Please visit our facebook page and LIKE and share with your friends.
കോട്ടയം: OIOP ഫൌണ്ടേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം 11/02/2023 ശനിയാഴ്ച രാവിലെ 11മണിക്ക് കോട്ടയം ലോഗോസ് ജംഗ്ഷനിലുള്ള കുടകശ്ശേരി സെന്ററിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ് വാതപ്പള്ളി നിർവ്വഹിച്ചു. പ്രമുഖ പത്രപ്രവർത്തകൻ Dr. നടുവട്ടം സത്യശീലൻ മുഖ്യപ്രഭാക്ഷണം നടത്തി.പ്രവാസി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. ഐസക് പ്ലാപ്പള്ളിൽ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെഎംഎ സലാം, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ, കോട്ടയം ജില്ലാ പ്രസിഡന്റ് നൈനാൻ കുര്യൻ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീമതി ഭാസുരാംഗി. ജി OIOP സ്ഥാപക നേതാവ് റോജർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. Adv. ജോസ്കുട്ടി മാത്യു സ്വാഗതവും ശ്രീ. തോമസ് മാത്യു കൃതഞ്ഞതയും പറഞ്ഞു.
കോട്ടയം : കോട്ടയം നിയോജകമണ്ഡലത്തിലെ വൺ ഇന്ത്യ വൺ പെൻഷൻ പ്രവർത്തകരുടെ യോഗം, 17/02/2023- ൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൺവീനർ ഡോക്ടർ തോമസ് പോത്തന്റെ അധ്യക്ഷതയിൽ ചേർന്നു.
പ്രസ്തുത യോഗം ജില്ലാ പ്രസിഡണ്ട് ശ്രീ. നൈനാൻ കുര്യൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ശ്രീ. സോമനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ.സജി.പി ജോൺ, മുൻ നിയോജകമണ്ഡലം കൺവീനർ ശ്രീ. ജെയിംസ് പനച്ചിക്കാട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യു, തോമസ് മാത്യു, എന്നിവർ ആശംസ പ്രസംഗം നടത്തി.
1.70 വയസ്സിന് മുകളിലുള്ള ഇന്ത്യൻ മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ഇൻഷുറൻസിന് അർഹതയില്ല (അത് തീർത്തും ആവശ്യമുള്ളതും ആവശ്യമുള്ളതും ആയിരിക്കുമ്പോൾ).
2.മുതിർന്ന പൗരന് ഇഎംഐയിൽ ലോൺ കിട്ടില്ല.
3.ഡ്രൈവിംഗ് ലൈസൻസ് അവർക്ക് നൽകിയിട്ടില്ല.
4.അവർക്ക് സാമ്പത്തിക ജോലികൾക്കായി ഒരു ജോലിയും നൽകുന്നില്ല. അതിനാൽ, അവർ മറ്റുള്ളവരെ ആശ്രയിക്കുന്നു.
5.മുതിർന്ന പൗരന്മാർ അവരുടെ എല്ലാ നികുതികളും അവന്റെ/അവളുടെ യൗവനകാലത്ത് സത്യസന്ധമായും ഉത്സാഹത്തോടെയും അടച്ചിരുന്നു. സീനിയർ സിറ്റിസൺ ആയതിനു ശേഷവും അവർ തങ്ങളുടെ എല്ലാ നികുതികളും അടയ്ക്കേണ്ടി വരും.
ഇന്ത്യയിൽ മുതിർന്ന പൗരന്മാർക്ക് സ്കീമുകളൊന്നുമില്ല.
6.റെയിൽവേയിലെ 50% കിഴിവും പിൻവലിച്ചു.
ഇത് ഭയാനകവും വേദനിപ്പിക്കുന്നതുമായ കാര്യമാണ്.
7.കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ അസ്വസ്ഥരായാൽ, അത് വോട്ടെടുപ്പിനെ അനുകൂലമായി ബാധിക്കുകയും സർക്കാർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യും.
8.*അവരുടെ മുതിർന്ന പൗരന്മാരുടെ ജീവിതം അർത്ഥവത്തായതാക്കാനും അവരുടെ സൂര്യാസ്തമയ ദിവസങ്ങളിൽ അവരെ സഹായിക്കാനും ഗവൺമെന്റ് പ്രതീക്ഷിക്കുന്നു
9.മുതിർന്ന പൗരന്മാർക്ക് ജീവിതം എളുപ്പവും സുഖപ്രദവുമാക്കുന്നതിനുപകരം, അവർ അവരുടെ ജീവിതം ദുസ്സഹവും അസഹനീയവും തീർത്തും ബുദ്ധിമുട്ടുള്ളതുമാക്കുകയാണ്.
10 മുതിർന്ന പൗരന്മാർക്ക് അവരുടെ വോട്ടുകൾ ഉപയോഗിച്ച് അഭിപ്രായങ്ങൾ തിരിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഓർമ്മിക്കേണ്ടതാണ്, അത് അലകൾ അയയ്ക്കാനും സർക്കാരുകളെ കുലുക്കാനും പോലും കഴിയും.
11. അവരെ അവഗണിച്ചും ദുർബലരാക്കുന്നതിലൂടെയും അവർ അവരുടെ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നു!, ഇത് അനുഭവത്തിന്റെ ഒരു നിധിയാണ്
12.മുതിർന്ന പൗരന്മാർക്ക് അനുകൂലമായ പദ്ധതികളുമായി സർക്കാർ വരുന്നു.
