പ്രിയരെ,
ഡിവൈഎഫ്ഐ കൈനോട് യൂണിറ്റ് അവതരിപ്പിക്കുന്ന "നാട്ടുവെളിച്ചം - വായനശാല" എന്ന ഡിജിറ്റല്‍ ലൈബ്രറി ആണിത്. ഡിജിറ്റൽ രൂപത്തിൽ വിവരങ്ങൾ സൂക്ഷിക്കുന്ന ഗ്രന്ഥശാലകളെയാണ് ഡിജിറ്റൽ ലൈബ്രറി എന്നു വിളിക്കുന്നത്. പരമ്പരാഗത ഗ്രന്ഥശാലകളെ അപേക്ഷിച്ച് ഡിജിറ്റൽ ലൈബ്രറികളിലെ വിവരങ്ങൾ കാലദേശഭേദമന്യേ ഒന്നിലധികം ആളുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും. നമുക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു, വിവരങ്ങൾ സൂക്ഷിക്കാൻ വളരെക്കുറച്ച് സ്ഥലം മതിയാകും, കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും, കൂടുതൽ വ്യക്തതയോടെ പ്രമാണങ്ങളും ചിത്രങ്ങളും സൂക്ഷിക്കാൻ കഴിയും എന്നിവ ഡിജിറ്റൽ ലൈബ്രറികളുടെ പ്രധാന മേന്മകളാണ്. ഡിജിറ്റൽ ലൈബ്രറികൾ കടലാസുകളുടെ ഉപയോഗം വലിയതോതിൽ കുറക്കുന്നതിനാൽ അവയെ പ്രകൃതിസൗഹൃദമായി കണക്കാക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ലൈബ്രറി. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്.
വായന ഇഷ്ട്ടപ്പെടുന്നവര്‍ക്കും, പഠന ആവിശ്യങ്ങള്‍ക്കായി ഇന്റെര്‍നെറ്റിനെ ആശ്രയികുന്നവര്ക്കും ഇത് വളരെ സഹായകരവും, ആസ്വാദ്യകരവുമായ അനുഭവവുമവും എന്ന് പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങളോടെ,
സെക്രട്ടറി
DYFI KAINOD UNIT