മാസഫലം ഫെബ്രുവരി 2021
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
തൊഴിൽ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിലും വർധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കലാ വിഷയങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും . കുടുംബ കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ദൃശ്യമാകും . ഉദ്യോഗത്തിൽ ഉയർച്ചയും സ്ഥാന കയറ്റവും പ്രതീക്ഷിക്കാം. പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . മനസ്സറിയാത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉന്നത വിദാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അനുകൂലസമയം . ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യ സമയത്തു തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യത . ഭൂമിസംബന്ധമായി നിയമ പ്രശ്നങ്ങള്‍ക്കും ശത്രുതക്കും സാദ്ധ്യത . എന്നാൽ ഗൃഹ നിർമാണം അനുകൂലമാകും .ദോഷപരിഹാരമായി ശാസ്താ പ്രീതി വരുത്തുക. ഹനുമല്‍ ക്ഷേത്ര ദര്‍ശനം നടത്തുക.
ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
വ്യാപാര രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും . ഫലപ്രദമായ ചികിത്സയാല്‍ രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക രംഗത്ത് താല്പര്യം വര്‍ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനലബ്ധി ഉണ്ടാകും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും . വിദേശ യാത്രയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും . കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കും. ഇഷ്ട ഭോജനവും വിരുന്നുകളും മറ്റും സാദ്ധ്യമാകും . ഓഹരി വിപണിയും , ഊഹകച്ചവടം വഴിയും സാമ്പത്തിക നേട്ടം ഉണ്ടാകും . ആഗ്രഹ സാഫല്യം ഉണ്ടാകും . ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. സന്താനങ്ങള്‍ വഴി ഐശ്വര്യം പ്രതീക്ഷിക്കാം.ശാരീരികമായി അല്പം ക്ലേശങ്ങൾ പ്രതീക്ഷിക്കണം. ദോഷപരിഹാരമായി വിഷ്ണുപ്രീതി വരുത്തുക. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പാല്‍പ്പായസം നിവേദിക്കുക.
മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കൂട്ട് സംരംഭങ്ങളിൽ പങ്കാളികളുമായി അഭിപ്രായ വ്യത്യാസം വരാവുന്നതാണ്. . അപകീര്‍ത്തിക്ക് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക. ബന്ധു സംഗമം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും. എന്നാൽ തൊഴിൽ ക്ലേശങ്ങൾ വർധിക്കും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിക്കയറ്റം ലഭിക്കുമെങ്കിലും വിചാരിച്ച ധനലാഭം വരണമെന്നില്ല. പിതാവില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും . ഊഹ കച്ചവടത്തിന് പറ്റിയ സമയമല്ല. . മനസിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും . ജീവിത പങ്കാളിയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം .
ദോഷപരിഹാരമായി ഭഗവതിക്ക് വിളക്കും മാലയും വഴിപാടും കഠിന പായസവും നടത്തുക.
കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
മനസിന് സന്തോഷം തരുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷ പ്രദമായിരിക്കും കലാകാരന്മാര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും . പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം പക്ഷെ വരവില്‍ കവിഞ്ഞ് ചിലവ് വര്‍ദ്ധിക്കും .വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും . ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും . സംസാരം നിയന്ത്രിക്കുക . പ്രശ്നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയും . സര്‍ക്കാര്‍ -കോടതി സംബന്ധമായകാര്യങ്ങള്‍ക്ക് അനുകൂല വിധി ഉണ്ടാകും. സ്ത്രീകൾക്ക് ഭര്‍ത്താവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും . അപകടസാദ്ധ്യതയുള്ളതിനാല്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക . അകാരണമായ കലഹങ്ങള്‍ വലുതാക്കാതെ ശ്രദ്ധിക്കണം. ദോഷ പരിഹാരമായി ശാസ്താ പ്രീതി വരുത്തുക . ശനിയാഴ്ച സാസ്താ ക്ഷേത്ര ദര്‍ശനം നടത്തി നീരാജനവും എള്ള് പായസവും വഴിപാടു നടത്തുക.
ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും . തൊഴിലിൽ നല്ല അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല . താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. ഉദര രോഗങ്ങള്‍ക്ക് സാധ്യത. വിലപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെടാതേ ശ്രദ്ധിക്കുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും . വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഉദ്യോഗസ്ഥന്‍ മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേതായ ആനുകൂല്യം ലഭിക്കും . വിദേശത്തുള്ള വര്‍ക്ക് ഔദ്യോഗികമായ മേന്‍മ അനുഭവപ്പെടും . സഹോദരങ്ങളുമായി കലഹത്തിനു സാധ്യത. വിനോദയാത്രകളിലോ മംഗള വേളകളിലോ പങ്കെടുക്കും .വിശേഷ സമ്മാനങ്ങള്‍ ലഭിക്കും . സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.
കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. വിദേശത്ത് നിന്നും ധനലാഭമോ അവസരങ്ങളോ പ്രതീക്ഷിക്കാം. ജീവിത ചിലവുകള്‍ വര്‍ദ്ധിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും . അപവാദപ്രചരണങ്ങള്‍ക്കിട വരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . വ്യാപാര രംഗത്ത് മത്സരം വര്‍ധിക്കുമെങ്കിലും ലാഭത്തിൽ കുറവ് വരികയില്ല. . സഹപ്രവര്‍ത്തകര്‍ മുഖേന മന:ക്ലേശങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പിണക്കങ്ങള്‍ ഉണ്ടാകും . ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. കാണാൻ ആഗ്രഹിച്ച ബന്ധുമിത്രാദികളെ കണ്ടു മുട്ടും വിശേഷവസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും .
ദോഷ പരിഹാരമായി ശിവന് കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുക.ശിവ അഷ്ടോത്തരം ദിവസേന ഭക്തിപൂര്‍വ്വം ജപിക്കുക.
തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പക്വത ഇല്ലാത്ത പെരുമാറ്റം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉളവാക്കും. പരീക്ഷകളിലും, ഇന്‍റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും. സാഹസിക പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം . തൊഴില്‍ രംഗത്ത് അപകീര്‍ത്തിക്ക് സാദ്ധ്യത. അപരിചിതരാല്‍ അപകട സാധ്യത. പണമിടപാടില്‍ സൂക്ഷിക്കണം . സുഹൃത്തുക്കളില്‍ നിന്നും തക്ക സമയത്ത് സഹായ സഹകരണങ്ങള്‍ ലഭിക്കും. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും . അകലെ താമസിക്കുന്ന ബന്ധുക്കളുടെ സഹായത്താല്‍ ഉന്നത ജോലി തരപ്പെടും . ഉപരി പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം തന്നെ ലഭിക്കും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.കര്‍മ്മരംഗത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. പ്രണയ കാര്യങ്ങളിൽ സാഫല്യം പ്രതീക്ഷിക്കാം. കര്‍മ്മ സംബന്ധമായി ധാരാളം ശത്രുക്കള്‍ ഉണ്ടാകും ദോഷ പരിഹാരമായി ശാസ്താ പ്രീതി വരുത്തുക .
വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)
ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക . ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ദാമ്പത്യ സുഖവും മന:സന്തോഷവും കൈവരും . ഔദ്യോഗികമായി ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഊഹ കച്ചവടം പാടില്ല. അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍കാല താമസം നേരിടും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിന് സാധ്യത. വാത സംബന്ധമായ രോഗം മൂര്‍ച്ചിക്കും . വിലപ്പെട്ട രേഖകളോ വസ്തുക്കളോ ആഭരണങ്ങളോ നഷ്ടപ്പെടാതെ നോക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം . ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടണ്‍ാകാന്‍ സാദ്ധ്യത . ദോഷ പരിഹാരമായി ശാസ്താവിന് നീരാജ്ജനം നടത്തുക.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. ശത്രു ശല്യത്താല്‍ വ്യവഹാരത്തിന് സാധ്യത. വിലപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെടാതെ നോക്കണം. സഹോദരസമാഗമം ഉണ്ടാകും . സഹോദരന്മാർ സഹായിക്കും. മംഗളകാര്യങ്ങളിലും വിനോദങ്ങളിലും പങ്കെടുക്കും. പ്രണിതാക്കള്‍ക്ക് അനുകൂല സമയം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും . മനസിനു സന്തോഷവും സമാധാനവും ലഭിക്കും . കുടുംബ സ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും . സന്താനങ്ങളുടെ വിഷയത്തില്‍ മനക്ലേശം ഉണ്ടാകും . കര്‍മ്മരംഗത്ത് വളരെ അധികം ശ്രദ്ധിക്കുക . സ്ഥലമോ വീടോവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും . ആരോഗ്യപരമായി കാലം അത്ര നന്നല്ല . ദോഷപരിഹാരമായി ദേവീ പ്രീതി വരുത്തുക .
മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല . ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . കുടുംബ ജീവിതം സന്തോഷ പ്രദമാകും . മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ട ഭക്ഷണ സമൃദ്ധി ഉണ്ടാകും . പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും ബന്ധുമാത്രാദികളെ കണ്ടുമുട്ടാന്‍ അവസരം ലഭിക്കും . വിശേഷ സമ്മാനങ്ങള്‍ ലഭിക്കും . സുഹൃത്ത് സമാഗമനത്തിനു സാദ്ധ്യത. പിതാവുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട് .പൊതു പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമനങ്ങള്‍ ലഭിക്കും . സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും . സൌന്ദര്യാദിവസ്തുക്കള്‍ക്കായി പണം ചിലവഴിക്കും . വിദേശത്ത് തൊഴില്‍ ചെയ്യുന്ന വര്‍ക്ക് ശന്പളകുടിശ്ശിക ലഭിക്കും . പ്രണിതാക്കള്‍ തെറ്റിദ്ധാര ണകള്‍ മുഖേന അകലുവാനിടയാകും. എന്നാൽ കുടുംബ ബന്ധങ്ങൾ ദൃഢമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും.ഭൂമി സംബന്ധമായി സാന്പത്തിക നേട്ടം ഉണ്ടാകും . കണ്ടകശനി കാലമായതിനാല്‍ ശാസ്തൃ ഭജനം നടത്തുക.
കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മാനസിക സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും .വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ ഉയര്‍ച്ച അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും . ബന്ധുക്കളുമായും സുഹൃദ് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അതിജീവിക്കാന്‍ സാധിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . സുഹൃത്തുക്കളുടെ സഹായത്താല്‍ ജോലി ലഭിക്കും . പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . കലാകാരന്മാര്‍ക്ക് ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയില്‍ ആത്മാര്‍ത്ഥത പാലിക്കുന്നതുകൊണ്ട് മേലധികാരികളുടെ പ്രീതി പിടിച്ചു പറ്റാന്‍ കഴിയും. മത്സരങ്ങളില്‍ വിജയിക്കും . വിശേഷ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും . ദോഷപരിഹാരമായി ഗണപതി പ്രീതി വരുത്തുക.