13. * പണപ്പെരുപ്പം കണക്കിലെടുക്കാതെയും സ്ഥിരതയും ബന്ധവും ആവശ്യമായ ഇനങ്ങൾ ഒരു വലിയ വെല്ലുവിളിയാണ്.*
14.ഒരു ഇന്ത്യൻ സീനിയർ സിറ്റിസൺ ആകുന്നത് ഒരു ശാപമോ പ്രധാന പാപമോ ആണെന്ന് തോന്നുന്നു... ! ദുരിതങ്ങൾ, കഷ്ടപ്പാടുകൾ, ബുദ്ധിമുട്ടുകൾ, മുതിർന്ന പൗരന്മാരുടെ ശബ്ദം എന്നിവ അനുവദിക്കുക.
15.*ചിന്തിക്കുക, രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ചെലവഴിക്കാത്ത ശേഷി യഥാർത്ഥ ആത്മാവിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽ, ഈ സേനയ്ക്ക് ഒരു ആസ്തിയാണെന്ന് തെളിയിക്കാൻ കഴിയും, പകരം നിക്ഷേപം !!!
മുതിർന്ന പൗരന്മാരുടെ ബോധവൽക്കരണത്തിനായി ഈ വിവരങ്ങൾ എത്തിക്കൂ.
കേൾക്കാത്ത ശബ്ദം കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിലാക്കുക.
ഇത് ഒരു ബഹുജന പ്രസ്ഥാനമായി നിൽക്കട്ടെ, കാരണം ഇന്നത്തെ മുതിർന്ന പൗരന്മാർ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, ഇന്നലെ വരെ.
ഇവിടത്തെ ഭരണകർത്താക്കളിൽ നല്ലൊരു ശതമാനവും മുതിർന്ന പൗരന്മാരാണെങ്കിലും അവർ പോലും മുതിർന്ന പൗരന്മാർക്കെതിരാണ്.ഈ നടപടിക്കെതിരെയാണ് OIOP ശബ്ദമുയർത്തുന്നത്
ഒരു ഹരിജൻ ഇന്ത്യയുടെ പ്രസിഡന്റ് ആകുന്ന അന്ന് ജാതി സംവരണം നിർത്തലാക്കാം എന്നായിരുന്നല്ലോ ജാതി സംവരണം നടപ്പാക്കിയപ്പോഴുള്ള നേതൃ മൊഴി. ശ്രീ.കെ ആർ നാരായണൻ ഇന്ത്യൻ പ്രസിഡന്റ് ആയപ്പോഴോ ഇപ്പോൾ ശ്രീമതി ദ്രവുപതി മെർമു പ്രസിഡന്റായിരിക്കുമ്പോഴോ എന്തുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നില്ല ??? ചുരുങ്ങിയ കാലത്തേയ്ക്ക് സംവരണത്തിലൂടെ ജോലി നൽകി......ശമ്പളം നൽകി......അതിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അങ്ങനെ ആ ജാതിയിലെഅല്ലെങ്കിൽ സമുദായത്തിലെ ജനങ്ങളെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചു ഉയർത്തുന്നതിനും വിഭാവന ചെയ്ത ഈ സംവരണ സിദ്ധാന്ധം വിജയകരമായിരുന്നോ????റിസർവേഷൻ സംവിധാനം കൊണ്ട് ഏതെല്ലാം ജാതികൾ, സമുദായങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തപ്പെട്ടു എന്നൊരു പഠനം ഉണ്ടായിട്ടുണ്ടോ??? ഇല്ലെങ്കിൽ ഇനിയെങ്കിലും ഇപ്രകാരമൊരു പഠനത്തിന് സമയമായിട്ടില്ലേ???
ഈ സംവരണം എന്നത് കലാകാലത്തോളം തുടരേണ്ടതായ ഒന്നാണോ??? ആശ്രിത നിയമനത്തിനുള്ള അവകാശങ്ങളിൽ പുനർവിചിന്തനം നടത്തിയതുപോലെ സംവരണ പേരിലുള്ള നിയമനങ്ങളിലും ഒരു വിചിന്തനത്തിന് സമയമായില്ലേ??
ചോദ്യങ്ങൾ ഇവയാണ്... ( 1) ജാതി സംവരണം കൊണ്ട് സമൂഹത്തിനോ ആ ജാതിക്കോ നേട്ടമുണ്ടായോ?? ഇല്ലെങ്കിൽ എന്തുകൊണ്ട്?? (2) ജാതി സംവരണം കൊണ്ട് ജനസമൂഹത്തിന് എന്തെങ്കിലും കോട്ടം ഉണ്ടായോ?? ഉണ്ടെങ്കിൽ അവ ഏതെല്ലാം???
ജാതി പറഞ്ഞ് ജോലി വാങ്ങിയവൻ പോലും തന്റെ ജാതി പറയാൻ മടിക്കുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ജാതി പറഞ്ഞാൽ കേസ്സിൽ പ്രതിയാകുന്ന അവസ്ഥയുമുണ്ട്. ജാതി എന്നത് മോശമാണെങ്കിൽ ആ ജാതി പറഞ്ഞ് ജോലി വാങ്ങുന്നതും മോശമാണ്.
