"യഥാർത്ഥ ക്ഷേമം അനുഭവിക്കാനുള്ള ഏക മാർഗം ഉള്ളിലേക്ക് തിരിയുക എന്നതാണ്. യോഗ എന്നാൽ ഇതാണ് - മുകളിലല്ല, പുറത്തല്ല, ഉള്ളിലാണ്. ഉള്ളിലേക്ക് തിരിയുക എന്നതാണ് ആകെയുള്ള പോംവഴി." - സദ്ഗുരു
Registration closed
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ഊർജ്ജപരവുമായ തലങ്ങളെ പരിപോഷിപ്പിക്കുന്ന വളരെ ലളിതവും സമ്പൂർണ്ണവുമായ പ്രക്രിയയാണ് യോഗ നമസ്കാരം. നമ്മുടെ രണ്ട് കൈകളും ഒരുമിച്ച് കൊണ്ടുവരുക എന്ന ലളിതമായ കാര്യം പോലും നമ്മുടെ മുഴുവൻ ഘടനയിലും ഒരു സ്വരച്ചേർച്ച കൊണ്ടുവരുന്നതിനുള്ള മാർഗമാണ്. നിങ്ങളുടെ ജീവിതത്തിൽ അസാമാന്യമായ ഒരു അച്ചടക്കം കൊണ്ട് വരണമെന്ന് ഈ പരിശീലനം നിഷ്കർഷിക്കുന്നില്ല, സമയം, ഭക്ഷണക്രമം, ജീവിതരീതി എന്നിവയിൽ നിങ്ങളെ പരിമിതപ്പെടുത്തുന്നുമില്ല. ഈ ലളിതമായ പരിശീലനത്തിന് ഉപകരണങ്ങളൊന്നും തന്നെ ആവശ്യമില്ല, മാത്രമല്ല എവിടെയും നിങ്ങൾക്കിത് ചെയ്യാം.
ഘടനയിൽ സന്തുലനവും സ്ഥിരതയും കൊണ്ട് വരുന്നു.
നട്ടെല്ലിന്റെ താഴ്ഭാഗത്തെ സജീവമാക്കി നിലനിർത്തുന്നു.
നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള പേശികളെ ബലപ്പെടുത്തുന്നു.
പ്രായമാകും തോറും നട്ടെലിന് ജീർണ്ണത സംഭവിക്കാതെ പരിരക്ഷിക്കുന്നതോടൊപ്പം മുഴുവൻ ശരീരത്തിനും ഗുണം പ്രദാനം ചെയ്യുന്നു.
Registration closed
രജിസ്ട്രേഷൻ സംബന്ധിച്ച സഹായം ലഭിക്കുന്നതിനായി:
8921882197 എന്ന നമ്പറിലേക്ക് ഒരു വാട്സ് ആപ് മെസ്സേജ് (ഇല്ലെങ്കിൽ SMS) അയക്കുക.
മറ്റ് അന്വേഷണങ്ങൾക്കായി :
kerala@ishayoga.org