KERALA URDU TEACHERS ASSOCIATION (KUTA)

ഉര്‍ദു ഫോണ്ട്, ഉര്‍ദു ഫോണ്ട് ഇന്‍സ്ടാള്‍ ചെയ്യുന്ന രീതി, ഉര്‍ദു കീബോഡ് സെറ്റ് ചെയ്യാന്‍

"ഡിജിഫിറ്റ് " (ഐ.ടി)അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലിക്കുന്നതിന്ന് വേണ്ട വീഡിയോ ടൂട്ടോറിയലുകള്‍ മറ്റ് സഹായഫയലുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നു ..

Gboard

Google form 01

jameel noori nastaliq in mobile

Google sheet in mobile









ഭാഷാപഠനത്തിന് ആനിമേഷന്‍

ഓണ്‍ലൈന്‍ അധ്യാപനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ അധ്യാപകരെ സഹായിക്കുന്ന ഐ.ടി സങ്കേതമാണ് അനിമേഷന്‍ . ഭാഷാപഠനത്തിന്ന് ഏറെ സഹായകരമായ ആനിമേഷനുകള്‍ തെയ്യാറാക്കാന്‍ അധ്യാപകരെ സഹായിക്കുന്ന പരിശീലന വീഡിയോ അണിത് .ഐ.ടി സാങ്കേതിക വിവരം ഇല്ലാത്തവര്‍ക്ക് പോലും പ്രഫഷണല്‍ ലുക്കില്‍ ആനിമേഷന്‍സ് തെയ്യാറാക്കാന്‍ ഈ വീഡിയോ കാണുന്നതിലൂടെ കഴിയും തീര്‍ച്ച.

എഴുത്ത് കണ്ട് പഠിക്കാം..പരിശീലിക്കാം

ഭാഷാപഠനത്തില്‍ വളരെ മുഖ്യമാണ് എഴുത്ത് പഠിക്കുക എന്നത്.ആശയവിനിമയത്തില്‍ സംസാരം പോലെതന്നെയാണ് എഴുത്തിനുള്ള സ്ഥാനവും. ഇതര ഭാഷകളില്‍ നിന്നും വ്യത്യസതമായി അക്ഷരങ്ങള്‍ എഴുതിതുടങ്ങുന്നത് തന്നെ ഉര്‍ദുവില്‍ വലത് ഭാഗത്ത് നിന്നാണ്. ഭാഷപഠിച്ച് തുടങ്ങുന്നതോടൊപ്പം തന്നെ എഴുത്തും പരിശീലിക്കേണ്ടതുണ്ട് .അതിന് കുട്ടികളെ സഹായിക്കുന്ന രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിട്ടുള്ളത്.

എഴുത്ത് (അക്ഷരം) പഠിപ്പിക്കാൻ

ഓൺ ലൈനിൽ

എഴുത്ത് (അക്ഷരം) പഠിപ്പിക്കാൻ ഓൺ ലൈനിൽ മാർഗമില്ലാത്തത് ഭാഷാ പOനത്തിന് വലിയ വെല്ലുവിളിയാണ്. ക്ലാസ് മുറിയിൽ അധ്യാപകൻ്റെ സാനിദ്ധ്യത്തിൽ വെട്ടിയും തിരുത്തിയും പഠിച്ച് തുടങ്ങേണ്ടതാണ് എഴുത്ത് (അക്ഷരം) .ഉറുദു പഠനം അഞ്ചാം ക്ലാസ് മുതൽ തുടങ്ങുന്നത് കൊണ്ട് തന്നെ വായനയോടെപ്പം അക്ഷരരൂപത്തിലുള്ള മാറ്റം ഉൾക്കൊണ്ട് എഴുതി പഠിക്കാൻ കുട്ടിയെ സഹായിക്കാൻ അധ്യാപകനെ സഹായകരമായ ഓൺലൈൻ വഴി തേടേണ്ടതുണ്ട്. അതിന് ചെറിയ രീതിയിലെങ്കിലും പരിഹാരമാകും ഈ മാർഗം. .. സുന്ദരമായ സ്മാർട്ട് ഫോണും അതിൽ സുലഭമായി എം ബി യുമുണ്ടങ്കിൽ എപ്പോൾ വേണമെങ്കിലും തെയ്യാറാക്കാവുന്നതാണ് ഇത്തരം വീഡിയോ ..