ജാതി എന്നത് ഒരു ഗോത്ര സമൂഹം എന്ന് കണക്കാക്കി അംഗീകരിക്കപ്പെടേണ്ടതല്ലേ?? ആ ഗോത്രക്കാർക്ക് പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും ജീവിത സാഹചര്യവും ഒരുക്കി നൽകി സമൂഹത്തിനൊപ്പം നിൽക്കാൻ പ്രാപ്തരാക്കുകയല്ലേ വേണ്ടിയിരുന്നത്?? ഏതെങ്കിലും ജാതിയിൽ പെട്ടവൻ സംവരണത്തിലൂടെ ജോലി നേടിയതുകൊണ്ട് ആ ജാതിക്കാർക്ക് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്?? ജാതി സംവരണത്തിലൂടെ ജോലി നേടിയവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടുകയും അവരുടെ സന്തതികൾ വീണ്ടും ജാതി സംവരണത്തിലൂടെ ജോലി സമ്പാദിക്കുകയും ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്നു...... ജാതി സംവരണത്തിലൂടെ ജോലി കിട്ടിയവർ തന്റെ ജാതിക്കാരെ തിരിഞ്ഞു നോക്കുന്നില്ല എന്ന് മാത്രമല്ലാ താൻ ആ ജാതിക്കാരനാണ് എന്ന് പറയുന്നത് അഭിമാനക്ഷതമായും കരുതുന്നു. ഉദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞ് കേസ്സുകൾ ഉണ്ടാകുന്നത് അതുകൊണ്ടാണ്.... ചുരുക്കത്തിൽ ജാതി സംവരണം കൊണ്ട് ജോലി നേടിയവർ തങ്കളുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ജോലി ലഭിക്കാൻ കാരണമായ തന്റെ ജാതിയെയോ തിരസ്ക്കരിക്കുന്നുണ്ടോ ???
ഒരു ജാതിക്കോ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിനോ ജോലി സംവരണം ഏർപ്പെടുമ്പോൾ അർഹതപ്പെട്ട.... യോഗ്യനായ ഒരു വ്യക്തിയുടെ ജോലി സാധ്യത താൻ സംവരണ വിഭാഗത്തിൽ പെടുന്നില്ല എന്ന ഒറ്റക്കാരണത്താൽ ഇല്ലാതാകുന്നു എന്ന ഒരു മറുവശം കൂടിയുണ്ട് എന്നത് കാണാതെ പോകരുത് ... അപ്രകാരം ജോലി കിട്ടാതെപോകുന്ന... ഒഴിവാക്കപ്പെടുന്ന ഒരു യുവാവിന്റെ മാനസികാവസ്ഥ ഒന്നൂഹിക്കുക..... ഈ സംവരണം മൂലം കഴിവുള്ളവരും പ്രാപ്തരായവരും മാറ്റിനിർത്തപ്പെടുമ്പോൾ മൂന്നാംകിടക്കാരനും നാലാംകിടക്കാരനും സർക്കാർ ലാവണങ്ങളിൽ കുടിയേറിയതിന്റെ ദൂഷ്യ വശങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്..
ഉദ്യോഗസ്ഥ തലങ്ങളിൽ അഴിമതി പേരുകിയതിൽ സംവരണത്തിലൂടെ കടന്നകൂടിയ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പങ്ക് എത്രമാത്രമുണ്ട് എന്നുകൂടി പഠനവിഷയമാക്കേണ്ടതല്ലേ ...
പ്രാപ്തരും പ്രഗത്ഭരും ജോലി കിട്ടാൻ സാധ്യതയില്ലെന്നറിഞ്ഞു നാടുവിടുമ്പോൾ കഴിവുകെട്ടവരും പ്രാപ്തരല്ലാത്തവരും അഴിമതിക്കാരും ഭരണകർത്താക്കളും സർക്കാർ ഉദ്യോഗസ്ഥരുമായിത്തീരുന്ന ദുരവസ്ഥയെക്കുറിച്ചും ഒരു നേർ പഠനം ആവശ്യമല്ലേ???
ആ പഠന റിപ്പോർട്ട് ഈ നാടിന്റെ ഇന്നത്തെ അവസ്ഥക്കുള്ള കാരണവും ഉത്തരവുമാകും.... ഉറപ്പ്.*
ജോർജ് ജോസഫ് വാതപ്പള്ളി, പ്രസിഡന്റ്, വൺ ഇന്ത്യ വൺ പെൻഷൻ.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കയറ്റത്തിന്റെ പേരിൽ വർധിപ്പിച്ചു നൽകിയ ഡിഎ യുടെ മാനദണ്ഡമനുസരിച്ചു കാർഷിക ഉത്പ്പന്നങ്ങൾക്ക് താങ്ങുവിലയും തൊഴിലാളികളുടെ മിനിമം കൂലിയിലും ക്ഷേമ പെൻഷനുകൾക്കും വർദ്ധനവ് വരുത്തണമെന്നു ഓഐഓപി സംസ്ഥാന പ്രതിനിധിയോഗം ആവശ്യപ്പെട്ടു.
അഡ്വ. ജോസ്കുട്ടി മാത്യു പ്രമേയം അവതരപ്പിച്ചു. ഭേദഗതി വരുത്തിയ നിയമാവലി യോഗം അംഗീകരിച്ചു.കോട്ടയം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം, കോട്ടയം ജില്ലാ പ്രസിഡന്റ് നൈനാൻ കുര്യൻ, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീമതി ഭാസുരാംഗി സ്ത്രീ ശക്തി നവജ്യോതി സംസ്ഥാന പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രൻ, ശ്രീമതി വിജയമ്മ ശ്രീ കെ.അനന്തപദ്മനാഭൻ ശ്രീ. പവനൻ മേനോൻ എന്നിവർ പ്രസംഗിച്ചു. ശ്രീ. തോമസ് മാത്യു സ്വാഗതവും ശ്രീ. സജി പി ജോൺ കൃതഞ്ഞതയും പറഞ്ഞു.
