GMUPS KAKKOTTUMOOLA

ചരിത്രം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ് ഇത്.

2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു


സ്കൂൾ മുൻവശം

What we've done

The outstanding school since 1911.