Sebastian Panakal: 6282260057 elearnershubclt@gmail.com
Sebastian Panakal: 6282260057 elearnershubclt@gmail.com
ഈ ബാലജനസഖ്യം
ഈ അവധിക്കാലം, കുട്ടികളെ കളികളിലൂടെ കംപ്യുട്ടർ, ഇന്റർനെറ്റ്, സ്‌കൈപ്പ്, റോബോട്ട് പ്രോഗ്രാമിങ്, വേദിക ഗണിതം, കണക്കിലെ കളികൾ - പാഠങ്ങൾ ആഴത്തിൽ മനസിലാക്കുന്നു.
ഒരു അദ്ധ്യാപികയാണ് ഞാന്‍:Roslinda K J, Retd. Deputy Head Mistress of Govt. VHSS for Girls, Nadakkavu, Kozhikode.
വിരമിച്ചപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിച്ച്, ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, കേരളത്തിലെ കുടുംബങ്ങള്‍ക്കും ഓണ്‍ലൈന്‍ സാദ്ധ്യതകള്‍ കൊയ്യാന്‍ വഴിയൊരുക്കുകയാണ് ഞാന്‍.
പാവങ്ങള്‍ക്ക് e-Learners' Hub കളില്‍ ചെന്നിരുന്ന്, ഓണ്‍ലൈനില്‍ പഠിക്കാം, പഠിപ്പിക്കാം, ജോലികള്‍ ചെയ്യാം, സേവനങ്ങള്‍ നല്‍കാം, വ്യാപാരം നടത്താം. അതിനായി കേരളത്തില്‍ 3000 e-Learners' Hubകള്‍ തുടങ്ങുന്നു.
മലയാളം പഠിപ്പിക്കാം, ഇംഗ്ലിഷ് പഠിപ്പിക്കാം
സ്കൂള്‍ വിഷയങ്ങള്‍, പാചകം മുതല്‍ പ്രോഗ്രാമ്മിംഗ് വരെ പഠിപ്പിക്കാം!
ഞാന്‍ e-Learners' Hub തുടങ്ങിയപ്പോള്‍ എന്നോടൊപ്പം ചേര്‍ന്ന എല്ലാവരും ഇപ്പോള്‍ ഓണ്‍ലൈന്‍ അദ്ധ്യാപകര്‍ Certified Microsoft Innovative Educator.
ഇവര്‍ ഇന്ന് സ്‌കൈപ്പ് ഉപയോഗിച്ച് പഠിപ്പിക്കാൻ കഴിവുള്ള ഓൺലൈൻ അദ്ധ്യാപികമാര്‍ ആയിരിക്കുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ e-Learners' Hub ലെ ഓൺലൈൻ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ സന്നദ്ധമാണ്.
സ്കൂള്‍ കുട്ടികള്‍ക്കും, അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഇ- ട്യുഷന്‍ വഴി പണമുണ്ടാക്കാം. പത്താം ക്ലാസില്‍ പഠിക്കുന്ന ചേച്ചിക്ക് അഞ്ചാം ക്ലാസിലെ അനിയനെ പഠിപ്പിക്കാം!
മലയാളം ട്യുഷന്‍
ഇന്നത്തെ സാദ്ധ്യതകള്‍ പണമാക്കി മാറ്റാന്‍ മലയാളി അമ്മമാരെ സഹായിക്കുന്ന ഒരു സംരംഭമാണ് വിദേശ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കല്‍. വിദേശ മലയാളി കുട്ടികളോട് സ്കൈപ്പിലൂടെ സംസാരിച്ച്, അവരുടെ തെറ്റുകള്‍ തിരുത്തി കുട്ടികളെ മലയാളം പഠിപ്പിക്കാന്‍, നല്ല മലയാളം സംസാരിക്കാന്‍ മാത്രം അറിഞ്ഞാല്‍ മതി. നിങ്ങളെ ഓണ്‍ലൈന്‍ അദ്ധ്യാപകരാക്കാന്‍ ഞങ്ങള്‍ സ്‌കൈപ്പ് (Microsoft Innovative Educator) പരിശീലനം നല്‍കുന്നു.
ഇംഗ്ലിഷ് ട്യുഷന്‍
നന്നായി ഇംഗ്ലിഷ് കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഇംഗ്ലിഷ് പഠിപ്പിക്കാം, വിദേശ നാണയം നേടാം.
ഓണ്‍ലൈന്‍ അദ്ധ്യാപകര്‍ക്ക് സ്വന്തം ബാങ്കിലേയ്ക്ക് ഫീസ് വരുത്താം.
പരിശീലനം നല്‍കി, ആവശ്യമുള്ള കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് എന്നിവ e-Learners' Hub വഴി നല്‍കി, നിങ്ങളെ സാമ്പത്തിക വിജയത്തിലേയ്ക്ക് നയിക്കുകയാണ് വിമന്‍ ഓഫ് വിക്കി.
അമ്മമാരുടെ കൂട്ടായമകള്‍ ഉണ്ടാക്കി, അമ്മമാരുടെ സ്വന്തം e-Learners' Hub (ജനസേവന, പഠന കേന്ദ്രം തുടങ്ങി) വിജയകരമായി നടത്തുവാന്‍ പരിശീലിപ്പിക്കുന്നു. അമ്മമാരുടെ മേല്‍നോട്ടത്തില്‍ , കുട്ടികള്‍ സ്കൂളില്‍ പഠിച്ച Smart Classroom പാഠങ്ങള്‍ തുടര്‍ പഠനം നടത്താന്‍, e-Learners' Hub അവസരം ഒരുക്കുന്നു.
Global Education Conference Participation
വിദേശ സ്കൂളുകളിലെ സമപ്രായക്കാരായ കുട്ടികളുമായി ഓണ്‍ലൈനില്‍ കൂട്ടുകൂടി, അന്നന്നത്തെ പാഠങ്ങള്‍ വിശകലനം ചെയ്ത്, ആഴത്തില്‍ പഠിക്കാനും, ആഗോള പഠന യോഗങ്ങളില്‍ കൂട്ടായി പ്രബന്ധം അവതരിപ്പിക്കാനും e-Learners' Hub പരിശീലനം നല്‍കുന്നു.
Cultural Exchange
ബ്രിട്ടീഷ് കൌണ്‍സില്‍ നടത്തുന്ന വിദേശ പഠന യാത്രയ്ക്ക് Cultural Exchange with Learning Partners സൗകര്യം ഒരുക്കുന്നു.
ഇടതു വശത്ത് കാണുന്നതെല്ലാം ഇന്നത്തെ കമ്പനികൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് Office 365 ൽ ലഭ്യമായ ആപ്പുകളാണ്.
പത്ത് മണിക്കൂർ പരിശീലനം നേടാൻ e-Learners' Hub ൽ ചെലവഴിക്കാമെങ്കിൽ, ജോലി ചെയ്യാം.
ജോലി തേടാൻ ഞങ്ങൾ സഹായിക്കുന്നു.