കേന്ദ്രസർക്കാർ രാജ്യത്തു "ഹിന്ദി ഭാഷ"നിർബന്ധം ആക്കുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യേണ്ടതിനെക്കുറിച്ച് നാം ചിന്തിക്കണം. കേരളത്തിൽ ബംഗാളിൽ നിന്നും ആസാമിൽ നിന്നുമൊക്കെ ധാരാളം ജോലിക്കാർ ഉള്ളതുകൊണ്ട് വീട്ടമ്മമാർ പോലും ഹിന്ദിയിൽ അത്യാവശ്യം സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതം കൊണ്ടിട്ടുണ്ട്.....
ഇനി മുന്നോട്ട് ഹിന്ദി പഠിക്കേണ്ടത് മലയാളിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. കാരണം കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പറുദീസയായി മാറിക്കഴിഞ്ഞു.
യുവ ജനങ്ങൾ കേരളക്കര ഉപേക്ഷിച്ചു പോകുന്നു....... ഇവിടെ ജീവിക്കണമെങ്കിൽ റിസർവേഷൻ കാറ്റഗറിയിൽ പെട്ടവരോ ഗുണ്ടാ രാഷ്ട്രീയപ്പാർട്ടിയുടെ അനുയായിയോ ആകണം. പഠിച്ചു റാങ്ക് നേടിയാലും ജോലി കിട്ടില്ല.
100മീറ്റർ റണ്ണിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയാലും അവസാനം ഓടിയെത്തുന്നവൻ സമ്മാനർഹനാകുന്ന വിവരദോഷികളുടെ ജനാധിപത്യമാണ് ഇവിടെ നടമാടുന്നത്.
ഭരണം പിടിക്കുക പിന്നീട് കട്ട് മുടിക്കുക എന്നതാണ് നിലവിലുള്ള രാഷ്ട്രീയപ്പാർട്ടിക്കാരുടെ പ്രധാന അജണ്ട.....
ഇവിടെ സാമൂഹ്യ നീതിക്കോ സാമാന്യ ബോധത്തിനോ വിലയോ പ്രസക്തിയോ ഇല്ല. ധാർമികത കൈ മോശം വന്നു കഴിഞ്ഞു.... ഇനി ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഹിന്ദി പഠിച്ചേ മതിയാവൂ.... വയസ്സാൻ കാലത്ത് ആശുപത്രിയിൽ പോകാനും മരുന്ന് മേടിക്കാനും അടുത്തുള്ള ബംഗാളിയെയും ആസ്സാമിയെയും ആശ്രയിക്കാതെ തരമില്ല... ഹോട്ടലുകളിലും തൊഴിലിടങ്ങളിലുമെല്ലാം ഹിന്ദി ഭാഷക്കാരുടെ തേരോട്ടമാണ്. ആകയാൽ മലയാളിക്ക് ഭാഷ പ്രശ്നമാകാതിരിക്കണമെങ്കിൽ ഹിന്ദി പഠിക്കണം... ബോലോ മേരാ ഭാരത് മഹാൻ!!!
ഈ രാജ്യത്ത് ഭൂരിപക്ഷം ആളുകൾ ഉപയോഗിക്കുന്ന ഭാഷ ഹിന്ദി തന്നെയാണ്... രാജ്യത്തെ മുഴുവൻ പഠനവും ഗവേഷണവും ഔദ്യോഗിക കൃത്യനിർവഹണവും ഹിന്ദിയിൽ തന്നെ ആകണം. രാജ്യം ഔദ്യോഗികമായി ആശയവിനിമയം നടത്തുന്നതും ഹിന്ദിയിൽ തന്നെ ആകുന്നതിൽ എന്താണ് തെറ്റ്???പാർലിമെന്റിലേക്ക് കേരളത്തിൽ നിന്നും തെരഞ്ഞെടുത്തു പോയ മഹാന്മാരുടെ പ്രകടനങ്ങൾ കണ്ടിട്ടുള്ളവരെല്ലാം പറയും ഇവരെ ഹിന്ദിയോ ഇംഗ്ലീഷോ പഠിപ്പിച്ചു വിടേണ്ടതായിരുന്നുവെന്നു.മറ്റ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്യാനും ജോലി തേടാനും ഹിന്ദി ഭാഷ പരിഞ്ഞാനം ഉതകും.
ഓർക്കുക.... ചൈന ചൈനീസ് ഭാഷയിൽ ലോകം കീഴടക്കുന്നു. ജർമനി ജർമൻ ഭാഷയിൽ, ജപ്പാൻ ജാപ്പനീസ് ഭാഷയിൽ... അങ്ങനെ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും അവരവരുടെ തനതു ഭാഷയിൽ വിദ്യാഭ്യാസവും ഭരണവും നിർവഹിക്കുമ്പോൾ ഇന്ത്യ ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിൽ വിദ്യാഭ്യാസവും ഭരണ നിർവ്വഹണവും നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ തെറ്റുണ്ടോ?? പക്ഷേ!ഇംഗ്ലീഷും അതുപോലെ പ്രാദേശിക ഭാഷകളും തിരസ്ക്കരിക്കപ്പെടാ തിരിക്കാനും നിതാന്ത ജാഗ്രത പുലർത്തേണ്ടതുമുണ്ട്.
വൺ ഇന്ത്യ വൺ പെൻഷൻ....
ഇത് വെറുമൊരു ആശയമല്ല...
പാവങ്ങൾക്കിതൊരു ആശ....
പട്ടിണിക്കാർക്കോ ആശ്രയം....ജയ് ജയ് OIOP.
ആശയം ...ആശ ....ആശ്രയം...
വൺ ഇന്ത്യ വൺ പെൻഷൻ
ഫൗണ്ടേഷൻ.
വൃദ്ധ ജനങ്ങൾക്ക് ആശ പകരും
ഓഐഓപി തൻ ആശയം...
