TROLLS
ചെല്ലപ്പൻ പതിവ് പോലെ പണിയ്ക്ക് പോയി. അഞ്ചുമണിയടിയ്ക്കുന്നത് വരെ ജോലി ചെയ്തു!!! അഞ്ചു മിനുട്ട് കൂടി ജോലി ചെയ്താൽ ആ പണി കഴിഞ്ഞേനെ!! പക്ഷെ ചെയ്യില്ല!!! കൃത്യം 9മണിയ്ക്ക് പണി തുടങ്ങും,10 മുതൽ 11 വരെ ബ്രേക്ഫാസ്റ് ബ്രേക്ക്!!! 11 മണിയ്ക്ക് വീണ്ടും പണി തുടങ്ങും!! 12.45 ലഞ്ച് ബ്രേക്ക്!! 1.45 വരെയാണെങ്കിലും പണി തുടങ്ങുമ്പോൾ 2.15 ആവും!! 4മണിയ്ക്ക് ടീ ബ്രേക്ക്!! അരമണിക്കൂർ!! 4.30നു പണി തുടങ്ങി, അഞ്ചു മണിയുടെ സൈറൺ മുഴങ്ങുമ്പോൾ ഡ്യൂട്ടി അവസാനിച്ചു!!
രണ്ടു പറ നിലമുള്ള മുതലാളി 1000 രൂപ കൂലിയായി കൊടുക്കുന്നു!! ഇതു പോരാ!! ഇപ്പോൾ 1100 രൂപയാണ് ഞങ്ങളുടെ കൂലി!! മുതലാളി 100 രൂപ കൂടി കൊടുക്കുന്നു!! "". ചെല്ലപ്പാ ""!! അഞ്ചു മിനിറ്റ് കൊണ്ട് ആ വരമ്പു കൂടി കോരി വയ്ക്കാമല്ലോ!! അതൂടെ അങ്ങ് ചെയ്തൂടെ?!"" പാവം മുതലാളി കെഞ്ചുന്നു!! " അതു ശരിയാവില്ല സർ!! യൂണിയൻ ചോദിക്കും!!" "അഞ്ചു മണി കഴിഞ്ഞില്ലേ!! ഇന്നിത്രയേ പറ്റൂ "!! ചെല്ലപ്പൻ അറുത്തു മുറിച്ചു പറഞ്ഞു!!!
ചിങ്ങത്തിലും, മകരത്തിലും പുന്നെല്ല് കുത്തി ഉണ്ടിരുന്ന മുതലാളി, പിന്നീട് ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വരുന്ന അരി, വാങ്ങി ഉണ്ണാൻ തുടങ്ങി!!!
വയലുകൾ തരിശായി!! അവിടെ പുതിയ വീടുകൾ ഉയർന്നു!! ചേറ്റു കണ്ടങ്ങൾ താറവും, കുളക്കോഴിയും മുങ്ങാംകുഴി ഇടുന്ന, പോത്തുകൾ അലഞ്ഞു തിരിയുന്ന ഇടങ്ങൾ ആയി!!
നമുക്ക് ഉണ്ണാൻ, തമിഴന്റെയും, തെലുങ്കന്റെയും, വിയർപ്പൊഴുകിയ അരി മണികൾ ഉണ്ടല്ലോ!!!
ചെല്ലപ്പന് ഇപ്പോൾ വല്ലപ്പോഴും പണി കിട്ടിയാലായി!! ഇപ്പോൾ പഴയ വാശിയില്ല!! യൂണിയന്റെ പ്രസക്തി, കർഷകർ ഇല്ലാതായതോടെ നഷ്ടപ്പെട്ടു!!
അങ്ങനെ ഇന്ന് രാവിലെ ചെല്ലപ്പന് ഒരു മൈക്കാട് പണി തരപ്പെട്ടു!! കൂടെയുള്ള മേശിരിമാരും കയ്യാളുകളും എല്ലാം ബംഗാളികൾ!! അവർ വിയർത്തൊലിച്ചു പണി ചെയ്യുകയാണ്!! അവകാശബോധം മാറ്റി വച്ചു, ചെല്ലപ്പനും സിമെന്റ് ചുമന്നു!!
1200 രൂപയിൽ കമ്മീഷൻ കുറച്ചു 1000 രൂപ ചെല്ലപ്പന് ലഭിച്ചു!! .
അതു സന്തോഷ പൂർവ്വം കൈപ്പറ്റി, ചെല്ലപ്പൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു!!! അരിയും, സമാനങ്ങളും വാങ്ങി!! 650 രൂപ!! ഒരു പൈയിന്റ്!! 350രൂപ!! കയ്യിൽ നയാപൈസ ഇല്ല!! പെട്രോൾ തീർന്ന സ്കൂട്ടർ വഴിയിൽ വച്ചു ചെല്ലപ്പൻ വീട്ടിലേയ്ക്ക് നടന്നു!!! .
വഴിയിൽ പോലീസ് പെറ്റി പിരിയ്ക്കാൻ നിൽക്കുന്നു!! നടന്നത് കൊണ്ട്, പെറ്റി വകയിൽ അഞ്ഞൂറ് രൂപ ലാഭം!! മദ്യപിച്ചു വണ്ടി ഓടിച്ചതിന്റെ പിഴ ഒഴിവായി!! പുഞ്ചിരിയോടെ "" ബലി കുടിരങ്ങളെ "" എന്ന വിപ്ലവ ഗാനവും മൂളി ചെല്ലപ്പൻ നടന്നു!!!