This site is under construction. Reach out to us at horebfellowship@gmail.com
Post date: Jun 22, 2015 2:33:44 AM
[7:25AM, 6/22/2015] Blesson: മടുത്തു പോകാതെ പ്രാർത്ഥിക്കുക വചനം നമ്മെ
പഠിപ്പിക്കുന്നു മുട്ടുവീൻ തുറക്കപെടും , യാചിപ്പിൻ എന്നാൽ ലഭിക്കും , അന്വോഷിപ്പിൻ എന്നാൽ കണ്ടെത്തും .എന്ത്
കൊണ്ട് നമ്മൾ മുട്ടണം, എന്തുകൊണ്ട് യാചിക്കേണം. ഹൃദയങ്ങളെ കാണുന്ന കര്‍ത്താവിനു അറിയില്ലേ നമ്മൾ യചിക്കുന്നതിനു മുന്‍പ് നമ്മള്‍ക്ക് ഇന്നത് വേണമെന്ന് ദൈവ സ ന്നിധിയിൽ തുടർച്ചയായി നമ്മൾ മടുതുപോകാതെ നിൽക്കുമ്പോൾ ആണ് ദൈവം പ്രവർത്തീക്കുന്നത് അതുകൂടാതെ ദൈവ സന്നിധിയിൽ തുടര്‍ച്ചയായി നിൽക്കുംമ്പോൾ ആണ് നമ്മുടെ കുറവുകൾ നമ്മൾക്ക് മന്നസ്സിലാക്കുവാൻ പറ്റുന്നത് .
കഴിഞ്ഞ ദിവസം വണ്ടിയിൽ ഉണ്ടായ ഒരു കേടു ഞാൻ തന്നെ ശരിയാക്കുവാൻ ശ്രമിച്ചു .അത് ചെയ്യുകയും ചെയ്തു.അത് ഭംഗിയായി , ചെയ്തു എന്ന് എനിക്ക് തോന്നി എങ്കിലും വണ്ടി ഓടിക്കുമ്പോൾ മാത്രമാണ് ഞാൻ ചെയ്ത ഒരു തെറ്റ് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത് .അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഒരു മെക്കാനിക് അവന്റെ തുടര്‍ച്ചയായ ജോലിയിലൂടെ നേടിയെടുക്കുന്ന ചില അറിവുകൾ ഉണ്ട് .അതുകൊണ്ട് അവനു തെറ്റ് പറ്റുന്നില്ല . തുടര്‍ച്ചയായി ദൈവ സന്ന്നിധിയിൽ നിൽക്കുംമ്പോൾ
നമ്മുടെ ജീവിതത്തിലും നമ്മൾ പ്രാപിക്കുന്ന ചില കൃപകൾ ഉണ്ട്
ഒരു അഭ്യാസി കരാട്ടെ മുഴുവൻ പഠിച്ച ആൾ . ആദ്യ കാലങ്ങളിൽ ഇത് എവിടെങ്കിലും ഒന്ന് പയറ്റി നോക്കേണം എന്നുള്ളതായ ഒരു അഹങ്കാര മനോഭാവം ഉളവാകുന്നു എങ്കിലും .അത് മുഴുവനായീ പ്രാപിക്കുന്ന സമയം ആകുമ്പോഴേക്കും ആ പ്രൈഡ് മാറി പൂര്‍ണ വിനയമുള്ള ഒരു അഭ്യാസി ആയി മാറുന്നു എന്ന് കാണാം .
ദൈവ സന്നിധിയിലും നമ്മൾ തുടര്‍ച്ചയായി നിന്ന് തികഞ്ഞ ഒരു വിശ്വാസിയായി മാറുമ്പോൾ
ചില സ്വഭാവ രൂപികർന്നങ്ങൽ ഉണ്ടാകുന്നു.
*തുടര്‍ച്ചയായി ദൈവ സന്നിധിയിൽ നിൽക്കുമ്പോൾ
നമ്മുടെ കുറവുകൾ നമ്മൾക്ക് മനസ്സിലാവുന്നു.അതോടൊപ്പം കൃപകൾ പ്രാപിച്ചു ജീവിതം ക്രമപെടുന്നു . ജീവിതം ക്രമപെടുതുമ്പോൾ ദൈവിക അനുഗ്രഹങ്ങൾ തടസ്സം കൂടാതെ നമ്മളിലേക്ക് കടന്നു വരുന്നു.
എനിക്കുള്ളവരെ ഞാൻ അറിയുന്നു എന്ന് വചനം
പറയുന്നു .ജീവിതം തുടര്‍ച്ചയായി ദൈവ സന്നിധിയിൽ നിന്ന് കുറവുകൾ തീർത്ത് ബല പെടുമ്പോൾ.ദൈവം നമ്മളെ അറിയുവാനിടയാകും .നിങ്ങൾ ചോദിക്കുന്നതിനും നിനക്കുന്നതിനും മുന്‍പ് ഇന്നത് വേണമെന്ന് കർത്താവ് അറിഞ്ഞു അത് പൂര്‍ത്തികരിക്കുന്നു .