കർഷക മക്കൾക്ക് ആശ്രയമാകും...
വൺ ഇന്ത്യ വൺ പെൻഷൻ....
ആശയം ...ആശ ....ആശ്രയം....
വൺ ഇന്ത്യ വൺ പെൻഷൻ.
ഓ ഐ ഓ പി ഫൗണ്ടേഷൻ.
അഴിമതിക്കെതിരെ പോരാടും....
ധൂർത്തിനെതിരെ പടവെട്ടും.....
അനീതിക്കെതിരെ ശബ്ദിക്കും....
വൺ ഇന്ത്യ വൺ പെൻഷൻ.
ആശയം ...ആശ ....ആശ്രയം
വൺ ഇന്ത്യ വൺ പെൻഷൻ....
ഓ ഐ ഓ പി ഫൗണ്ടേഷൻ...
ആശ വെടിയരുതേ നിങ്ങൾ....
ആശ്രയമറ്റവരല്ലിനി നിങ്ങൾ....
ആവേശത്തിൻ അലകളുയർത്തൂ....
ഓ ഐ ഓ പി സിന്ദാബാദ്!!!.
ഒരു വിശദീകരണം:
ശമ്പളം
ശമ്പളം എന്നാൽ ജോലിക്ക് കിട്ടുന്ന കൂലി ആണ്.. അത് ജോലി കൊടുക്കുന്ന കമ്പനിയുടെ ആസ്തി, ജോലിയുടെ സ്വഭാവം, വിദ്യാഭ്യാസ യോഗ്യത, ജോലി സമയം മുതലായ ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
പെൻഷൻ
പെൻ ഷൻ എന്നത് ജോലി ചെയ്യാൻ ആവാത്ത കാലത്ത്, ആ രാജ്യത്തിനു വേണ്ടി ഓരോ പൗരനും ആയ കാലത്തു കൊടുത്ത നികുതിയിൽ നിന്നും അവരെ സംരക്ഷിക്കാൻ രാജ്യം കൊടുക്കുന്ന ജീവനാംശമാണ്. അത് ഒരു സമ്പാദനതിനല്ല. അനുദിന ജീവിതത്തിന് ഉതകുന്നതിനാണ്.
സമ്പാദ്യം ജോലി ചെയ്ത കാലത്ത് ഉണ്ടാക്കേണ്ടതാണ്..
സർക്കാർ ജീവനക്കാർക്കും ഭരണാധികാരികൾക്കും മാത്രം ഭാരിച്ച തുക പെൻഷൻ കൊടുത്ത് അവരാണ് രാജ്യത്തെ സേവിച്ചതു എന്നും... ബാക്കി സ്വകാര്യ മേഖലയിൽ പണിയെടുത്തവരും കൃഷിക്കാരും വാഹന തൊഴിലാളികളും കച്ചവടക്കാരും ഒക്കെ ഇവിടുത്തെ രണ്ടാം കിട പൗരന്മാരാണെന്നും ഇവർ രാജ്യത്തിന്റെ ബാധ്യത മാത്രമാണെന്നും വിളിച്ച് പറയുകയാണ് സത്യത്തിൽ ക്ഷേമപെന്ഷൻ എന്ന പേരിൽ കൊടുക്കുന്ന 1200-1600 രൂപാ കൊണ്ട് സർക്കാരുകൾ ചെയ്യുന്നത്...
വിവിധ മേഖലകളിൽ പണി എടുക്കുന്ന തെഴിലാളികളെ ഒരു താരതമ്യ പഠനം നടത്തി നോക്കിയാൽ നമുക്ക് മനസ്സിലാകും... ആരാണ് ഈ രാജ്യത്തിന് വേണ്ടി കൂടുതൽ കഷ്ട പെടുന്നത് എന്ന്.
ആരെയും വില കുറച്ചു കാണുകയല്ല... എന്നാൽ നമ്മൾ മനസ്സിലാക്കെണ്ടതായ ഒരു സത്യം എന്താണെന്നു വെച്ചാൽ ഭാഗ്യത്തിന്റെ പ്രത്യേക ആനുകൂല്യമാണ് ഇന്ന് പലരെയും സർക്കാർ സർവീസിൽ എത്തിക്കുന്നത് എന്നാണ്.
ഉദാഹരണത്തിന്... PSC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഒരു പതിനായിരം ഉത്തരം പഠിക്കുന്നതിൽ പരീക്ഷക്ക് വരുന്നത് ഒരു 100എണ്ണം മാത്രമായിരിക്കും.അതിൽ ആ നൂറെണ്ണം വൃത്തിക്ക് പഠിച്ചവർ ജയിക്കും... എന്നാൽ അടുത്ത ഒരു പരീക്ഷ അതുപോലെ തന്നെ എഴുതുമ്പോൾ വേറൊരു നൂറ് ചോദ്യങ്ങളാണ് വരുന്നത് എങ്കിൽ ജയിക്കുന്നത് വേറെ കുറേ ഉദ്യോഗാർത്ഥികൾ ആയിരിക്കും... ഈ പരീക്ഷയിൽ ജയിച്ചവർ ഒരു പക്ഷേ പരാജയപ്പെട്ടെന്നുമിരിക്കും.
ഗവണ്മെന്റ് ജോലി കിട്ടിയവർക്കു വിവരം ഇല്ലാ എന്നല്ലാ പറയുന്നത്. കാണാപ്പാടം പഠിച്ച് പാസ്സായ ഇതിൽ പലർക്കും മാത്രമല്ല വിവരം ഉള്ളത് എന്നും... വിവരത്തെക്കാൾ ഉപരി അവരെ തുണച്ചത് ഭാഗ്യം ആണ് എന്നുള്ളതാണ്.
