വിവിധ സാമൂഹ്യമാദ്ധ്യമങ്ങൾ ഞാൻ ഉപയോഗിക്കുന്നത്. എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നതോ വിയോജിക്കുന്നതോ ആയ അഭിപ്രായങ്ങൾ വായനക്കാർക്ക് രേഖപ്പെടുത്താം. അഭിപ്രായം ആ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണെങ്കിൽ കഴിവതും എന്റെ മറുപടിയും ഞാൻ രേഖപ്പെടുത്തും. ആ പോസ്റ്റുമായി ഒരു ബന്ധവും ഇല്ലാത്ത അഭിപ്രായം ആണെങ്കിൽ ആ അഭിപ്രായം നീക്കം ചെയ്യപ്പെടും.
പോസ്റ്റിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ പരസ്പരബഹുമാനം പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഒരു പൊതുസ്ഥലത്താണ് പറയുന്നതെന്നും അതുകൊണ്ട് തന്നെ മാന്യവും സഭ്യവും ആയിരിക്കണം എന്നും എന്റെ വിവിധ പോസ്റ്റുകളിൽ വരുന്ന അഭിപ്രായങ്ങളുടെ കാര്യത്തിൽ എനിക്ക് നിർബന്ധം ഉണ്ട്. അങ്ങനെ അല്ലാത്ത അഭിപ്രായങ്ങൾ മുന്നറിയിപ്പ് ഇല്ലാതെ തന്നെ നീക്കം ചെയ്യപ്പെടും. തുടർച്ചയായി സഭ്യേതരവും മറ്റുള്ളവരെ വ്യക്തിഹത്യചെയ്യുന്നതുമായ അഭിപ്രായം രേഖപ്പെടുത്തുന്നവരെ എന്റെ വാളിൽ തുടർന്ന് അഭിപ്രായം രേഖപ്പെടുത്തുന്നതിൽ നിന്നും സ്ഥിരമായി തടയുന്നതും ആയിരിക്കും. ആരോഗ്യകരമായ വിമർശനങ്ങൾ എല്ലായിപ്പോഴും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിറുത്തിക്കൊണ്ട് തന്നെ സൗഹൃദങ്ങൾ തുടർന്നുപോവുക എന്നതാണ് എന്റെ നയം. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.