നാളത്തെ നാളെങ്ങനെ? Daily Predictions

നാളത്തെ നാളെങ്ങനെ?

ORDER YOUR FUTURE REPORT FOR NEXT 5 YEARS FOR JUST Rs.499 !!

ദിവസഫലം

14.02.2021 (1196 കുംഭം 2 ശനി)


മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4)


സാമ്പത്തിക ഇടപാടുകളില്‍ നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുന്നതാണ് നല്ലത്.കലഹ സാധ്യതയ്ക്കും സാധ്യത കാണുന്നു.



ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)


ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതാണ്. കര്‍മ്മ രംഗത്ത് അംഗീകാരവും പദവിയും ലഭ്യമാകാന്‍ ആവാസം ഉണ്ടാകും.


മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)


മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും ഉല്ലാസകരമായ സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കുവാനും തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടാകുവാനും സാധ്യത കാണുന്നു.


Please Subscribe to our Youtube Channel for recent Updates..



കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)


അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ദോഷകരമാകും.


നിങ്ങളുടെ ഭാഗ്യരത്നം ഏതാണ്.? ശാസ്ത്രീയമായി നിർണ്ണയിക്കാം....


ചിങ്ങം(മകം, പൂരം,ഉത്രം 1/4)


പ്രവര്‍ത്തനങ്ങളില്‍ കാല താമസവും തടസങ്ങളും വരാവുന്ന ദിവസമാണ്. തൊഴില്‍ രംഗം മെച്ചപ്പെടുത്താന്‍ ബോധപൂര്‍വം പരിശ്രമിച്ചില്ലെങ്കില്‍ ദോഷാനുഭവങ്ങള്‍ വരാവുന്നതാണ്.


കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)


കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.


തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4)


കര്‍മ്മ പുഷ്ടി, സാമ്പത്തിക നേട്ടം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ ആവാസം വരും.



അതിവേഗം ആഗ്രഹ സാഫല്യം നേടാൻ ഹനുമാൻ സ്വാമിക്ക് വടമാല BOOK ONLINE..!



വൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)


കാര്യ വൈഷമ്യം, അധ്വാന ഭാരം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക. കുടുംബ സാഹചര്യം അനുകൂലമാകും.


ധനു(മൂലം, പൂരാടം,ഉത്രാടം 1/4)


തൊഴില്‍ വിഷയങ്ങളില്‍ പതിവിലും അധികം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.


മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)


പ്രവര്‍ത്തനങ്ങളില്‍ വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ധന നേട്ടം, കുടുംബ സുഖം എന്നിവയ്ക്കും സാധ്യതയുണ്ട്.


കുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)


വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിനമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ക്ക് തടസം വന്നെന്നു വരാം.


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്‍ക്കും.


KARYASIDHI POOJA

VILWARCHANA

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയുള്ളതായ പല അനുഭവങ്ങളും ഉണ്ടു താനും. ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്. മൂന്നു ദിവസത്തെ നാരങ്ങാ മാലയും വിഘ്നഹര പുഷ്പാഞ്ജലിയും ഉള്‍പ്പടെ വഴിപാടു നിരക്ക് 499 രൂപ.