മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ ,മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മാ ,ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
മിശിഹായെ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
കര്‍ത്താവേ,അനുഗ്രഹിക്കണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
മിശിഹായെ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ " "
പരിശുദ്ധാത്മാവായ ദൈവമേ " "
ഏകദൈവമായ പരിശുദ്ധത്രിത്വമേ " "
പരിശുദ്ധ മറിയമേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ പരിശുദ്ധ ജനനീ " "
കന്യകള്‍ക്കു മകുടമായ നിര്‍മല കന്യകേ " "
മിശിഹായുടെ മാതാവേ " "
ദൈവവരപ്രസാദത്തിന്റെ മാതാവേ " "
ഏറ്റം നിര്‍മ്മലയായ മാതാവേ " "
അത്യന്തവിരക്തയായ മാതാവേ " "
കളങ്കമറ്റ കന്യകയായ മാതാവേ " "
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ " "
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ " "
അത്ഭുതത്തിന് വിഷയമായ മാതാവേ " "
സദുപദേശത്തിന്റെ മാതാവേ " "
സ്രഷ്ടാവിന്റെ മാതാവേ " "
രക്ഷകന്റെ മാതാവേ " "
ഏറ്റം വിവേകമതിയായ കന്യകേ " "
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ " "
സ്തുതിക്കു യോഗ്യയായ കന്യകേ " "
മഹാ വല്ലഭയായ കന്യകേ " "
കനിവുള്ള കന്യകേ " "
ഏറ്റം വിശ്വസ്തയായ കന്യകേ " "
നീതിയുടെ ദര്‍പ്പണമേ " "
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ " "
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ " "
ആത്മജ്ഞാനപൂരിത പാത്രമേ " "
ബഹുമാനത്തിന്റെ പാത്രമേ " "
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ " "
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ " "
ദാവീദിന്റെ കോട്ടയേ " "
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയേ " "
സ്വര്‍ണാലയമേ " "
വാഗ്ദാനത്തിന്റെ പെടകമേ " "
സ്വര്‍ഗത്തിന്റെ വാതിലേ " "
ഉഷ:കാല നക്ഷത്രമേ " "
രോഗികളുടെ ആരോഗ്യമേ " "
പാപികളുടെ സങ്കേതമേ " "
പീഡിതരുടെ ആശ്വാസമേ " "
ക്രിസ്ത്യാനികളുടെ സഹായമേ " "
മാലാഖമാരുടെ രാജ്ഞി " "
പൂര്വ്വപിതാക്കന്മാരുടെ രാജ്ഞി " "
ദീര്‍ഘദര്‍ശികളുടെ രാജ്ഞി " "
ശ്ലീഹന്മാരുടെ രാജ്ഞി " "
വേദസാക്ഷികളുടെ രാജ്ഞി " "
കന്യകളുടെ രാജ്ഞി " "
സകല വിശുദ്ധരുടേയും രാജ്ഞി " "
അമലോത്ഭാവയായ രാജ്ഞി " "
സ്വര്‍ഗ്ഗാരോപിത രാജ്ഞി " "
പരിശുദ്ധ ജപമാലയുടെ രാജ്ഞി " "
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞി " "
സമാധാനത്തിന്റെ രാജ്ഞി " "
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളുടെ പ്രാര്‍ത്ഥന കേള്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ,ഞങ്ങളെ അനുഗ്രഹിക്കണമേ
പ്രാര്‍ത്ഥിക്കാം
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ് പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ
ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ . ആമ്മേന്‍
പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില് നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ,ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ.ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ ആമ്മേന്‍
എത്രയും ദയയുള്ള മാതാവേ (song)
എത്രയും ദയയുള്ള മാതാവേ
നിന് സങ്കേതം തേടി വരുന്നു ഞങ്ങള്‍
നിന് ചാരതോടി അനഞ്ഞവരെ നീ
ഒരു നാളും കൈ വിടിലെല്ലോ തായേ
ഒരു നാളും കൈ വിടിലെല്ലോ തായേ
ശരണം ഗമിപ്പു നിന് ത്രിപാദത്തില്‍
കരുണ തന് നിറകുടം ആകും അമ്മെ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയെ
എത്രയും ദയയുള്ള മാതാവേ...
നെടിവീര്പും കണ്ണീരും കൈ മുതലായി
അലയുമീ പാപികള്‍ തനയരലോ
അതിരില്ല നിന് ദയ വായ്പിലിധാ
അഭയത്തിനു അണയുന്നു സാധു ശീലര്‍
എത്രയും ദയയുള്ള മാതാവേ...
അവതാരം ചെയ്തൊരു വചനത്തിന്റെ
അമലയാം അംബികെ നന്മ പൂര്നെ
അവനിയില്‍ സുതരുടെ യാചനകള്‍
അലിവോടെ കേട്ട് നീ അഭയമേകു
എത്രയും ദയയുള്ള മാതാവേ...