വൈറ്റ് ബോഡിൽ എഴുതുകയും അക്ഷരം എങ്ങിനെ ഉച്ചരിക്കാമെന്ന് പറയുകയും ചെയ്യാം. ഇതെല്ലാം സ്ക്രീൻ റെക്കോർഡ് വഴി വീഡിയോ ഫയൽ ആക്കി മാറ്റുകയും ഇത്തരം ക്ലിപ്പുകൾ കുട്ടികൾക്ക് ഷെയർ ചെയ്യുകയുക ..


ഡിജിറ്റല്‍ മാഗസിന്‍ തെയ്യാറാക്കാം ..

ആശയപ്രകാശനത്തിന് പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് .പ്രസംഗം ,എഴുത്ത്, സംഭാഷണം തുടങ്ങി വിവിധ മാർഗങ്ങൾ. എഴുത്തിലൂടെ യുള്ള ആശയ പ്രകാശനം രേഖപ്പെട്ട് കിടക്കുന്നതിനാൽ എക്കാലവും നിലനിൽക്കും എന്നത് ഏറെ ശ്രദ്ദേയമാണ്.

ഇന്നറിയപ്പെടുന്ന പല എഴുത്ത്ക്കാരും ആവരുടെ ആദ്യ രചന പ്രകാശനം ചെയ്തിട്ടുള്ളത് പന കാലത്ത് സ്കൂളിലോ കോളേജിലോ തെയ്യാറാക്കിയ മാഗസിനിലൂടെ ആയിരിക്കും. ഇന്നും കലാലയങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് മാഗസിൻ .

എല്ലാം ഡിജിറ്റൽ പ്രതലത്തിലേക്ക് വഴി മാറിയ ഈ സമയത്ത് അത്തരം ഒരു മാഗസിൻ തയ്യാറാക്കുന്നതെങ്ങിനെ എന്നതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിന് വിവിധ മാർഗങ്ങളുണ്ടങ്കിലും സാങ്കേതികമായി വലിയ പരിജ്ഞാനമില്ലാത്ത ഏതൊരാൾക്കും തെയ്യാറാക്കാൻ പറ്റുന്ന ഒരു മാർഗമാണ് തഴെ വീഡിയോയിൽ വിശദീകരിക്കുന്നത് ...

പശ്ചാതലമില്ലാത്ത ചിത്രങ്ങള്‍

പോസ്റ്ററുകൾ , മാസികകൾ എന്ന് വേണ്ട ഡിജിറ്റലായി നമ്മൾ തെയ്യാറാക്കുന്ന പല തിലും ചിത്രങ്ങൾ ഉൾപ്പെടുത്തേണ്ടി വരാറുണ്ട്.

പേജിൽ ഉൾക്കൊള്ളുന്ന കണ്ടൻറിന് യോജിക്കുന്ന ചിത്രങ്ങളാണ് നമ്മൾ തിരയാറുള്ളത്. പേജിൻ്റെ പശ്ചാതല നിറത്തിലേക്ക് ലയിച്ച് ചേരാൻ ഏറ്റവും നല്ലത് പശ്ചാതലയിത്തമില്ലാത്ത ചിത്രങ്ങളാണ് .ഇതിന് നമ്മേ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയർ താഴേ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം .....


കുഞ്ഞു"കാഴ്ചകൾ"ശുഭകരമാക്കാൻ..