പിന്നെ മെറിറ്റ്.ഈ സർക്കാർ ജീവനക്കാരിൽ എത്ര ആള്ക്കാരാണ് മെറിറ്റിൽ കയറിപ്പറ്റു ന്നത്...???
ആശ്രിത നിയമനങ്ങൾ...വിവിധ തരത്തിലുള്ള സംവരണങ്ങൾ... എയ്ഡഡ് സ്കൂളുകളിൽ കാശ് കൊടുത്ത് നിയമനം നേടുന്നത്... രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാർക്കുള്ള പിൻ വാതിൽ നിയമനങ്ങൾ....ഇങ്ങനെ നോക്കിയാൽ ഞങ്ങൾ PSC എഴുതി പാസായതാണ് എന്ന് നിങ്ങളിൽ എത്ര പേർക്ക് നെഞ്ചിൽ കൈ വെച്ച് പറയാൻ പറ്റും???
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്, മന്ത്രി, MLA, MP ഇവരുടെ ഒക്കെ പരിവാരങ്ങൾ ഇവരുടെ ഒക്കെ യോഗ്യത, ശമ്പളം പെൻഷൻ ഇതിന്റ ഒക്കെ മാനദണ്ഡം അർഹത, മെറിറ്റ് തന്നെയാണോ???
അത് എല്ലാം നമ്മൾ മറക്കുന്നു... അത് ഒക്കെ ജീവിതം മുഴുവൻ കഷ്ടപ്പെടാൻ വിധിക്കപെട്ട, ഒരു കൂട്ടം ആൾക്കാർ കൊടുക്കുന്ന നികുതി കൊണ്ടാണ്... അത് ഞങ്ങൾ മറന്നാലും കൈ നീട്ടി മേടിക്കുന്നവർ മറക്കരുത്.
ഭാഗ്യം ഇല്ലാത്തവൻ പാടത്തും പറമ്പിലും പണി എടുത്ത് മരിച്ചു വീഴുക ആണെന്നും തല്ക്കാലം നമ്മൾ മറക്കുന്നു...
ഒരേ ജോലി എടുക്കുന്ന, ഒരേ യോഗ്യത ഉള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരും, ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ്മാരും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരും ഭാഗ്യം സിദ്ധിച്ച സർക്കാർ ജോലിക്കാരേക്കാളും, ഒട്ടും മോശമല്ല എന്നും, ഇവരെക്കാളും അഞ്ചും പത്തും ഇരട്ടി ശമ്പളം സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത് ഇവർ കൂടി കൊടുക്കുന്ന നികുതിയിൽ നിന്നാണെന്നും തത്കാലം നമുക്ക് മറക്കാം...
എന്നാൽ പകലന്തിയോളം പണി എടുത്ത, ഭാഗ്യം മാത്രം ഇല്ലാതെ പോയ-
സർക്കാർ ജോലിക്കാർക്ക് ശമ്പളം കൊടുത്ത് , നികുതി കൊടുത്ത് രാജ്യത്തെ സംരക്ഷിച്ച്...തീറ്റി പോറ്റിയ ഞങ്ങൾ പണി എടുക്കാനാവാതെ, ഭക്ഷണത്തിനും മരുന്നിനും വസ്ത്രത്തിനും വേണ്ടി ഇരക്കുന്നതും.... തെരുവോരങ്ങളിൽ ഉപേഷിക്ക പെടുന്നതും....ഇനിയും സഹിക്കാൻ വയ്യ.
ഞങ്ങളുടെ ദുർഭാഗ്യം, നിങ്ങളുടെ ഭാഷയിൽ ഞങ്ങളുടെ കഴിവില്ലായ്മ, അതിന് ഞങ്ങൾ ജീവിച്ച കാലത്ത് അനുഭവിച്ച യാതനകൾ പോരെ???
ഒരു പണിയും ചെയ്യാനാവാത്ത 60 വയസ്സ് കഴിയുന്ന കാലത്തെങ്കിലും ഞങ്ങളെ ഒന്നംഗീകരിച്ചു കൂടെ... ഞങ്ങളും ഈ നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തിരുന്നു എന്ന് ഒന്ന് വിളിച്ച് പറഞ്ഞൂടെ???
ആരും നാടിനെ സേവിക്കാത്ത ഈ വാർദ്ധക്യ കാലത്തു എങ്കിലും ഒരേ കണ്ണിലൂടെ കണ്ടൂടെ ഞങ്ങളെയും ... ഞങ്ങളുടെ യോഗ്യത ഇല്ലായ്മക്ക് നല്ല പ്രായത്തിൽ തന്നെ അതിന്റെ ബുദ്ധിമുട്ട്കൾ ഞങ്ങൾ അനുഭവിച്ചില്ലേ??
പിന്നെ നിങ്ങളീ പറയുന്ന പെൻഷൻ സമ്പ്രദായം എന്താണെന്നു ഞങ്ങൾക്കെറിയാം..
നാട്ടു രാജാക്കൻ മാരുടെ കാലത്ത് അവർ തുടങ്ങി വെച്ച മാടമ്പിതരം.
ബ്രിട്ടീഷ് കാരുടെ കാലത്ത് ബ്രിട്ടനിൽ നിന്നും നമ്മളെ ഭരിക്കാനായി ജോലിക്കാരെ കിട്ടാനായി, ആരും ബ്രിട്ടന്റെ സുഖലോലുപതയിൽ നിന്ന് ഇന്ത്യയിലേക്കു വരാത്തത് കൊണ്ട് കൊടുത്ത അധികാരങ്ങളും ആനുകൂല്യങ്ങളും.... അതല്ലേ ഇതിന്റ ഒക്കെ തുടക്കം???
