ഭഗവദ് ഗീത ശ്രവണം പഠനം - മലയാളപരിഭാഷാസഹിതം
ഭഗവദ് ഗീത ശ്രവണം പഠനം - മലയാളപരിഭാഷാസഹിതം
സാരസംഗ്രഹത്തെപ്പറ്റി
സാരസംഗ്രഹത്തെപ്പറ്റി
ഭഗവദ്ഗീതയുടെ ഏറെ പ്രശസ്തമായ ഭാഷ്യം ആദി ശങ്കരാചാര്യരുടേതാണ്. ശങ്കരാചാര്യരുടെ ഭാഷ്യത്തിലെ ആശയങ്ങളിൽനിന്ന് അല്പം പോലും വ്യതിചലിക്കാതെ, എന്നാൽ കുറെക്കൂടി ലഘൂകരിച്ചുകൊണ്ട് ശങ്കരനാനന്ദൻ എന്ന പണ്ഡിതൻ “താല്പര്യബോധിനീ” എന്നും “ശങ്കരാനന്ദീ” എന്നും പേരിൽ അറിയപ്പെടുന്ന ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഈ വ്യാഖ്യാനത്തെ അവലംബിച്ച് തയ്യാറാക്കിയ മലയാളഭാഷാവ്യാഖ്യാനത്തോടുകൂടി പണ്ഡിറ്റ് പി. ഗോപാലൻ നായർ പ്രസിദ്ധീകരിച്ച “ശ്രീമത് ഭഗവദ്ഗീതാ ഭാഷാവ്യാഖ്യാനസഹിതം” എന്നപുസ്തകത്തിൽ കൊടുത്തിട്ടുള്ളതാണ് ഈ ആപ്പിൽ കൊടുത്തിട്ടുള്ള അധ്യായങ്ങളുടെ സാരാംശങ്ങൾ.