ജ്യോതിഷ പ്രകാരം മകരം ചൊവ്വയുടെ ഉച്ചരാശിയാണ്. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. മകരം യുഗ്മരാശിയായതിനാൽ ഭദ്രകാളീ പ്രീതികരമാണ്. ആകയാൽ മകരമാസത്തിലെ മുപ്പട്ട് ചൊവ്വാഴാഴ്ച ദിനത്തിൽ ചെയ്യുന്ന ഭദ്രകാളീ പ്രീതികരങ്ങളായ കർമങ്ങൾക്ക് ഇരട്ടി ഫലസിദ്ധിയാണ്. ഇത്തവണ സുബ്രഹ്മണ്യ പ്രീതികരമായ ഷഷ്ടി വ്രതവും മകരച്ചൊവ്വയിൽ ആണെന്ന പ്രതേകതയുമുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദർശനവും കടുംപായസ വഴിപാടുസമർപ്പണവും രക്ത പുഷ്പാഞ്ജലിയും കടുംപായസ വഴിപാടും നടത്തുന്നത് തടസ്സ നിവാരണത്തിനും ശത്രുദോഷ പരിഹാരത്തിനും ആഗ്രഹ സാധ്യത്തിനും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.
ഭദ്രകാളി സംഹാരത്തിന്റെ ദേവതയായാണ്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു . സർവ മംഗളങ്ങളും പ്രദാനം ചെയ്യുന്ന മംഗള സ്വരൂപിണിയാണ്. അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി അവതാരം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ടു രക്തം വാർന്നൊലിക്കുന്ന തല, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയ രൂപം . നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ പിന്നിലെ തത്വം.
മകരച്ചൊവ്വയിൽ വിശേഷാൽ ഭദ്രകാളീ പൂജ 19.01.2021 Book Pooja
സർവചരാചരങ്ങളുടെയും മാതാവായ ദേവി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്. തന്റെ മക്കൾക്ക് ദോഷം സംഭവിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും . ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല . ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ എന്നർഥം. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിത്തരും.
ജാതക പ്രകാരം യുഗ്മരാശികളായ ഇടവം , കർക്കിടകം , കന്നി , വൃശ്ചികം, മകരം, മീനം ഇവയിൽ ചൊവ്വ നില്ക്കുന്നവർ , ചൊവ്വ ദശാ- അപഹാര കാലമുള്ളവർ , കുജദോഷം മൂലം മംഗല്യതടസ്സം നേരിടുന്നവർ , മകയിരം ചിത്തിര , അവിട്ടം നക്ഷത്രക്കാർ ഭദ്രകാളിയെ ഭജിക്കണം.