പരിചാരകർ, ജോലി കഴിഞ്ഞു റിട്ടയർ ആയാലും തിരിച്ചു ബ്രിട്ടനിൽ എത്തുമ്പോൾ പണി എടുക്കണ്ട... അന്ന് ഇന്ത്യയിൽ കിട്ടിയിരുന്ന ശമ്പളത്തിന്റ പകുതി... നാമ മാത്രമായ ബ്രിട്ടീഷുകാരായ സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്നതല്ലേ നിങ്ങളുടെ ആനുകൂല്യങ്ങളുടെ തുടക്കം????
ഇതാണ് നമ്മൾ സ്വതന്ത്രർ ആയ ശേഷവും സംഘ ബലം കൊണ്ട് നിങ്ങൾ തുടർന്ന് വന്ന നയം.... അത് പിന്നീട് സർക്കാർ ജീവനക്കാരുടെ എണ്ണം വർധിച്ചപ്പോൾ, ശമ്പളം കൂട്ടിയപ്പോൾ, വരുമാനം മുഴുവൻ ഉദ്യോഗസ്ഥ ശമ്പളവും പെന്ഷനും ആയി കൊടുക്കേണ്ടുന്ന സാഹചര്യം വന്നപ്പോൾ ഈ രീതിയിൽ മുന്നോട്ട് പോയാൽ നാട് മുടിയും എന്ന് വന്നപ്പോൾ അന്ന് വരെ തുടർന്നു വന്ന statutory പെൻഷൻ, അതായത് പിരിയുമ്പോൾ PF എന്ന പേരിൽ ഒരുമിച്ചു കിട്ടുന്ന 40 - 60 ലക്ഷം രൂപ കൂടാതെ അന്നുവരെ ഉണ്ടായിരുന്ന ശമ്പളത്തിന്റ ഏകദേശം പകുതി പിന്നീട് മാസാമാസം തോറും പെൻഷൻ ആയി കിട്ടുന്ന ഇടപാട് ഇനിയും തുടരരുത് എന്ന് കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുകയും ഫെഡറൽ സംവിധാനങ്ങളെ മാനിച്ചു കൊണ്ട് സംസ്ഥാനങ്ങൾക്കു ആ നിർദ്ദേശം കൊടുക്കുകയും ചെയ്തു...... അതും ഞങ്ങൾ അറിയുന്നു...
അന്ന് വരെ കിട്ടി കൊണ്ടിരുന്ന മഹാഭാഗ്യം, പണി എടുക്കാതെ കിട്ടുന്ന പൈസ പഴയ ഫ്യൂഡലിസത്തിന്റെയും, കൊളോണിയലിസത്തിന്റെയും നിങ്ങൾ ആഗ്രഹിച്ച അവശേഷിപ്പുകൾ, അത് നിന്ന് പോയാൽ ഉണ്ടാകുന്ന നഷ്ടമോർത്തു സംഘബലത്തിന്റ ധാർഷ്ട്യത്തിൽ കേരളത്തിൽ അത് നടപ്പിലാക്കാൻ
തീരുമാനിച്ചത് നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം ആണ്...
അതായത് 2013-2014 കാലഘട്ടത്തിൽ. അന്ന് എന്താണ് സംഭവിച്ചത് എന്നും ഞങ്ങൾ ഇന്ന് ഓർത്തെടുക്കുന്നു....
അന്ന് വരെ ഉണ്ടായിരുന്ന ശമ്പളം നൂറ് ശതമാനം വർധിപ്പിച്ചു, അതായത് ഇരട്ടി ആക്കി എന്നിട്ടു അതിൽ നിന്ന് പത്തു ശതമാനം നീക്കി വെച്ച്, അതിലേക്ക് ഗവണ്മെന്റ് വീതമായി വീണ്ടും പത്തു ശതമാനം ഇടുവിച്ചു....
ചുരുക്കി പറഞ്ഞാൽ 50000 രൂപാ മാസം ശമ്പളം കിട്ടിയിരുന്ന ആൾക്ക് ശമ്പളം ഒരു ലക്ഷമായി വർധിപ്പിച്ചു, എന്നിട്ട് അതിൽ നിന്ന് പതിനായിരം രൂപാ നീക്കി വെച്ച്, അതിലേക്ക് വീണ്ടും ഗവണ്മെന്റ്നെ കൊണ്ട് പതിനായിരം കൂടി ഇടുവിപ്പിച്ചു....
അപ്പോൾ അന്ന് വരെ മാസം 50000 ശമ്പളം കിട്ടിയവന് 110000 രൂപ കൊടുക്കാൻ ഗവണ്മെന്റ് ബാധ്യസ്ഥമായി എന്നർത്ഥം.....
ജോലിയിൽ കയറി 25-30 വർഷങ്ങൾക്കു ശേഷം പിരിയുമ്പോൾ മാസം കൊടുത്തു കൊണ്ടിരുന്ന പൈസ പങ്കാളിത്ത പെൻഷൻ വന്നതിലൂടെ അല്ലങ്കിൽ അതിൽ വന്ന ഭീമമായ ശമ്പള വർധനയിലൂടെ ഗവണ്മെന്റ്നു കൂടുതൽ ബാധ്യത ആണ് ഉണ്ടാക്കി എന്നുള്ളതാണ് സത്യം.