പഠനം ഓൺലൈനിലേക്ക് മാറിയതോടെ നമ്മുടെ കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണും കമ്പ്യൂട്ടറും ഒഴിഞ്ഞ സമയം അപൂർവ്വമായി മാറി എന്നത് ഒരു സത്യമാണ് .ഇത് കാരണം പഠനത്തിനപ്പുറം ഇൻറർനെറ്റിൻ്റെ ഇടവഴികളിലൂടെ അവർ അറിയാതെ സഞ്ചരിക്കാനുള്ള സാധ്യതയും കൂടുതലാണ്. .. ഗൂഗിളിൻ്റെ വീഡിയോ പ്ലാറ്റ്ഫോമായ യൂടൂബ് അനന്തവും അഗാധവുമായ ഒരു ലോകമാണല്ലോ. മുതിർന്നവർ പോലും പലപ്പഴും വഴിതെറ്റാറുള്ള മായാലോകം .

ഇവിടെ കുട്ടികൾക്ക് വേണ്ട അതിർവരമ്പ് നിർണ്ണയിക്കൽ അസാദ്യവും . എന്നാൽ പഠനത്തിന് യൂടൂബ് ലിങ്കുകൾ കുട്ടികളിലേക്ക് എത്തിക്കാതിരിക്കാൻ നിർവാഹവുമില്ല.

ഇവിടെയാണ് പഠനാവശ്യത്തിനുള്ള മൊബൈൽ ഉപയോഗത്തിന് പുറമേ വിനോദോ പാതിക്ക് വേണ്ടി കൂട്ടികൾക്ക് നൽകാവുന്ന യൂടൂബ് സേവനമാണ് YT kids ( Youtub kids) ഇതിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വീഡിയോകൾ തെരഞ്ഞെടുക്കാനും മുതിർന്നവർക്ക് അത് നിയന്ത്രിക്കാനുമുള്ള സൗകര്യമുണ്ട്. വിവിധ കാറ്റഗറിയിൽ തരം തിരിച്ചിട്ടുള്ള വീഡിയോകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പഠനത്തിന് കുട്ടികളെ സഹായിക്കുന്ന ഒത്തിരി വിഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് Learning എന്ന ഓപ്ഷനിൽ ഉള്ളത്.

ഉർദു പഠനത്തിന് സഹായകരമായ കഥകൾ. കവിതകൾ, അക്ഷര പഠന സഹായികൾ തുടങ്ങി എല്ലാ ഇതിലുണ്ട്.

ലോക് ഡൗൺ കാലം ഓൺലൈൻ കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തതായി പഠനങ്ങൾ പറയുന്നു. അക്രമവാസന ,അധാർമീക പ്രവർത്തനങ്ങൾ മുതലായവയെ പ്രോത്സാഹിപ്പിക്കുന്ന അശുഭകരമായ കാഴ്ചകൾ കുട്ടികളിലേക്കെത്താതിരിക്കാൻ ഇത്തരം മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ഇൻറർനെറ്റും ഇലക്ട്രിസിറ്റിയും ഒരു പോലെയാണ് ഒരിക്കലും ഒഴിച്ച് നിർത്താനാവില്ല എന്നാൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലങ്കിൽ ........

oct - 12 - 2020

കോവിഡ് കാല ഓണ്‍ലൈന്‍ ഐ.ടി പരിശീലനം

DAY 1

Activity _1.2(വേഡ് പ്രോസസറിൽ ഉര്‍ദു ഡോക്യുമെന്റ് തയ്യാറാക്കൽ)

Activity _1.3(ഉര്‍ദു വർക്ക്ഷീറ്റ് നിർമ്മാണം_സഹായം )

Activity _1.4

Activity _1.5

Activity _1.5

worksheet.01

worksheet.02

worksheet.03

DAY 3

Activity _3.1

Activity _3.2

Activity _3.3

Activity _3.4(ജിമ്പിൽ ഉര്‍ദു ടെക്സ്റ്റ് ഉൾപ്പെടുത്തുന്ന വിധം)

DAY 4

Activity _4.1

Activity _4.2(Video Making - Add Urdu Title Clip)

