"ഈശ ക്രിയ എന്നത്, അസത്യത്തിൽ നിന്നും സത്യത്തിലേക്ക് പോവാനുള്ള ലളിതവും എന്നാൽ അതി ശക്തവുമായ ഒരു ഉപകരണമാണ് "
- സദ്ഗുരു
യോഗ ശാസ്ത്രത്തിന്റെ കാലാതിവർത്തിയായ ജ്ഞാനത്തിൽ വേരൂന്നിയ ലളിതവും ശക്തവുമായ ഒരു പരിശീലനമാണ് ഈശ ക്രിയ. ഒരു വ്യക്തിക്ക് തന്റെ അസ്തിത്വത്തിന്റെ ഉറവിടവുമായി ബന്ധം പുലർത്താനും സ്വന്തം ആഗ്രഹത്തിനും കാഴ്ചപ്പാടിനും അനുസൃതമായി ജീവിതം സൃഷ്ടിക്കാനും സഹായിക്കുക എന്നതാണ് ഈശ ക്രിയയുടെ ലക്ഷ്യം. ഈശ ക്രിയയുടെ ദിവസേനയുള്ള പരിശീലനം ആരോഗ്യവും ചലനാത്മകതയും സമാധാനവും ക്ഷേമവും കൈവരിക്കാൻ സഹായിക്കുന്നു. തിരക്കുപിടിച്ച ആധുനിക ജീവിതത്തിത്തെ നേരിടാനുള്ള ശക്തമായ ഉപകരണമാണിത്. സദ്ഗുരു രൂപകൽപന ചെയ്ത ഈ പരിശീലനത്തിന്, ദിവസം 12 മിനിട്ട് ചെലവഴിക്കാൻ മനസ്സ് ഉള്ള ഒരാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാനുള്ള ശേഷിയുണ്ട്.
മാനസികമായ തെളിച്ചവും ഏകാഗ്രതയും നൽകുന്നു
മാനസികാരോഗ്യം പ്രദാനം ചെയ്യുന്നു
ശാന്തിയും സമാധാനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾ:
സൗജന്യ യോഗാപരിശീലന സെഷൻ
പ്രായപരിധി - 12 വയസ്സിന് മുകളിൽ
യോഗയുടെ മുൻ പരിചയം ആവശ്യമില്ല
ഒരു ഈശ യോഗ ഇൻസ്ട്രക്ടറോടൊപ്പമുള്ള ഈ സെഷൻ Zoom app വഴി നടത്തുന്നു
സെഷന്റെ ദൈർഘ്യം 45 മിനിറ്റ് ആയിരിക്കും.
രജിസ്ട്രേഷൻ സംബന്ധിച്ച സഹായം ലഭിക്കുന്നതിനായി:
8921882197 എന്ന നമ്പറിലേക്ക് ഒരു വാട്സ് ആപ് മെസ്സേജ് (ഇല്ലെങ്കിൽ SMS) അയക്കുക.
മറ്റ് അന്വേഷണങ്ങൾക്കായി :
kerala@ishayoga.org