Atmanandha Swamikal

ആത്മാനന്ദസ്വാമികള്‍

നാടാര്‍ സമുദായത്തില്‍പ്പെട്ട, കുമാരവേലു എന്നും ആത്മാനന്ദസ്വാമികള്‍ എന്നും വിളിക്കുന്ന, ഒരു സിദ്ധന്‍. തമിഴു്‌നാട്ടില്‍ നിലനിന്നിരുന്ന മര്‍മ്മവിദ്യ എന്ന ആയോധനകലയില്‍ നിപുണനായിരുന്നു അദ്ദേഹം. മര്‍മ്മസ്ഥാനങ്ങളെയും നാഡീകേന്ദ്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ശരീരമര്‍മ്മശാസ്ത്രമായിരുന്നു അതു്. അതുപോലെ, അഗസ്ത്യമഹര്‍ഷിയാല്‍ ഇണക്കിയെടുക്കപ്പെട്ട യോഗവിദ്യയിലെയും ആചാര്യസ്ഥാനീയനായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമി മാസങ്ങളോളം ആ സിദ്ധനുമൊത്തു കഴിയുകയും, അദ്ദേഹത്തിനു ശിഷ്യപ്പെട്ടും, പരിചരിച്ചും ആ വിദ്യകളെല്ലാം വശമാക്കുകയും ചെയ്തു.16 'മര്‍മ്മവിദ്യ' 'യോഗനൂല്‍' എന്നിവ അദ്ദേഹത്തില്‍ നിന്നാണു സ്വാമി പഠിച്ചതു്.