ജോലിയിൽ കയറി സർവീസ് തുടങ്ങുന്ന 25-30 വർഷങ്ങൾക്ക് മുന്നേ പതിനായിരം രൂപാ ( ഒരു ലക്ഷത്തിന്റ പത്തു ശതമാനം എന്ന ഒരു ആവറേജ് കണക്കിൽ ആണ് കെട്ടോ) മാറ്റി വെക്കുന്നതും പിരിയുമ്പോൾ 50000 രൂപാ പെൻഷൻ കൊടുക്കുന്നതും തമ്മിൽ ഇന്നത്തെയും അന്നത്തേയും രൂപയുടെ മൂല്യം നോക്കുമ്പോൾ എന്ത് വ്യത്യാസമാണ്?
അതായത് ശമ്പളം ഇരട്ടി ആക്കി അതിൽ പിന്നെയും ഗവണ്മെന്റ്നെ കൊണ്ട് പത്തു ശതമാനം 25-30 വര്ഷങ്ങൾക്കു മുന്നേ തന്നെ ഇടുവിച്ചു കൊണ്ട് ഉള്ള പങ്കാളിത്ത പെൻഷൻ ആണ്, ഞങ്ങൾ മാറ്റി വെക്കുന്ന വിഹിതമാണ് പെൻഷൻ എന്ന് പറയുന്നതിന്റെ പൊള്ള തരം.....അത് എത്ര ഭീകരമാണ് എന്ന് നമുക്ക് മനസ്സിലായ കാര്യമാണ്...
ഈ തരത്തിലുള്ള പങ്കാളിത്ത പെന്ഷനും പഴയ പെൻഷൻ സമ്പ്രദായവും തമ്മിൽ വന്ന വ്യത്യാസം എന്ത് ഗുണമാണ് ദോഷമല്ലാത്ത രാജ്യത്തിന് നൽകുന്നത്????
എന്നിട്ടോ പറയുമ്പോൾ പങ്കാളിത്ത പെൻഷൻ ആണ് പോലും..
വേണമെങ്കിൽ നിങ്ങളും അങ്ങനെ ചെയ്യൂ എന്ന് സാധാരണക്കാരനോട് ഉള്ള വാചക കസർത്തും..
മാറ്റി വെക്കാൻ പോയിട്ട് അന്നന്നു ജീവിക്കാൻ വരുമാനം കിട്ടാതെ എല്ലാത്തിനും തുല്ല്യ നികുതി കൊടുത്തു ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്ന സാധാരണ കാരനോട് ആണ് പറയുന്നത് നിങ്ങളും പങ്കാളിത്തം ചെയ്യൂ എന്ന്????
എന്ത് മറുപടി ആണ് സാർ നിങ്ങൾക്ക് ശമ്പളം തരുന്ന, പെൻഷൻ തരുന്ന ഞങ്ങൾ ഇതിന് തരേണ്ടുന്നത്???
അത് കൊണ്ട് പങ്കാളിത്ത.പെൻഷൻ ആണ്, ഞങ്ങളുടെ ശമ്പളം ആണ് എന്നൊന്നും, ഇതറിയുന്ന സാധാരണക്കാരനോട് ഇനിയും പറയാൻ നിൽക്കരുത്....
ശമ്പളം നൂറ് ശതമാനം കൂട്ടി 90 ശതമാനം വീട്ടിൽ കൊണ്ട് പോയി പത്തു ശതമാനം മാറ്റി വെച്ച് വീണ്ടും പത്തു ശതമാനം സർക്കാരിൽ നിന്ന് മേടിച്ചു പിരിഞ്ഞു പോകുമ്പോൾ അതിന്റെ പലിശയും കൂട്ട് പലിശയും സഹിതം മേടിക്കുന്ന കലാ പരിപാടിയാണ് ഇത് എന്ന് അറിയുന്നത് കൊണ്ട് ദയവ് ചെയ്തു... ഇതും പറഞ്ഞു ന്യായീകരിക്കരുത്...
വരവ് അറിയാതെ, വരുമാനത്തിൽ ഒതുങ്ങാത്ത ചിലവുകൾ നിങ്ങൾക്ക് ശമ്പളമായി തന്നാൽ ഇപ്പോഴേ കടവും കടത്തിന് മേൽ കടവുമായി നിൽക്കുന്ന നമ്മുടെ നാട് ഇനി മുന്നോട്ട് പോവില്ല എന്ന് മനസ്സിലാക്കുക..
പകരം അർഹത പെട്ടവർക്ക് അവരുടെ വാർധക്യത്തിൽ കൊടുക്കുന്ന പതിനായിരം രൂപ മരുന്നിനും ഭക്ഷണത്തിനും വസ്ത്രതിനും വേണ്ടി ചിലവഴിക്കപ്പെടുമ്പോൾ ബിസിനസ് മെച്ചപ്പെടും, കയ്യിൽ കാശ് വരുമ്പോൾ കൃഷി ഭൂമികൾ ഉണരും.. ഇതിൽ നിന്നും ക്രയവിക്രയം പല കൈ മറിയുമ്പോൾ പിന്നെയും നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ പണമെത്തും...
അത് കൊണ്ട് സ്വാർത്ഥ താൽപ്പര്യം കൊണ്ട് മുടന്തൻ നയങ്ങൾ പറഞ്ഞു ഈ നാടിനെ തകർക്കുന്ന രാജ്യ ദ്രോഹികൾ ആയി നിങ്ങൾ മാറരുത്....
ഇത് ഒരു അപേക്ഷയാണ്.... സർക്കാർ ഉദ്യോഗസ്ഥരോടും, അനധികൃതമായി സർക്കാർ ഖജനാവിൽ കയ്യിട്ടു വാരുന്നവരോടും...