DAY 5

Activity _5.1(LibreOffice Impress ഉപയോഗിച്ച് ഡിജിറ്റല്‍ പ്രസന്റേഷന്‍ തയാറാക്കി ഉര്‍ദു അക്ഷരങ്ങൾ ഭംഗിയാക്കുന്ന വിധം)

Activity _5.2

Activity _5.3

Activity_5.3.0

Activity _5.4

Activity-5.4.0

Activity _5.5

ഉര്‍ദു അധ്യാപകര്‍ക്ക് വേണ്ട (Activity ( help) ഇവിടെ നിന്നും ക്ലിക്ക് ചെയ്തെടുക്കാം

(സമഗ്രയില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുത്ത ഓരോ ദിവസത്തെയും Activity കളില്‍ അധ്യാപകര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയൊ ടൂടോറിയലുകള്‍ ഉണ്ട്. അവ ഓരോന്നും ആവര്‍ത്തിച്ച് കണ്ടതിന്ന് ശേഷം മാത്രം പരിശീലിച്ച് തുടങ്ങുക. Activity കള്‍ ഉറുദു ഭാഷയില്‍ തയ്യാറാക്കുന്നതിനുള്ള Help പ്രത്യേകം അപ്‌ലോഡ് ചെയ്തിട്ടുണ്ട് . വിശദമായ പരിശീലനത്തിലൂടെ മുന്നേറുമ്പൊഴുള്ള തടസ്സങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍എന്ന ലിങ്കില്‍ Comment പൊസ്റ്റ് ചെയ്യുക. . -Help desk)

K. Anvar SadathKITE vice chairman and executive director

അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഐ.ടി പരിശീലനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നേടാന്‍ ഉര്‍ദു അധ്യാപകരെ സഹായിക്കുന്നതിന്ന് വേണ്ടി തയ്യാറാക്കിയ ഓണ്‍ലൈന്‍ സംവിധാനം .

പ്രിയപ്പെട്ട ഉര്‍ദു അധ്യാപകരെ,

ഇന്ന് മുതല്‍ (1-5-2020) ഓണ്‍ലൈന്‍ ഐ.ടി പരിശീലനത്തിന് തുടക്കം കുറിക്കുകയാണല്ലോ. (Registration Status = 1092 )

Day 1, Day 2 എന്ന ക്രമത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രമമനുസരിച്ച് തന്നെ ചെയ്ത് തുടങ്ങുക.അധ്യാപകര്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള വാഡ്സാപ്പ് ഗ്രൂപ്പുകളില്‍ അതാത് ദിവസത്തെ ചര്‍ച്ചകളാണ് വരേണ്ടത് .( പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴുള്ള സംശയങ്ങളെന്തും ഗ്രൂപ്പില്‍ ചര്‍ച്ചയാവാം ) ഓരോദിവസവും ചെയ്ത Activity യില്‍ മികച്ച ഒരുല്‍പ്പന്നം help Desk ലേക്ക് അയച്ച് തരേണ്ട തുണ്ട്. അയക്കേണ്ട് Mail ID : urduitkerala@gmail.com (മൈലില്‍ നിങ്ങളുടെ പേര്, സ്കൂള്‍ എന്നിവ ചേര്‍ക്കാന്‍ മരക്കരുത്.)

അധ്യാപകര്‍ ഐ.ടി പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ , കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ( രചനകള്‍ തീര്‍ത്തും കുറ്റമറ്റതാവാന്‍ ശ്രദ്ധിക്കുമല്ലോ..)എന്നിവ സൃഷ്ടികള്‍ എന്ന പേജിലൂടെ പങ്ക്‌വെയ്ക്കാം അയക്കേണ്ട Mail ID ; urduitkerala@gmail.com

പരിശീലനത്തില്‍ പങ്കാളികളായ എല്ലാ അധ്യാപകരും Whatsapp ഗ്രൂപ്പുകളിള്‍ നല്‍കീട്ടുള്ള Feedback ഫോം സബ്മിറ്റ് ചെയ്യുക..

മൈയ് -8- 2020