സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലം വലുതാണ്. നമ്മളില്‍ മിക്കവരും സാധാരണയായി ഭക്ഷണത്തോടൊപ്പം സലാഡുകള്‍ ഒരു സൈഡ് ഡിഷായി ഉള്‍പ്പെടുത്താറുണ്ട്. ഇത് വളരെ രുചികരമാണ്, അതേസമയം തന്നെ ആരോഗ്യം നല്‍കുന്നതും. ഇന്നത്തെക്കാലത്ത് മിക്ക ഫിറ്റ്നസ് പ്രേമികളും സലാഡുകള്‍ ഭക്ഷണമായി കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.
ദിവസവും ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സലാഡുകള്‍ കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസര്‍ജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.!!